x
ad
Fri, 7 August 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ദേ​ശീ​യ​പാ​ത നി​ർ​മാ​ണ പ്ര​വൃ​ത്തി​ക​ൾ വേ​ഗ​ത്തി​ലാ​ക്കാ​ൻ അ​ടി​യ​ന്ത​ര ഇ​ട​പെ​ട​ൽ

വെബ് ഡെസ്ക്
Published: August 7, 2026 04:01 AM IST | Updated: August 7, 2026 04:01 AM IST

കേന്ദ്രമന്ത്രി നിതിൻ ഗഡ്കരിയുമായി കൂടിക്കാഴ്ച നടത്തുന്ന കെ.രാധാകൃഷ്ണൻ എംപി.

കേ​ന്ദ്ര​മ​ന്ത്രി​യു​മാ​യി കെ.രാ​ധാ​കൃ​ഷ്ണ​ൻ എംപി കൂടിക്കാ​ഴ്ച ന​ട​ത്തി

തി​രു​വി​ല്വാ​മ​ല: പാ​ല​ക്കാ​ട്-വാ​ണി​യ​മ്പാ​റ ദേ​ശീ​യ​പാ​ത 544-ലെ ​സ​ർ​വീ​സ് റോ​ഡു​ക​ളു​ടെ​യും മേ​ൽ​പ്പാ​ല​ങ്ങ​ളു​ടെ​യും നി​ർ​മാ​ണ പ്ര​വൃ​ത്തി​ക​ൾ അ​ടി​യ​ന്ത​ര​മാ​യി പൂ​ർ​ത്തി​യാ​ക്ക​ണ​മെ​ന്ന് ആ​വ​ശ്യ​മു​ന്ന​യി​ച്ച് ആ​ല​ത്തൂ​ർ എം​പി കെ. ​രാ​ധാ​കൃ​ഷ്ണ​ൻ കേ​ന്ദ്ര ഉ​പ​രി​ത​ല ഗ​താ​ഗ​ത മ​ന്ത്രി ​നി​തി​ൻ ഗ​ഡ്ക​രി​യു​മാ​യി കൂ​ടി​ക്കാ​ഴ്ച ന​ട​ത്തി. മ​ണ്ഡ​ല​ത്തി​ലെ ദേ​ശീ​യ​പാ​ത വി​ക​സ​ന​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് നി​ല​നി​ൽ​ക്കു​ന്ന വി​വി​ധ പ്ര​ശ്ന​ങ്ങ​ളും നി​ർ​മാ​ണ​ത്തി​ലെ പു​രോ​ഗ​തി​യും കേ​ന്ദ്ര​മ​ന്ത്രി​യു​ടെ ശ്ര​ദ്ധ​യി​ൽ​പ്പെ​ടു​ത്തി.

ദേ​ശീ​യ​പാ​ത​യി​ലെ നി​ർമാ​ണ പ്ര​വൃ​ത്തി​ക​ൾ കൃ​ത്യ​സ​മ​യ​ത്ത് പൂ​ർ​ത്തി​യാ​ക്കു​ന്ന​ത് ഉ​റ​പ്പാ​ക്ക​ണ​മെ​ന്നും ജ​ന​ങ്ങ​ളു​ടെ സു​ര​ക്ഷ മു​ൻ​നി​ർ​ത്തി​യു​ള്ള ന​ട​പ​ടി​ക​ൾ വേ​ഗ​ത്തി​ലാ​ക്ക​ണ​മെ​ന്നും എം​പി ആ​വ​ശ്യ​പ്പെ​ട്ടു.

ആ​ല​ത്തൂ​ർ സ്വാ​തി ജം​ഗ്ഷ​ൻ മേ​ൽ​പ്പാ​ലം, വാ​ണി​യ​മ്പാ​റ മേ​ൽ​പ്പാ​ലം എ​ന്നി​വ​യു​ടെ നി​ർ​മാ​ണം ഈ ​വ​ർ​ഷം ഡി​സം​ബ​റി​ന​കം പൂ​ർ​ത്തി​യാ​ക്കു​ക. വ​ട​ക്ക​ഞ്ചേ​രി മേ​ൽ​പ്പാ​ല​ത്തി​ന്‍റെ കേ​ടു​പാ​ടു​ക​ൾ തീ​ർ​ക്കു​ന്ന പ്ര​വ​ർ​ത്തി​ക​ൾ 15 ദി​വ​സ​ത്തി​ന​കം പൂ​ർ​ത്തി​യാ​ക്കു​ക, മം​ഗ​ലം പാ​ലം, പ​ന്നി​യ​ങ്ക​ര ടോ​ൾ പ്ലാ​സ​യ്ക്ക് സ​മീ​പ​മു​ള്ള ഭാ​ഗ​ങ്ങ​ൾ, കു​ഴ​ൽ​മ​ന്ദം, തേ​നി​ടു​ക്ക് എ​ന്നി​വി​ട​ങ്ങ​ളി​ലെ സ​ർ​വീ​സ് റോ​ഡ് നി​ർ​മാ​ണം എ​ത്ര​യും വേ​ഗം പൂ​ർ​ത്തി​യാ​ക്കു​ക, നി​ര​ന്ത​രം അ​പ​ക​ട​ങ്ങ​ൾ സം​ഭ​വി​ക്കു​ന്ന അ​ഞ്ചു​മൂ​ർ​ത്തി മം​ഗ​ലം ഭാ​ഗ​ത്ത് അ​ടി​യ​ന്ത​ര​മാ​യി ബ​സ് ബേ​യും ബ​സ് സ്റ്റോ​പ്പും നി​ർ​മി​ക്കു​ക,ദേ​ശീ​യ​പാ​ത​യി​ൽ വെ​ള്ള​ക്കെ​ട്ട് രൂ​പ​പ്പെ​ടു​ന്ന സ്ഥ​ല​ങ്ങ​ളി​ൽ സം​യു​ക്ത പ​രി​ശോ​ധ​ന ന​ട​ത്തി അ​ടി​യ​ന്ത​ര പ​രി​ഹാ​രം കാ​ണു​ക എ​ന്നീ ആ​വ​ശ്യ​ങ്ങ​ൾ ആ​ണ് പ്ര​ധാ​ന​മാ​യും ഉ​ന്ന​യി​ച്ച​ത്.

ദേ​ശീ​യ​പാ​ത 544-ലെ ​വി​ക​സ​ന പ്ര​വൃ​ത്തി​ക​ൾ വേ​ഗ​ത്തി​ൽ പൂ​ർ​ത്തി​യാ​ക്കു​ന്ന​തി​ന് ആ​വ​ശ്യ​മാ​യ ക​ർ​ശ​ന നി​ർ​ദേശം നാ​ഷ​ണ​ൽ ഹൈ​വേ അ​തോ​റി​റ്റി ഓ​ഫ് ഇ​ന്ത്യ ഉ​ദ്യോ​ഗ​സ്ഥ​ർ​ക്ക് ന​ൽ​കു​മെ​ന്ന് കേ​ന്ദ്ര ഉ​പ​രി​ത​ല ഗ​താ​ഗ​ത മ​ന്ത്രി ഉ​റ​പ്പു​ന​ൽ​കി​യ​താ​യി കെ. ​രാ​ധാ​കൃ​ഷ്ണ​ൻ എം​പി അ​റി​യി​ച്ചു.

Tags : Nattuvishesham DistrictNews DeepikaNews construction work

Recent News

Corehub Up