x
ad
Fri, 7 August 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ഒ​റ്റ​പ്പാ​ലം ന​ഗ​ര​ത്തി​ലെ ഭൂ​മി കൈ​യേ​റ്റം: ക​ർ​ശ​ന ന​ട​പ​ടി​ക്കു മു​റ​വി​ളി

വെബ് ഡെസ്ക്
Published: August 7, 2026 03:16 AM IST | Updated: August 7, 2026 03:16 AM IST

പ്രതീകാത്മക ചിത്രം

ഒ​റ്റ​പ്പാ​ലം: ന​ഗ​ര​ത്തി​ൽ സ​ർ​ക്കാ​ർ​ഭൂ​മി കൈ​യേ​റി കൈ​വ​ശം​വ​ച്ച് അ​നു​ഭ​വി​ക്കു​ന്ന​വ​ർ​ക്കെ​തി​രേ നി​യ​മ ന​ട​പ​ടി​ക​ൾ ക​ർ​ക്ക​ശ​മാ​ക്ക​ണ​മെ​ന്ന ആ​വ​ശ്യം ശ​ക്തം. ബാ​രി​ക്കേ​ഡു​ക​ൾ സ്ഥാ​പി​ച്ച് ന​ഗ​രം സൗ​ന്ദ​ര്യ​വ​ത്ക​ര​ണം ന​ട​ത്തു​ന്ന പ്ര​വൃ​ത്തി​ക​ൾ​ക്കൊ​പ്പം സ​ർ​ക്കാ​ർ​ഭൂ​മി തി​രി​ച്ചു​പി​ടി​ക്കാ​നാ​വ​ശ്യ​മാ​യ നി​യ​മ​ന​ട​പ​ടി​ക​ൾ​ക്കു​കൂ​ടി വേ​ഗ​ത വ​ർ​ധി​പ്പി​ക്ക​ണ​മെ​ന്നാ​ണ് ജ​ന​കീ​യാ​വ​ശ്യം. വ​ള​രെ​യ​ധി​കം വീ​തി​കു​റ​ഞ്ഞ റോ​ഡു​ക​ളാ​ണ് ഇ​പ്പോ​ഴും ഒ​റ്റ​പ്പാ​ല​ത്ത് ഗ​താ​ഗ​ത​ക്കു​രു​ക്കു​ണ്ടാ​ക്കു​ന്ന​ത്. പൊ​തു​സ്ഥ​ലം കൈ​യേ​റി കൈ​വ​ശം​വ​ച്ചി​രി​ക്കു​ന്ന​വ​ർ​ക്കെ​തി​രേ പി.​ബി. നൂ​ഹ് ഒ​റ്റ​പ്പാ​ലം സ​ബ് ക​ള​ക്ട​റാ​യി​രി​ക്കേ 2016ൽ ​കൊ​ണ്ടു​വ​ന്ന ‘ഓ​പ്പ​റേ​ഷ​ൻ അ​ന​ന്ത’ ജ​ന​ങ്ങ​ൾ​ക്ക് ഏ​റെ പ്ര​തീ​ക്ഷ​ക്ക് വ​ക​ന​ൽ​കി​യ പ​ദ്ധ​തി​യാ​ണ്.

എ​ന്നാ​ൽ ഇ​പ്പോ​ഴും ഇ​ത് പാ​തി​വ​ഴി​യി​ലാ​ണ്. കൈ​യേ​റ്റ​മൊ​ഴി​പ്പി​ച്ച് റോ​ഡ് വീ​തി​കൂ​ട്ടാ​നാ​യി​രു​ന്നു പ​ദ്ധ​തി ല​ക്ഷ്യം. എ​ന്നാ​ൽ ഇ​തി​നെ​തി​രേ വ്യാ​പാ​രി​ക​ളി​ൽ ചി​ല​ർ കോ​ട​തി​യെ സ​മീ​പി​ച്ചു. ഈ​സ്റ്റ് ഒ​റ്റ​പ്പാ​ല​ത്തും ക​ണ്ണി​യം​മ്പു​റ​ത്തും മ​റ്റൊ​രു പാ​ലം കൂ​ടി നി​ർ​മി​ക്കാ​നും പ​ദ്ധ​തി​യു​ണ്ടാ​യി​രു​ന്നു.

ക​ണ്ണി​യം​മ്പു​റ​ത്ത് അ​ഞ്ചു​വ​ർ​ഷം​മു​മ്പ് പാ​ലം​നി​ർ​മാ​ണം പൂ​ർ​ത്തി​യാ​ക്കി. ഈ​സ്റ്റ് ഒ​റ്റ​പ്പാ​ല​ത്ത് ര​ണ്ടാം പാ​ല​ത്തി​ന്‍റെ പ​ണി പു​രോ​ഗ​മി​ക്കു​ക​യാ​ണ്. എ​ന്നാ​ൽ ഇ​തി​നി​ട​യി​ലു​ള്ള റോ​ഡി​ലാ​ണ് ഇ​പ്പോ​ഴും പ്ര​തി​സ​ന്ധി​യു​ള്ള​ത്. അ​ർ​ജു​ൻ പാ​ണ്ഡ്യ​ൻ ഒ​റ്റ​പ്പാ​ലം സ​ബ് ക​ള​ക്ട​റാ​യി​രി​ക്കേ അ​ന​ന്ത പ​ദ്ധ​തി​ക്ക് വീ​ണ്ടും ജീ​വ​ൻ​വ​ച്ചെ​ങ്കി​ലും സ​ബ് ക​ള​ക്ട​റെ സ്ഥ​ലം മാ​റ്റി​യ​തോ​ടെ നി​ല​ച്ചു.

ന​ട​പ്പാ​ത ഇ​ല്ലാ​ത്ത​തി​നാ​ൽ പ​ഞ്ചാ​ബ് നാ​ഷ​ണ​ൽ ബാ​ങ്ക് പ​രി​സ​രം മു​ത​ൽ ഗാ​ന്ധി​പ്ര​തി​മ വ​രെ​യു​ള്ള ഭാ​ഗം ഒ​ഴി​വാ​ക്കി​യാ​ണ് ടൗ​ൺ​ന​വീ​ക​ര​ണം ന​ട​ക്കു​ന്ന​ത്. നി​ല​വി​ലു​ള്ള കേ​സു​ക​ൾ തീ​ർ​പ്പാ​ക്കാ​നു​ള്ള ന​ട​പ​ടി പ്ലീ​ഡ​റെ ക​ണ്ട് മു​ന്നോ​ട്ടു​നീ​ക്കു​ന്ന​താ​യി ഒ​റ്റ​പ്പാ​ലം ത​ഹ​സി​ൽ​ദാ​ർ സി. ​സു​നി​ൽ​കു​മാ​ർ വ്യ​ക്ത​മാ​ക്കു​ന്നു​ണ്ട​ങ്കി​ലും ന​ട​പ​ടി​ക​ൾ കാ​ര്യ​ക്ഷ​മ​മ​ല്ലെ​ന്നാ​ണ് പൊ​തു​വെ​യു​ള്ള വി​മ​ർ​ശ​നം.

Tags : Nattuvishesham DistrictNews DeepikaNews Strict Action

Recent News

Corehub Up