x
ad
Fri, 7 August 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

മ​ല​പ്പു​റം സ​ഹോ​ദ​യ ചെ​സ് ടൂ​ർ​ണ​മെ​ന്‍റ്

വെബ് ഡെസ്ക്
Published: August 7, 2026 04:26 AM IST | Updated: August 7, 2026 04:26 AM IST

പ്രതീകാത്മക ചിത്രം

പെ​രി​ന്ത​ൽ​മ​ണ്ണ: സി​ബി​എ​സ്ഇ സ​ഹോ​ദ​യ സ്കൂ​ൾ കോം​പ്ല​ക്സ് മ​ല​പ്പു​റം റീ​ജൺ സം​ഘ​ടി​പ്പി​ച്ച സ​ഹോ​ദ​യ ജി​ല്ലാ ചെ​സ് ടൂ​ർ​ണ​മെ​ന്‍റ് പെ​രി​ന്ത​ൽ​മ​ണ്ണ എം​ഇ​എ​സ് മെ​ഡി​ക്ക​ൽ കോ​ള​ജ് കാ​ന്പ​സ് സെ​ൻ​ട്ര​ൽ സ്കൂ​ളി​ൽ ന​ട​ത്തി. ജി​ല്ല​യി​ലെ 30 സി​ബി​എ​സ്ഇ വി​ദ്യാ​യ​ങ്ങ​ളി​ൽനി​ന്നാ​യി 700ൽപ​രം മ​ത്സ​രാ​ർ​ഥിക​ളാ​ണ് പ​ങ്കെ​ടു​ത്ത​ത്. എം​ഇ​എ​സ് സം​സ്ഥാ​ന പ്ര​സി​ഡ​ന്‍റ് ഡോ. ​പി.​എ. ഫ​സ​ൽ ഗ​ഫൂ​ർ ടൂ​ർ​ണ​മെ​ന്‍റ് ഉ​ദ്ഘാ​ട​നം ചെ​യ്തു.

സ​ഹോ​ദ​യ സ്പോ​ർ​ട്സ് സെ​ക്ര​ട്ട​റി ജാ​സ്മീ​ർ ഫൈ​സ​ൽ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. പ്രി​ൻ​സി​പ്പാ​ൽ സി.​കെ. ഹൗ​സ​ത്ത്, ഭാ​ര​വാ​ഹി​ക​ളാ​യ ഫാ. ​ന​ന്നം പ്രേം​കു​മാ​ർ, ഡോ. ​സ്വീ​റ്റി പു​ലി​ക്കോ​ട്ടി​ൽ, എം​ഇ​എ​സ് വൈ​സ് ചെ​യ​ർ​മാ​ൻ ഉ​മ്മ​ർ ത​യ്യി​ൽ, മാ​നേ​ജ​ർ ഡോ. ​അ​ലി റി​ഷാ​ദ്, വൈ​സ് പ്രി​ൻ​സി​പ്പാ​ൾ റം​ല പ​ച്ചീ​രി, ആ​ർ​ബി​റ്റ​ർ ശി​ഹാ​ബു​ദ്ദീ​ൻ, ഇ, ​ബി​ജു എ​ന്നി​വ​ർ പ​ങ്കെ​ടു​ത്തു.

സ​മാ​പ​ന സ​മ്മേ​ള​ന​ത്തി​ൽ സ​ഹോ​ദ​യ മ​ല​പ്പു​റം മേ​ഖ​ലാ പ്ര​സി​ഡ​ന്‍റ് എം. ​അ​ബ്ദു​ൾ നാ​സ​ർ ഓ​വ​റോ​ൾ വി​ജ​യി​ക​ൾ​ക്ക് ട്രോ​ഫി​ക​ൾ സ​മ്മാ​നി​ച്ചു.

Tags : Nattuvishesham Local News Chess Tournament

Recent News

Corehub Up