ഇരിങ്ങാലക്കുട: സാമൂഹിക പ്രതിബദ്ധതയുടെയും സന്നദ്ധസേവനത്തിന്റെയും മികവിന് അംഗീകാരമായി കാലിക്കട്ട് സര്‍വകലാശാലയുടെ 2024 - 25 അധ്യയന വര്‍ഷത്തെ എന്‍എസ്എസ് പുരസ്കാരങ്ങളില് ഇരിങ്ങാലക്കുട ക്രൈസ്റ്റ് കോളജ് അഭിമാനാര്‍ഹമായ നേട്ടം സ്വന്തമാക്കി.
കോളജിന്റെ എന്‍എസ്എസ് യൂണിറ്റിന് മികച്ച എന്‍എസ്എസ് യൂണിറ്റ് പുരസ്കാരം ലഭിച്ചപ്പോള്‍ മികച്ച എന്‍എസ്എസ് പ്രോഗ്രാം ഓഫീസറായി വി.പി. ഷിന്റോയും മികച്ച വോളന്റിയര്‍മാരായി പി.എ. ഹരിനന്ദനും ലക്ഷ്മി എസ്.കുമാറും തെരഞ്ഞെടുക്കപ്പെട്ടു. ഒരേവര്‍ഷം യൂണിറ്റ് പുരസ്കാരത്തിനൊപ്പം മൂന്ന് വ്യക്തിഗത പുരസ്കാരങ്ങളും സ്വന്തമാക്കാനായത് കോളജിന് ഇരട്ടിമധുരമായി.
Tags : Nattuvishesham DistrictNews DeepikaNews NSS Award: