x
ad
Fri, 7 August 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

മ​ല​യോ​ര​ പ്രദേശങ്ങ​ളി​ൽ അ​പ​ക​ട​ങ്ങ​ൾ തു​ട​ർ​ക്ക​ഥ

വെബ് ഡെസ്ക്
Published: August 7, 2026 03:10 AM IST | Updated: August 7, 2026 03:10 AM IST

പാ​ല​ക്ക​യം പാ​യ​പ്പു​ല്ലി​ൽ ഡാ​മി​ലേ​യ്ക്കു​മ​റി​ഞ്ഞ ഓ​ട്ടോ​റി​ക്ഷ.

പാ​ല​ക്ക​യം: ക​ന​ത്ത മ​ഴ​യി​ലും സ​ന്ദ​ർ​ശ​ക​രു​ടെ അ​ശ്ര​ദ്ധ​മൂ​ലം മ​ല​യോ​ര മേ​ഖ​ല​യി​ൽ അ​പ​ക​ട​ങ്ങ​ൾ പെ​രു​കു​ന്നു. പാ​ല​ക്ക​യം, വ​ട്ട​പ്പാ​റ, മീ​ൻ​വ​ല്ലം തു​ട​ങ്ങി​യ ക​ല്ല​ടി​ക്കോ​ട​ൻ മ​ല​യോ​ര മേ​ഖ​ല​ക​ളി​ലാ​ണ്‌ അ​പ​ക​ട​ങ്ങ​ൾ വ​ർ​ധി​ക്കു​ന്ന​ത്. ഇ​ന്ന​ലെ പാ​ല​ക്ക​യം പാ​യ​പ്പു​ല്ലി​ൽ നി​യ​ന്ത്ര​ണം​വി​ട്ട് ഓ​ട്ടോ​റി​ക്ഷ ഡാ​മി​ന്‍റെ വ​ശ​ത്തേ​യ്ക്കു​മ​റി​ഞ്ഞ് മൂ​ന്നു​പേ​ർ​ക്ക് പ​രി​ക്കേ​റ്റു.

പെ​രി​ന്ത​ൽ​മ​ണ്ണ​യി​ൽ നി​ന്നു​മെ​ത്തി​യ​വ​ർ​ക്കാ​ണ് പ​രി​ക്കേ​റ്റ​ത്. റോ​ഡി​ൽ​നി​ന്നും 200 അ​ടി​യോ​ളം ഉ​രു​ണ്ടു​പോ​യാ​ണ് ഡാ​മി​ന്‍റെ വ​ശ​ത്ത് ത​ട​ഞ്ഞു​നി​ന്ന​ത്. അ​ൽ​പം​കൂ​ടി മു​ന്നോ​ട്ടു​പോ​യി​രു​ന്നെ​ങ്കി​ൽ ഓ​ട്ടോ​റി​ക്ഷ ഡാ​മി​ലേ​യ്ക്കു മ​റി​യു​മാ​യി​രു​ന്നു. മ​ഴ​തു​ട​ങ്ങി​യ​തോ​ടെ വി​ദൂ​ര ദേ​ശ​ത്തു നി​ന്നു​പോ​ലും ബൈ​ക്കു​ക​ളി​ലും ഓ​ട്ടോ​റി​ക്ഷ​ക​ളി​ലും നി​ര​വ​ധി​പ്പേ​രാ​ണ് ഈ ​പ്ര​ദേ​ശ​ങ്ങ​ളി​ൽ എ​ത്തു​ന്ന​ത്.

നാ​ട്ടു​കാ​രു​ടെ മു​ന്ന​റി​യി​പ്പു​പോ​ലും അ​വ​ഗ​ണി​ച്ചാ​ണ് ഇ​വ​ർ പു​ഴ​യി​ലും മ​ല​മ്പ്ര​ദേ​ശ​ങ്ങ​ളി​ലും ഇ​റ​ങ്ങി​ച്ചെ​ല്ലു​ന്ന​ത്. പി​ന്തി​രി​പ്പി​ക്കാ​ൻ നാ​ട്ടു​കാ​ർ ശ്ര​മി​ച്ചാ​ൽ അ​വ​ർ​ക്കു​നേ​രെ ആ​ക്ര​മി​ക്കാ​ൻ ചെ​ല്ലു​ന്ന​തും പ​തി​വാ​ണ്. മ​ല​യോ​ര​മേ​ഖ​ല​യി​ൽ ക​ർ​ശ​ന​മാ​യ പ​ട്രോ​ളിം​ഗ് ഏ​ർ​പ്പെ​ടു​ത്ത​ണ​മെ​ന്ന ആ​വ​ശ്യം ശ​ക്ത​മാ​യി​ട്ടു​ണ്ട്.

Tags : Nattuvishesham DistrictNews DeepikaNews Accidents

Recent News

Corehub Up