x
ad
Fri, 7 August 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ചാ​ലി​ശേ​രി ആ​രോ​ഗ്യ​കേ​ന്ദ്ര​ത്തി​ൽ ന​ഴ്സി​ന് പാ​ന്പു​ക​ടി​യേ​റ്റ സം​ഭ​വ​ത്തി​ൽ പ്ര​തി​ഷേ​ധം

വെബ് ഡെസ്ക്
Published: August 7, 2026 03:11 AM IST | Updated: August 7, 2026 03:11 AM IST

ജ​ന​കീ​യാ​രോ​ഗ്യ​കേ​ന്ദ്ര​ത്തി​ൽ കാ​ടു​പി​ടി​ച്ചു​കി​ട​ക്കു​ന്ന ഭാ​ഗം.

തൃ​ത്താ​ല: ചാ​ലി​ശേ​രി പെ​രു​മ​ണ്ണൂ​ർ എ​സ്റ്റേ​റ്റ്പ​ടി​യി​ൽ പ്ര​വ​ർ​ത്തി​ക്കു​ന്ന പ​ഞ്ചാ​യ​ത്ത് ജ​ന​കീ​യാ​രോ​ഗ്യ​കേ​ന്ദ്ര​ത്തി​ൽ ഡ്യൂ​ട്ടി​ക്കി​ടെ ന​ഴ്സി​ന് പാ​ന്പു​ക​ടി​യേ​റ്റ സം​ഭ​വ​ത്തി​ൽ വ​ൻ പ്ര​തി​ഷേ​ധം. അ​ധി​കൃ​ത​രു​ടെ കു​റ്റ​ക​ര​മാ​യ അ​നാ​സ്ഥ​യാ​ണ് സം​ഭ​വ​ത്തി​നു കാ​ര​ണ​മെ​ന്ന് നാ​ട്ടു​കാ​ർ ആ​രോ​പി​ച്ചു.

ആ​ശു​പ​ത്രി വ​ള​പ്പി​ൽ മു​റി​ച്ചു​മാ​റ്റി​യ മ​ര​ങ്ങ​ൾ ആ​ഴ്ച​ക​ളാ​യി നീ​ക്കം​ചെ​യ്യാ​തെ കൂ​ട്ടി​യി​ട്ടി​രി​ക്കു​ന്ന​താ​ണ് ഇ​ഴ​ജ​ന്തു​ക്ക​ൾ ത​ന്പ​ടി​ക്കാ​ൻ കാ​ര​ണ​മാ​യ​തെ​ന്നും ഇ​താ​ണ് അ​പ​ക​ട​ത്തി​നു വ​ഴി​വെ​ച്ച​തെ​ന്നു​മാ​ണ് പ്ര​ദേ​ശ​വാ​സി​ക​ളു​ടെ ആ​രോ​പ​ണം. ചാ​ലി​ശേ​രി പ​ഞ്ചാ​യ​ത്തി​ലെ​യും പ​രി​സ​ര പ്ര​ദേ​ശ​ങ്ങ​ളി​ലെ​യും നൂ​റു​ക​ണ​ക്കി​ന് രോ​ഗി​ക​ൾ ദി​വ​സേ​ന ആ​ശ്ര​യി​ക്കു​ന്ന ആ​ശു​പ​ത്രി​പ​രി​സ​രം അ​ശ്ര​ദ്ധ​യോ​ടെ പ​രി​പാ​ലി​ച്ച​താ​ണ് ഈ ​അ​പ​ക​ട​ത്തി​നു കാ​ര​ണ​മാ​യ​തെ​ന്ന് പ്ര​ദേ​ശ​വാ​സി​ക​ൾ പ​റ​ഞ്ഞു.

ആ​ശു​പ​ത്രി ജീ​വ​ന​ക്കാ​ർ​ക്കു​പോ​ലും ഇ​ത്ത​ര​ത്തി​ൽ പാ​ന്പു​ക​ടി​യേ​ൽ​ക്കു​ന്ന സാ​ഹ​ച​ര്യ​മു​ണ്ടാ​യ​ത് അ​ധി​കൃ​ത​രു​ടെ ഗു​രു​ത​ര​മാ​യ വീ​ഴ്ച​യാ​ണെ​ന്നും അ​വ​ർ ചൂ​ണ്ടി​ക്കാ​ട്ടി.
രോ​ഗി​ക​ളു​ടെ​യും ജീ​വ​ന​ക്കാ​രു​ടെ​യും സു​ര​ക്ഷ ഉ​റ​പ്പാ​ക്കു​ന്ന​തി​നാ​യി ആ​ശു​പ​ത്രി പ​രി​സ​രം അ​ടി​യ​ന്ത​ര​മാ​യി വൃ​ത്തി​യാ​ക്കു​ക​യും പാ​ന്പ് ഉ​ൾ​പ്പെ​ടെ​യു​ള്ള ഇ​ഴ​ജ​ന്തു​ക്ക​ളു​ടെ സാ​ന്നി​ധ്യം ഒ​ഴി​വാ​ക്കാ​ൻ ആ​വ​ശ്യ​മാ​യ പ​രി​ശോ​ധ​ന​ക​ളും പ്ര​തി​രോ​ധ ന​ട​പ​ടി​ക​ളും സ്വീ​ക​രി​ക്ക​ണ​മെ​ന്നും പ​ഞ്ചാ​യ​ത്ത് അ​ധി​കൃ​ത​രും ആ​രോ​ഗ്യ​കേ​ന്ദ്ര ഭ​ര​ണ​സ​മി​തി​യും അ​ടി​യ​ന്ത​ര​മാ​യി ഇ​ട​പെ​ട​ണ​മെ​ന്നും പ്ര​ദേ​ശ​വാ​സി​ക​ൾ ആ​വ​ശ്യ​പ്പെ​ട്ടു.

Tags : Nattuvishesham DistrictNews DeepikaNews

Recent News

Corehub Up