പ്രതീകാത്മക ചിത്രം
ഗുരുവായൂർ: ഗുരുവായൂരിൽ വ്യാപാര സ്ഥാപനങ്ങളിൽ നടന്ന മോഷണത്തിൽ 20,000 രൂപയുടെ നഷ്ടം. തൈക്കാട് പള്ളിറോഡിലെ അവിൽപ്രൊ ജ്യൂസ് കടയിലും മാവിൻചുവട്ടിലെ കെ.എം. ഫ്രൈഡിലുമാണ് മോഷണം നടന്നത്. അവിൽപ്രോയിൽ സൂക്ഷിച്ചിരുന്ന 15,000 ത്തോളം രൂപയും രണ്ട് ടാബുമാണ് കവർന്നത്. കടയുടെ മുൻവശത്തെ ചില്ല് വാതിലിന്റെ രണ്ട് ലോക്കുകൾ തകർത്താണ് മോഷ്ടാക്കൾ അകത്ത് കയറിയത്.
കെ.എം. ഫ്രൈഡിൽ ആദ്യം കയറിയ ശേഷമാണ് മോഷ്ടാക്കൾ അവിൽപ്രോയിലെത്തിയത്. കെ. എം.ഫ്രൈഡിൽ നിന്ന് 1000 രൂപയാണ് നഷ്ടപ്പെട്ടത്. ഇവിടുത്തേയും ചില്ല് വാതിലിന്റെ പൂട്ട് തകർത്തിട്ടുണ്ട്. പുലർച്ചെ 2.50 ഓടെയാണ് മോഷണം നടന്നത്. ഇന്നലെ രാവിലെ ജീവനക്കാർ എത്തിയപ്പോഴാണ് മോഷണം നടന്നത് അറിയുന്നത്.
പൈസ നഷ്ടപ്പെട്ടതിന് പുറമേ പൂട്ട് പൊളിഞ്ഞതിൽ 20,000 രൂപയുടെ നഷ്ടം സംഭവിച്ചതായും ഇരുകടകളുടേയും ഉടമയായ കെ. കെ.ജോസഫ് ബാബു അറിയിച്ചു. ഗുരുവായൂർ പോലീസ് അന്വേഷണം തുടങ്ങി.