പ്രതീകാത്മക ചിത്രം
മണലൂർ: നിയോജക മണ്ഡലത്തിലെ കോൾ നിലങ്ങളിലെ വികസന പദ്ധതികൾക്കായി രണ്ടു കോടി 75 ലക്ഷം രൂപ അനുവദിച്ചതായി പ്രഫ.സി. രവീന്ദ്രനാഥ് എംഎൽഎ അറിയിച്ചു. റീ ബിൽഡ് കേരള ഇനിഷ്യേറ്റീവ് പദ്ധതിയുടെ സേവിംഗ് തുക ഉപയോഗിച്ചിട്ടാണ് പുതിയ വികസന പദ്ധതികൾക്ക് അംഗീകാരം നേടിയെടുത്തത്. ടെൻഡർ നടപടികൾ പൂർത്തിയാക്കി ഉടൻ നിർമാണം പൂർത്തിയാക്കാൻ നിർദേശം നൽകിയിട്ടുണ്ടെന്നും എംഎൽഎ അറിയിച്ചു.