x
ad
Fri, 7 August 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ഓ​ണം ട്രേ​ഡ് ഫെ​യ​റി​ന് ഇ​ന്ന് തു​ട​ക്കം

വെബ് ഡെസ്ക്
Published: August 7, 2026 02:23 AM IST | Updated: August 7, 2026 02:23 AM IST

പ്രതീകാത്മക ചിത്രം

ക​ണ്ണൂ​ർ: പോ​ലീ​സ് മൈ​താ​നി​യി​ൽ ന​ട​ക്കു​ന്ന ഓ​ണം ട്രേ​ഡ് ഫെ​യ​ർ ഇ​ന്ന് ആ​രം​ഭി​ക്കു​മെ​ന്ന് സം​ഘാ​ട​ക​ർ പ​ത്ര​സ​മ്മേ​ള​ന​ത്തി​ൽ അ​റി​യി​ച്ചു. വൈ​കു​ന്നേ​രം അ​ഞ്ചി​ന് മേ​യ​ർ പി. ​ഇ​ന്ദി​ര ഉ​ദ്‌​ഘാ​ട​നം ചെ​യ്യും. പോ​ർ​ച്ചു​ഗീ​സ് സ്ട്രീ​റ്റ്, ഹൊ​റ​ർ ഹൗ​സ്, വോ​ർ​ടെ​ക്സ് ട​ണ​ൽ, റോ​ബോ​ട്ടി​ക് ഷോ ​എ​ന്നി​വ ഫെ​യ​റി​ൽ ഒ​രു​ക്കി​യി​ട്ടു​ണ്ട്.

10 രൂ​പ മു​ത​ൽ വീ​ട്ടു​സാ​ധ​ന​ങ്ങ​ൾ വാ​ങ്ങാ​ൻ അ​വ​സ​രം ഒ​രു​ക്കി​ക്കൊ​ണ്ട് വി​ശാ​ല​മാ​യ വ്യാ​പാ​ര വാ​ണി​ജ്യ​മേ​ള, ഫ​ർ​ണി​ച്ച​റു​ക​ൾ, വീ​ട്ടു​പ​ക​ര​ണ​ങ്ങ​ൾ, കി​ച്ച​ൺ ടൂ​ൾ​സ്, പ​ഴ​യ​കാ​ല മി​ഠാ​യി​ക​ൾ, ബെ​ഡ്ഷീ​റ്റു​ക​ൾ, ക്രോ​ക്ക​റി ഐ​റ്റം​സ് തു​ട​ങ്ങി​യ​വ വ​ൻ വി​ല​ക്കു​റ​വി​ൽ ല​ഭി​ക്കും. ആ​ർ​ട്ടി​ഫി​ഷ്യ​ൽ ഇ​ന്‍റ​ലി​ജ​ൻ​സി​ന്‍റെ സ​ഹാ​യ​ത്തോ​ടെ ത​യാ​റാ​ക്കി​രി​ക്കു​ന്ന കേ​ര​ള​ത്തി​ലെ ഏ​റ്റ​വും വ​ലി​യ 360 ഡി​ഗ്രി സൂ​പ്പ​ർ റി​യാ​ലി​റ്റി ഡോം ​തീ​യേ​റ്റ​ർ, ആ​കാ​ശ​ത്തി​രു​ന്ന് ഭ​ക്ഷ​ണം ക​ഴി​ക്കു​ന്ന ത്രി​ല്ലിം​ഗ് അ​നു​ഭ​വ​വു​മാ​യി സ്കൈ ​ഡൈ​നിം​ഗ് തു​ട​ങ്ങി​യ സം​വി​ധാ​ന​ങ്ങ​ൾ ഒ​രു​ക്കി​യി​ട്ടു​ണ്ട്. ഇ​ന്നു മു​ത​ൽ സെ​പ്റ്റം​ബ​ർ 21 വ​രെ ഓ​ണം ട്രേ​ഡ് ഫെ​യ​ർ ന​ട​ക്കും.

ടി​ക്ക​റ്റ് നി​ര​ക്ക് ഒ​രാ​ൾ​ക്ക് 150 രൂ​പ​യാ​ണ്. നാ​ലു പേ​രു​ടെ ടി​ക്ക​റ്റ് എ​ടു​ക്കു​ന്ന​വ​ർ​ക്ക് 360 ഡി​ഗ്രി സൂ​പ്പ​ർ റി​യാ​ലി​റ്റി ഡോം ​തി​യേ​റ്റ​റി​ലേ​ക്കു​ള്ള ഒ​രു ടി​ക്ക​റ്റ് തി​ക​ച്ചും സൗ​ജ​ന്യ​മാ​യി ല​ഭി​ക്കും. അ​ഞ്ചു വ​യ​സു വ​രെ​യു​ള്ള കു​ട്ടി​ക​ൾ​ക്ക് പ്ര​വേ​ശ​നം സൗ​ജ​ന്യ​മാ​ണ്. പ​ത്ര​സ​മ്മേ​ള​ന​ത്തി​ൽ മു​ഹ​മ്മ​ദ് ഇ​ർ​ഷാ​ദ്, ര​ഘു മു​ഴ​പ്പി​ല​ങ്ങാ​ട്, ശ്രീ​ഹ​രി നാ​യ​ർ എ​ന്നി​വ​ർ പ​ങ്കെ​ടു​ത്തു.

Tags : Nattuvishesham DistrictNews DeepikaNews Onam

Recent News

Corehub Up