x
ad
Fri, 7 August 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

വേ​ലൂ​പ്പാ​ടം തീ​ര്‍​ഥ​കേ​ന്ദ്ര​ത്തി​ൽ തിരുനാൾ

വെബ് ഡെസ്ക്
Published: August 7, 2026 03:55 AM IST | Updated: August 7, 2026 03:55 AM IST

വേ​ലൂ​പ്പാ​ടം വി​ശു​ദ്ധ യൗ​സേ​പ്പി​താ​വി​ന്‍റെ തീ​ര്‍​ഥാ​ട​ന കേ​ന്ദ്ര​ത്തി​ല്‍ ഊ​ട്ടു​തി​രു​നാ​ളി​ന് വി​കാ​രി ജ​ന​റാ​ള്‍ മോ​ണ്‍. ജോ​സ് കോ​നി​ക്ക​ര കൊ​ടി​യേ​റ്റു​ന്നു.

വേ​ലൂ​പ്പാ​ടം: വി​ശു​ദ്ധ യൗ​സേ​പ്പി​താ​വി​ന്‍റെ തീ​ര്‍ഥാ​ട​ന കേ​ന്ദ്ര​ത്തി​ല്‍ 56-ാമ​ത് ഊ​ട്ടു​തി​രു​നാ​ളി​ന് കൊ​ടി​യേ​റി. അ​തി​രൂ​പ​ത വി​കാ​രി ജ​ന​റാ​ള്‍ മോ​ണ്‍. ജോ​സ് കോ​നി​ക്ക​ര കൊ​ടി​യേ​റ്റം നി​ര്‍​വ​ഹി​ച്ചു. തീ​ര്‍​ഥകേ​ന്ദ്രം റെ​ക്ട​ര്‍ ഫാ. ​ജോ​സ​ഫ് പൂ​വ്വ​ത്തൂ​ക്കാ​ര​ന്‍, ഫാ. ​ഏ​ഡ്‌​വി​ന്‍ ഐ​നി​ക്ക​ല്‍, കൈ​ക്കാ​ര​ന്മാ​രാ​യ ബേ​ബി വാ​ഴ​ക്കാ​ല, തോ​മ​സ് മു​ട്ട​ത്ത്, ഷി​ജോ ഞെ​രി​ഞ്ഞാം​പി​ള്ളി, ജെ​സ്റ്റി​ന്‍ മു​ല്ലൂ​ര്‍, സി​നി​ല്‍ കൊ​ടു​മ്പി​ലാ​യി​പ​റ​മ്പി​ല്‍, ബെ​ന്നി വേ​ങ്ങ​ക്ക​ല്‍ എ​ന്നി​വ​ര്‍ നേ​തൃ​ത്വം ന​ല്‍​കി.

ഓ​ഗ​സ്റ്റ് 15 നാ​ണ് ഊ​ട്ടു​തി​രു​നാ​ള്‍. രാ​വി​ലെ എ​ട്ടു മു​ത​ല്‍ വൈ​കി​ട്ട് നാ​ലു വ​രെ നേ​ര്‍​ച്ച സ​ദ്യ​യും വൈ​കി​ട്ട് നാലുവ​രെ വി​ശു​ദ്ധ കു​ര്‍​ബാ​ന​യും ഉ​ണ്ടാ​യി​രി​ക്കും.

Tags : Nattuvishesham DistrictNews DeepikaNews

Recent News

Corehub Up