x
ad
Fri, 7 August 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

മം​ഗ​ലം​ഡാം പൊ​ൻ​ക​ണ്ട​ത്ത് ക​ടു​വ​യി​റ​ങ്ങി

വെബ് ഡെസ്ക്
Published: August 7, 2026 03:19 AM IST | Updated: August 7, 2026 03:19 AM IST

മം​ഗ​ലം​ഡാം: പൊ​ൻ​ക​ണ്ടം ക​ള്ളു​വേ​ലി​യി​ൽ ക​ടു​വ​യി​റ​ങ്ങി. ക​ള്ളു​വേ​ലി ബി​നോ​യി​യു​ടെ തോ​ട്ട​ത്തി​ലെ തൊ​ഴി​ലാ​ളി​ക​ളാ​ണ് ഇ​ന്ന​ലെ പ​ക​ൽ​സ​മ​യം ക​ടു​വ​യെ ക​ണ്ട​ത്.
തോ​ട്ട​ത്തി​ൽ കാ​ടു​വെ​ട്ടി​ക്കൊ​ണ്ടി​രു​ന്ന ക​വി​ളു​പാ​റ ആ​ദി​വാ​സി ഉ​ന്ന​തി​യി​ലെ ബാ​ബു​വും ഭാ​ര്യ ഗീ​ത​യും മ​ഴ പെ​യ്ത​പ്പോ​ൾ മെ​ഷീ​ൻ​പു​ര​യി​ലേ​ക്ക് ക​യ​റി​നി​ന്നു. ഈ​സ​മ​യ​ത്ത് എ​തി​ർ​വ​ശ​ത്തെ കാ​ടു​പി​ടി​ച്ചു കി​ട​ക്കു​ന്ന പ​റ​മ്പി​ൽ പു​ല്ല​ന​ങ്ങു​ന്ന​തു​ക​ണ്ട് നോ​ക്കി​യ​പ്പോ​ഴാ​ണ് താ​ഴേ​ക്ക് ഇ​റ​ങ്ങി​വ​രു​ന്ന ക​ടു​വ​യെ ക​ണ്ട​ത്. ഇ​വ​ർ ബ​ഹ​ളം വ​ച്ച​പ്പോ​ൾ ക​ടു​വ തി​രി​ഞ്ഞു പോ​യെ​ന്നും ന​ല്ല വ​ലി​പ്പ​മു​ള്ള ക​ടു​വ​യാ​ണെ​ന്നും ബാ​ബു പ​റ​ഞ്ഞു.
തോ​ട്ടം​ഉ​ട​മ ബി​നോ​യ് അ​റി​യി​ച്ച​തി​നെ തു​ട​ർ​ന്ന് വ​നം​വ​കു​പ്പ് ഉ​ദ്യോ​ഗ​സ്ഥ​ർ സ്ഥ​ല​ത്തെ​ത്തി.

ക​ടു​വ​യെ ക​ണ്ടെ​ന്നു​പ​റ​ഞ്ഞ കാ​ടു​പി​ടി​ച്ചു കി​ട​ക്കു​ന്ന പ​റ​മ്പി​ൽ പ​രി​ശോ​ധ​ന ന​ട​ത്തി. കാ​ടി​നു​ള്ളി​ൽ കാ​ൽ​പ്പാ​ടു​ക​ളും ര​ണ്ടാ​ഴ്ച​യി​ല​ധി​കം പ​ഴ​ക്ക​മു​ള്ള മാ​നി​ന്‍റേ​തി​ന് സ​മാ​ന​മാ​യ എ​ല്ലു​ക​ളും​മ​റ്റും ക​ണ്ട​താ​യി ഫോ​റ​സ്റ്റു​കാ​രോ​ടൊ​പ്പം​പോ​യ ബി​നോ​യ് യും ​ബാ​ബു​വും പ​റ​ഞ്ഞു.

ജ​ന​വാ​സ മേ​ഖ​ല​യി​ൽ ക​ടു​വ​യെ ക​ണ്ട​ത് ഗൗ​ര​വ​ത്തി​ലെ​ടു​ക്ക​ണ​മെ​ന്നും ജ​ന​ങ്ങ​ളു​ടെ ഭീ​തി​യ​ക​റ്റാ​ൻ ആ​വ​ശ്യ​മാ​യ അ​ടി​യ​ന്ത​ര ന​ട​പ​ടി​ക​ൾ വ​നം​വ​കു​പ്പ് സ്വീ​ക​രി​ക്ക​ണ​മെ​ന്നും സ്ഥ​ല​ത്തെ​ത്തി​യ വാ​ർ​ഡ് മെം​ബ​ർ അ​ച്ചാ​മ്മ ജോ​സ​ഫ് പ​റ​ഞ്ഞു. കാ​ട് മൂ​ടി​ക്കി​ട​ക്കു​ന്ന പ​റ​മ്പി​ന്‍റെ ഉ​ട​മ​ക​ളോ​ട് അ​ടി​യ​ന്ത​ര​മാ​യി കാ​ട് വെ​ട്ടി​ത്തെ​ളി​ക്കാ​ൻ നി​ർ​ദേ​ശി​ച്ച​താ​യും പ്ര​ദേ​ശ​വാ​സി​ക​ൾ​ക്ക് ജാ​ഗ്ര​താ മു​ന്ന​റി​യി​പ്പ് ന​ൽ​കി​യ​താ​യും മം​ഗ​ലം​ഡാം ഡെ​പ്യൂ​ട്ടി ഫോ​റ​സ്റ്റ് ഓ​ഫീ​സ​ർ കെ.​എ. മു​ഹ​മ്മ​ദ് ഹാ​ഷിം പ​റ​ഞ്ഞു.

മേ​ഖ​ല​യി​ൽ പ​ട്രോ​ളിം​ഗ് ശ​ക്ത​മാ​ക്കു​മെ​ന്നും അ​ദേ​ഹം അ​റി​യി​ച്ചു. മാ​സ​ങ്ങ​ൾ​ക്കു​മു​മ്പ് മം​ഗ​ലം​ഡാ​മി​ന്‍റെ മ​റ്റു പ്ര​ദേ​ശ​ങ്ങ​ളി​ലും ക​ടു​വ​യെ ക​ണ്ടി​രു​ന്നു.

Tags : Nattuvishesham DistrictNews DeepikaNews

Recent News

Corehub Up