x
ad
Fri, 7 August 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

മ​ര​കാ​വ് ഗ്രോ​ട്ടോ ആ​ന​പ്പാ​റ റോ​ഡ് റീ ​ടാ​ര്‍ ന​ട​പ​ടി വേ​ണ​മെ​ന്ന്

വെബ് ഡെസ്ക്
Published: August 7, 2026 03:53 AM IST | Updated: August 7, 2026 03:53 AM IST

ത​ക​ര്‍​ന്നു​കി​ട​ക്കു​ന്ന മ​ര​കാ​വ് ഗ്രോ​ട്ടോ - ആ​ന​പ്പാ​റ പാ​ലം റോ​ഡ്.

പു​ല്‍​പ്പ​ള്ളി: മ​ര​കാ​വ് ഗ്രോ​ട്ടോ ആ​ന​പ്പാ​റ പാ​ലം പു​ല്‍​പ്പ​ള്ളി റോ​ഡ് പാ​ടെ ത​ക​ര്‍​ന്ന​തോ​ടെ ഇ​തു​വ​ഴി​യു​ള്ള യാ​ത്ര ദു​ഷ്‌​ക​ര​മാ​യി. റോ​ഡ് മു​ഴു​വ​ന്‍ ത​ക​ര്‍​ന്ന് വ​ലി​യ ഗ​ര്‍​ത്ത​ങ്ങ​ള്‍ രൂ​പ​പ്പെ​ട്ട​തോ​ടെ റോ​ഡ് മു​ഴു​വ​ന്‍ വെ​ള്ള​ക്കെ​ട്ടാ​യി തീ​ര്‍​ന്നി​രി​ക്കു​ക​യാ​ണ്.

വ​ലി​യ ഗ​ര്‍​ത്ത​ങ്ങ​ളു​ടെ ആ​ഴ​മ​റി​യാ​തെ ഇ​രു​ച​ക്ര​വാ​ഹ​ന യാ​ത്ര​ക്കാ​ര്‍ ഇ​തു​വ​ഴി ക​ട​ന്നു​പോ​കു​മ്പോ​ള്‍ കു​ഴി​ക​ളി​ല്‍ വീ​ണ് അ​പ​ക​ട​ത്തി​ല്‍​പ്പെ​ടു​ന്ന​തും പ​തി​വാ​യി​രി​ക്കു​ക​യാ​ണ്. വ​ര്‍​ഷ​ങ്ങ​ളാ​യി ത​ക​ര്‍​ന്നു​കി​ട​ക്കു​ന്ന ഈ ​റോ​ഡ് റീ​ടാ​ര്‍ ചെ​യ്യ​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ട് അ​ധി​കൃ​ത​രെ സ​മീ​പി​ച്ചി​ട്ടും യാ​തൊ​രു ന​ട​പ​ടി​യു​മു​ണ്ടാ​യി​ല്ലെ​ന്ന് നാ​ട്ടു​കാ​ര്‍ പ​റ​ഞ്ഞു.

പു​ല്‍​പ്പ​ള്ളി, മു​ള്ള​ന്‍​കൊ​ല്ലി പ​ഞ്ചാ​യ​ത്തു​ക​ളി​ലെ ജ​ന​ങ്ങ​ള്‍​ക്ക് ന​ട​വ​യ​ല്‍, പ​ന​മ​രം, ക​ല്‍​പ്പ​റ്റ, ഭാ​ഗ​ത്തേ​ക്ക് എ​ളു​പ്പ​ത്തി​ല്‍ പോ​കാ​വു​ന്ന റോ​ഡാ​യി​ട്ടു​പോ​ലും ഈ ​റോ​ഡി​നെ അ​വ​ഗ​ണി​ക്കു​ന്ന നി​ല​പാ​ടാ​ണ് അ​ധി​കൃ​ത​രു​ടെ ഭാ​ഗ​ത്തു​നി​ന്നു​ണ്ടാ​കു​ന്ന​തെ​ന്നാ​ണ് നാ​ട്ടു​കാ​രു​ടെ പ​രാ​തി.

റോ​ഡി​ന്‍റെ ആ​ന​പ്പാ​റ പ​ള്ളി​മു​ത​ല്‍ വേ​ളാ​ങ്ക​ണ്ണി കു​രി​ശു​പ​ള്ളി വ​രെ​യു​ള്ള ഭാ​ഗം ടാ​ര്‍ ചെ​യ്‌​തെ​ങ്കി​ലും ബാ​ക്കി ഭാ​ഗം ടാ​ര്‍ ചെ​യ്യാ​ത്ത​താ​ണ് നാ​ട്ടു​കാ​രെ വ​ല​യ്ക്കു​ന്ന​ത്. അ​ടി​യ​ന്ത​ര​മാ​യി ത്രി​ത​ല പ​ഞ്ചാ​യ​ത്തു​ക​ളു​ടെ ഭാ​ഗ​ത്ത് നി​ന്ന് റോ​ഡ് റീ ​ടാ​ര്‍ ചെ​യ്യാ​നാ​വ​ശ്യ​മാ​യ ന​ട​പ​ടി വേ​ണ​മെ​ന്നാ​ണ് ജ​ന​ങ്ങ​ളു​ടെ ആ​വ​ശ്യം.

Tags : Nattuvishesham Local News Marakavu Grotto Anappara Road

Recent News

Corehub Up