കൊട്ടിയം നിത്യസഹായ മാതാ ഗേള്‍സ് ഹൈസ്കൂളിലെ എസ്പിസി കേഡറ്റുകള്‍ കൊട്ടിയം പൊലീസ് സ്റ്റേഷന് സന്ദര്‍ശിച്ചപ്പോള്‍.
കൊട്ടിയം: സ്റ്റുഡന്റ് പൊലീസ് കേഡറ്റ് പദ്ധതിയുടെ 16-ാം സ്ഥാപനദിനാഘോഷത്തിന്റെ ഭാഗമായി കൊട്ടിയം നിത്യസഹായ മാതാ ഗേള്‍സ് ഹൈസ്കൂളിലെ 88 കേഡറ്റുകള്‍ കൊട്ടിയം പൊലീസ് സ്റ്റേഷന് സന്ദര്‍ശിച്ചു. കേഡറ്റുകള്‍ നല്കിയ ഗാര്‍ഡ് ഓഫ് ഓണര്‍ സബ് ഇന്‍സ്പെക്ടര്‍ അഗസ്റ്റിന് സാന്റ സ്വീകരിച്ചു. തുടര്‍ന്ന് പോലീസ് സ്റ്റേഷന്റെ ദൈനംദിന പ്രവര്‍ത്തനങ്ങള്‍, എസ്എച്ച്ഒയുടെ ചുമതലകള്‍, പാറാവ് ഡ്യൂട്ടി, പട്ടാ ബുക്ക്, എഫ്ഐആര്‍ തയാറാക്കുന്ന രീതി എന്നിവയെക്കുറിച്ച് അദ്ദേഹം കുട്ടികള്‍ക്ക് വിശദീകരിച്ചു നല്കി.
സിപിഒമാരായ അരുണ്‍, ഷെഫീഖ്, സുബിന്, റൈറ്റര്‍ സന്തോഷ് കുമാര്‍ എന്നിവരുടെ നേതൃത്വത്തിലായിരുന്നു ക്ലാസുകള്‍. എകെ.-47, എസ്എല്‍ആര്‍, റിവോള്‍വര്‍, പിസ്റ്റള്‍, ഇന്‍സാസ്, സ്റ്റണ്‍ ഗണ്‍ തുടങ്ങിയ ആയുധങ്ങളും ഹാന്‍ഡ് കഫ് ഉപയോഗവും കേഡറ്റുകള്‍ നേരിട്ട് കണ്ടു മനസിലാക്കി. സബ് ഇന്‍സ്പെക്ടര്‍ വൈ. സാബു, ഹെഡ്മിസ്ട്രസ് വൈ. ജൂഡിത് ലത, കമ്യൂണിറ്റി പോലീസ് ഓഫീസര്‍മാരായ പ്രഭ, അനില, ഡി.ഐ. രമ്യ എന്നിവര്‍ കുട്ടികളോടൊപ്പമുണ്ടായിരുന്നു.
Tags : Nattuvishesham Local News Kid police