x
ad
Fri, 7 August 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

അ​പ​ക​ട​ത്തി​ൽ​പെ​ട്ട കു​ടും​ബ​ത്തി​ന് ര​ക്ഷ​ക​നാ​യി സാ​മൂ​ഹ്യ​പ്ര​വ​ർ​ത്ത​ക​ൻ നി​ഖി​ൽ കൊ​ടി​യ​ത്തൂ​ർ

വെബ് ഡെസ്ക്
Published: August 7, 2026 03:13 AM IST | Updated: August 7, 2026 03:13 AM IST

പ്രതീകാത്മക ചിത്രം

പാ​ല​ക്കാ​ട്: റോ​ഡ​പ​ക​ട​ത്തി​ൽ​പെട്ട കു​ടും​ബ​ത്തി​ന് സ​മ​യോ​ചി​ത​മാ​യി സ​ഹാ​യ​ഹ​സ്തം നീ​ട്ടി മാ​തൃ​ക​യാ​യി എം​എ പ്ലൈ ​ഫൗ​ണ്ടേ​ഷ​ൻ സ്ഥാ​പ​ക​നും സാ​മൂ​ഹ്യ​പ്ര​വ​ർ​ത്ത​ക​നു​മാ​യ നി​ഖി​ൽ കൊ​ടി​യ​ത്തൂ​ർ. കൊ​പ്പ​ത്തി​നും മു​ള​യ​ങ്കാ​വി​നും ഇ​ട​യി​ൽ ന​യാ​ര പെ​ട്രോ​ൾ പ​ന്പി​നു​സ​മീ​പം മ​ഴ​വെ​ള്ളം കെ​ട്ടി​നി​ന്ന റോ​ഡി​ലെ ഗ​ർ​ത്ത​ത്തി​ൽ ബൈ​ക്ക് വീ​ണ് ദ​ന്പ​തി​ക​ൾ​ക്ക് പ​രി​ക്കേ​ൽ​ക്കു​ക​യാ​യി​രു​ന്നു.

രാ​ത്രി 10.45 ഓ​ടെ​യു​ണ്ടാ​യ അ​പ​ക​ട​ത്തി​ൽ ഇ​രു​വ​ർ​ക്കും കാ​ലി​ന് ഗു​രു​ത​ര​മാ​യി പ​രി​ക്കേ​റ്റി​രു​ന്നു. ക​ന​ത്ത മ​ഴ​യും ഇ​രു​ട്ടും കാ​ര​ണം റോ​ഡ​രി​കി​ൽ വേ​ദ​ന സ​ഹി​ച്ച് കി​ട​ന്നി​രു​ന്ന ഇ​വ​രെ നി​ര​വ​ധി വാ​ഹ​ന​ങ്ങ​ൾ ക​ട​ന്നു​പോ​യി​ട്ടും ആ​ശു​പ​ത്രി​യി​ലെ​ത്തി​ക്കാ​ൻ ആ​രും ത​യാ​റാ​യി​രു​ന്നി​ല്ല.

ഈ ​സ​മ​യ​ത്താ​ണ് ഡ്രൈ​വ​ർ പ്ര​സാ​ദി​നൊ​പ്പം കോ​ഴി​ക്കോ​ട്ടു​നി​ന്ന് പാ​ല​ക്കാ​ട്ടേ​ക്കു​ള്ള യാ​ത്ര​യ്ക്കി​ടെ നി​ഖി​ൽ കൊ​ടി​യ​ത്തൂ​ർ അ​പ​ക​ട​ത്തി​ൽ​പ്പെ​ട്ട​വ​രെ​യും സ​ഹാ​യി​ക്കാ​നാ​യി നി​ന്നി​രു​ന്ന മ​റ്റൊ​രു യു​വാ​വി​നെ​യും ശ്ര​ദ്ധി​ച്ച​ത്. ഉ​ട​ൻ വാ​ഹ​നം​നി​ർ​ത്തി സ്ഥി​തി​ഗ​തി​ക​ൾ വി​ല​യി​രു​ത്തി​യ അ​ദ്ദേ​ഹം പ​രി​ക്കേ​റ്റ​വ​രെ സ്വ​ന്തം കാ​റി​ൽ​ക​യ​റ്റി മു​ള​യ​ങ്കാ​വി​ലെ ഹു​ദ ആ​ശു​പ​ത്രി​യി​ലെ​ത്തി​ച്ച് അ​ടി​യ​ന്ത​ര ചി​കി​ത്സ ഉ​റ​പ്പാ​ക്കി.

ഇ​തേ ഗ​ർ​ത്ത​ത്തി​ൽ അ​പ​ക​ട​സാ​ധ്യ​ത​ക​ണ്ട് ചി​ല യു​വാ​ക്ക​ൾ ക​ല്ലു​ക​ൾ നി​റ​യ്ക്കാ​ൻ ശ്ര​മി​ക്കു​ന്ന​തു ക​ണ്ടി​രു​ന്നു​വെ​ന്നും ഈ ​കു​ഴി വ​ലി​യ അ​പ​ക​ട​ത്തി​നി​ട​യാ​ക്കു​മെ​ന്ന ആ​ശ​ങ്ക ഡ്രൈ​വ​റു​മാ​യി പ​ങ്കു​വ​ച്ചി​രു​ന്നു​വെ​ന്നും നി​ഖി​ൽ കൊ​ടി​യ​ത്തൂ​ർ പ​റ​ഞ്ഞു. മു​ന്പ് താ​ര​ത​മ്യേ​ന തി​ര​ക്ക് കു​റ​വാ​യി​രു​ന്ന ചെ​ർ​പ്പു​ള​ശേ​രി- വ​ളാ​ഞ്ചേ​രി റോ​ഡി​ൽ ആ​റു​വ​രി പാ​ത യാ​ഥാ​ർ​ഥ്യ​മാ​യ​തോ​ടെ പാ​ല​ക്കാ​ട്, ത​മി​ഴ്നാ​ട് ഭാ​ഗ​ങ്ങ​ളി​ലേ​ക്കു​ള്ള വാ​ഹ​ന​ഗ​താ​ഗ​തം ഗ​ണ്യ​മാ​യി വ​ർ​ധി​ച്ചി​ട്ടു​ണ്ട്.

ഇ​നി​യും അ​പ​ക​ട​ങ്ങ​ളു​ണ്ടാ​വാ​നു​ള്ള സാ​ധ്യ​ത​ക​ൾ കൊ​പ്പം പോ​ലീ​സ് സ്റ്റേ​ഷ​നി​ൽ രാ​ത്രി​യി​ൽ ത​ന്നെ വി​ളി​ച്ച​റി​യി​ച്ചി​ട്ടാ​ണ് നി​ഖി​ൽ കൊ​ടി​യ​ത്തൂ​ർ യാ​ത്ര തു​ട​ർ​ന്ന​ത്. അ​പ​ക​ട​ത്തി​ന് കാ​ര​ണ​മാ​യ റോ​ഡി​ലെ ഗ​ർ​ത്തം എ​ത്ര​യും​വേ​ഗം നി​ക​ത്താ​ൻ അ​ധി​കൃ​ത​ർ അ​ടി​യ​ന്ത​ര​ന​ട​പ​ടി സ്വീ​ക​രി​ക്ക​ണ​മെ​ന്ന് നാ​ട്ടു​കാ​രും ആ​വ​ശ്യ​പ്പെ​ട്ടു.

Tags : Nattuvishesham DistrictNews DeepikaNews

Recent News

Corehub Up