പ്രതീകാത്മക ചിത്രം
ഇരിങ്ങാലക്കുട: കൃഷിഭവന്, നഗരസഭ, ആത്മ ഇരിങ്ങാലക്കുട ബ്ലോക്കിന്റെ ആഭിമുഖ്യത്തില്‍ പ്രതീക്ഷാഭവന്‍ സ്പെഷല്‍ സ്കൂളില്‍ കപ്പാസിറ്റി ബില്‍ഡിംഗ് ജൈവ പച്ചക്കറി കൃഷി പരിശീലനം സംഘടിപ്പിച്ചു. കൗണ്‍സിലര്‍ റോണി പോള്‍ മാവേലി ഉദ്ഘാടനംചെയ്തു. പിടിഎ പ്രസിഡന്റ് പി.സി. ജോര്‍ജ് അധ്യക്ഷതവഹിച്ചു. കൃഷി ഫീല്‍ഡ് ഓഫീസര്‍ എം.ആര്. അജിത്കുമാര്‍ പദ്ധതി വിശദീകരണംനടത്തി.
സിഎന്ആര്എ പ്രസിഡന്റ് ഷാജു കണ്ടംകുളത്തി, സെക്രട്ടറി തോംസണ്‍ ചിരിയങ്കണ്ടത്ത്, കാര്‍ഷിക ക്ലബ് സ്റ്റാഫ് സിസ്റ്റര്‍ ജോളി എന്നിവര്‍ സംസാരിച്ചു. അഗ്രികള്‍ച്ചറല്‍ അസിസ്റ്റന്റ് പി.എസ്. വിജയകുമാര്‍ പരിശീലനക്ലാസ് നടത്തി.
Tags : Nattuvishesham DistrictNews DeepikaNews Organic vegetable