x
ad
Fri, 7 August 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

പു​തു​ക്കാ​ട്-മു​പ്ലി​യം റോ​ഡി​ല്‍ ഗ​ര്‍​ത്തം

വെബ് ഡെസ്ക്
Published: August 7, 2026 04:04 AM IST | Updated: August 7, 2026 04:04 AM IST

പു​തു​ക്കാ​ട് മു​പ്ലി​യം റോ​ഡി​ല്‍ സ്‌​നേ​ഹ​പു​ര​ത്ത് വാ​ട്ട​ര്‍ അ​തോ​റി​റ്റി​യു​ടെ പ്ര​ധാ​ന പൈ​പ്പ് പൊ​ട്ടി രൂ​പ​പ്പെ​ട്ട ഗ​ര്‍​ത്തം.

ചെ​ങ്ങാ​ലൂ​ര്‍: പു​തു​ക്കാ​ട് മു​പ്ലി​യം റോ​ഡി​ല്‍ ഗ​ര്‍​ത്തം രൂ​പ​പ്പെ​ട്ടു. സ്‌​നേ​ഹ​പു​ര​ത്ത് മു​ട്ടി​പ്പാ​ല​ത്തി​ന് സ​മീ​പം വാ​ട്ട​ര്‍ അ​തോ​റി​റ്റി​യു​ടെ പ്ര​ധാ​ന പൈ​പ്പ് പൊ​ട്ടി​യ​താ​ണ് ഗ​ര്‍​ത്തം രൂ​പ​പ്പെ​ടാ​ന്‍ കാ​ര​ണം. വെ​ള്ളം ശ​ക്തി​യാ​യി ഒ​ഴു​കി​യ​തോ​ടെ ടാ​റിംഗും മ​ണ്ണും ഒ​ലി​ച്ചു​പോ​യാ​ണ് വ​ലി​യ ഗ​ര്‍​ത്തം രൂ​പ​പ്പെ​ട്ട​ത്.

പു​തു​ക്കാ​ട് പ​മ്പ് ഹൗ​സി​ല്‍ നി​ന്ന് ചെ​ങ്ങാ​ലൂ​രി​ന്‍റെ വി​വി​ധ പ്ര​ദേ​ശ​ങ്ങ​ളി​ലേ​ക്ക് കു​ടി​വെ​ള്ള​മെ​ത്തി​ക്കു​ന്ന പ്ര​ധാ​ന പൈ​പ്പാ​ണ് പൊ​ട്ടി​യ​ത്. ഇ​തോ​ടെ മു​പ്ലി​യം പു​തു​ക്കാ​ട് റോ​ഡി​ലൂ​ടെ​യു​ള്ള ഗ​താ​ഗ​ത​വും കു​ടി​വെ​ള്ള വി​ത​ര​ണ​വും ത​ട​സ​പ്പെ​ട്ടു. ബ​സു​ക​ള്‍ ഉ​ള്‍​പ്പെ​ടെ​യു​ള്ള ഭാ​ര​വാ​ഹ​ന​ങ്ങ​ള്‍​ക്ക് ഇ​തു​വ​ഴി ക​ട​ന്നു​പോ​കാ​ന്‍ ക​ഴി​യാ​ത്ത സ്ഥി​തി​യാ​യി. കെ.​കെ. രാ​മ​ച​ന്ദ്ര​ന്‍ എം​എ​ല്‍​എ ഇ​ട​പെ​ട്ട് റോ​ഡി​ന്‍റെ അ​റ്റ​കു​റ്റ​പ്പ​ണി ന​ട​ത്താ​ന്‍ അ​ധി​കൃ​ത​ര്‍​ക്ക് നി​ര്‍​ദേ​ശം ന​ല്‍​കി. മേ​ഖ​ല​യി​ല്‍ കാ​ല​പ്പ​ഴ​ക്കംചെ​ന്ന പൈ​പ്പ് പൊ​ട്ടു​ന്ന​ത് പ​തി​വാ​ണെ​ന്ന് പ​ഞ്ചാ​യ​ത്തം​ഗം ജോ​യ് മ​ഞ്ഞ​ളി പ​റ​ഞ്ഞു.

Tags : Nattuvishesham DistrictNews DeepikaNews

Recent News

Corehub Up