അഞ്ചേരി സെന്റ് മേരീസ് ദേവാലയത്തിലെ സംയുക്ത തിരുനാൾ കൊടിയേറ്റം പ്രീസ്റ്റ് ഇൻ ചാർജ് ഫാ. പ്രകാശ് പുത്തൂർ നിർവഹിക്കുന്നു.
അഞ്ചേരി: സെന്റ് മേരീസ് ദേവാലയത്തിലെ പരിശുദ്ധ സ്വർഗാരോപിത മാതാവിന്റെയും വിശുദ്ധ അന്തോണീസിന്റെയും വിശുദ്ധ സെബസ്ത്യാനോസിന്റെയും സംയുക്ത തിരുനാൾ കൊടിയേറ്റം പ്രീസ്റ്റ് ഇൻചാർജ് ഫാ. പ്രകാശ് പുത്തൂർ നിർവഹിച്ചു. ഒല്ലൂർ സഹവികാരി ഫാ. ഡേവിസ് പുലിക്കോട്ടിൽ, കൈക്കാരൻമാരായ ഡേവിസ് മേലേടത്ത്, റോജൻ ചാലിശേരി, ഡെയ്സൻ തറയിൽ, എബിൻ ഷാബു, ജനറൽ കണ്‍വീനർ ഈപ്പൻപറന്പൻ എന്നിവർ പങ്കെടുത്തു. 15നാണു തിരുനാൾ ആഘോഷം.