മുല്ലശേരിയിലെ മാനിന റോഡ് തകർന്ന് സഞ്ചാര യോഗ്യമല്ലാതായനിലയിൽ.
പാവറട്ടി: മുല്ലശേരി ഗ്രാമപഞ്ചായത്തിലെ മാനിന റോഡ് തകർന്ന് സഞ്ചാര യോഗ്യമല്ലാതായിട്ടും പുനർ നിർമിക്കുന്നതിന് നടപടി ഉണ്ടാകുന്നില്ലന്ന് പരാതി. റോഡിന്റെ ശോച്യാവസ്ഥക്കെതിരെ നിരവധി സമരങ്ങളും പ്രതിഷേധങ്ങളും നടന്നെങ്കിലും റോഡ് സഞ്ചാരയോഗ്യമാക്കാൻ യാതൊരു നടപടിയും ഉണ്ടായില്ല.
കുടിവെള്ള പൈപ്പ് ലൈൻ സ്ഥാപിക്കുവാൻ വേണ്ടിയാണ് റോഡ് പൊളിച്ചത്. എന്നാൽ വർഷങ്ങൾ കഴിഞ്ഞിട്ടും ഇതുവരെയും റോഡിന്റെ പുനർ നിർമാണ പ്രവർത്തികൾ നടന്നിട്ടില്ല. മുല്ലശേരി ഗവ ഹയർ സെക്കൻഡറി സ്കൂളിലേക്ക് പോകുന്ന പ്രധാന റോഡാണിത്. മധുക്കര, എലവത്തൂർ, ഊരകം, അന്നകര എന്നിവിടങ്ങളിൽ നിന്നും ബ്ലോക്ക് പഞ്ചായത്തിലേക്കും, ആശുപത്രിയിലേക്കും , പോകാനായി ആശ്രയിക്കുന്നതും ഈ റോഡാണ്. റോഡ് സഞ്ചാര യോഗ്യമാക്കാൻ അധികൃതർ അടിയന്തര നടപടി വേണമെന്നാണ് നാട്ടുകാരുടെ ആവശ്യം.