x
ad
Fri, 7 August 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

വ​നം​വ​കു​പ്പ് ഉ​ദ്യോ​ഗ​സ്ഥ​ര്‍ ജ​ന​ങ്ങ​ളെ ബു​ദ്ധി​മു​ട്ടി​ക്ക​രു​ത്: ആ​ര്യാ​ട​ന്‍ ഷൗ​ക്ക​ത്ത്

വെബ് ഡെസ്ക്
Published: August 7, 2026 04:30 AM IST | Updated: August 7, 2026 04:30 AM IST

ഒ.​ജെ. സെ​ബാ​സ്റ്റ്യ​ൻ അ​നു​സ്മ​ര​ണ​വും അ​ർ​ധവാ​ർ​ഷി​ക സ​മ്മേ​ള​ന​വും നി​ല​മ്പൂ​രി​ൽ ആ​ര്യാ​ട​ൻ ഷൗ​ക്ക​ത്ത് എം​എ​ൽഎ ഉ​ദ്ഘാ​ട​നം ചെ​യ്യു​ന്നു.

നി​ല​മ്പൂ​ര്‍: നി​സാ​ര കാ​ര്യ​ങ്ങ​ള്‍​ക്ക് സാ​ധാ​ര​ണ​ക്കാ​രെ വ​നംവ​കു​പ്പ് ഉ​ദ്യോ​ഗ​സ്ഥ​ര്‍ ബു​ദ്ധി​മു​ട്ടി​ക്ക​രു​തെ​ന്നും സൗ​ഹാ​ര്‍​ദ​പ​ര​മാ​യ അ​ന്ത​രീ​ക്ഷ​മു​ണ്ടാ​ക്ക​ണ​മെ​ന്നും ആ​ര്യാ​ട​ന്‍ ഷൗ​ക്ക​ത്ത് എം​എ​ല്‍​എ.​ കേ​ര​ള ഫോ​റ​സ്റ്റ് പ്രൊ​ട്ട​ക്റ്റീ​വ് സ്റ്റാ​ഫ് അ​സോ​സി​യേ​ഷ​ന്‍ ഒ.​ജെ. സെ​ബാ​സ്റ്റ്യ​ന്‍ അ​നു​സ്മ​ര​ണ​വും അ​ര്‍​ധ വാ​ര്‍​ഷി​ക സ​മ്മേ​ള​ന​വും ഉ​ദ്ഘാ​ട​നം ചെ​യ്യു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം.​ ജി​ല്ലാ പ്ര​സി​ഡ​ന്‍റ് എ.​കെ. ര​മേ​ശ​ന്‍ അ​ധ്യ​ക്ഷ​നാ​യി. സം​സ്ഥാ​ന പ്ര​സി​ഡ​ന്‍റ്് കെ.​എ. സേ​തു​മാ​ധ​വ​ന്‍ മു​ഖ്യ​പ്ര​ഭാ​ഷ​ണം ന​ട​ത്തി.

പ​രീ​ക്ഷ​ക​ളി​ല്‍ ഉ​ന്ന​ത വി​ജ​യം നേ​ടി​യ ജീ​വ​ന​ക്കാ​രു​ടെ മ​ക്ക​ള്‍​ക്ക് സ്‌​കോ​ള​ര്‍​ഷി​പ്പ് വി​ത​ര​ണം ചെ​യ്തു. സം​സ്ഥാ​ന ജ​ന​റ​ല്‍ സെ​ക്ര​ട്ട​റി ആ​ര്‍. ദി​ന്‍​ഷ്, സം​സ്ഥാ​ന ട്ര​ഷ​റ​ര്‍ എം. ​ശ്രീ​നി​വാ​സ​ന്‍, സം​സ്ഥാ​ന വൈ​സ് പ്ര​സി​ഡ​ന്‍റുു​മാ​രാ​യ കെ. ​മു​ഹ​മ്മ​ദ് ഹാ​ഷിം, എ​സ്. സ​ജ്ജ​യ​ന്‍, പി.​എം. ശ്രീ​ജി​ത്ത്, അ​മീ​ന്‍ അ​ഹ്സ​ന്‍,പി. ​പ്ര​മോ​ദ് കു​മാ​ര്‍,കെ. ​മു​ഹ​മ്മ​ദാ​ലി, പി. ​മു​ഹ​മ്മ​ദ് ഫൈ​സ​ല്‍, അ​ബ്ദു​ല്‍ ക​രീം എ​ന്നി​വ​ര്‍ പ്ര​സം​ഗി​ച്ചു.

Tags : Nattuvishesham Local News Forest department Aryadan Shoukat

Recent News

Corehub Up