x
ad
Fri, 7 August 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ബാ​ലാ​വ​കാ​ശ ക​മ്മീ​ഷ​ന്‍ സി​റ്റിം​ഗ്: 51 പ​രാ​തി​ക​ള്‍ തീ​ര്‍​പ്പാ​ക്കി

വെബ് ഡെസ്ക്
Published: August 7, 2026 03:18 AM IST | Updated: August 7, 2026 03:18 AM IST

സം​സ്ഥാ​ന ബാ​ലാ​വ​കാ​ശ ക​മ്മീ​ഷ​ന്‍ ക​ള​ക്ട​റേ​റ്റ് കോ​ണ്‍​ഫ​റ​ന്‍​സ് ഹാ​ളി​ല്‍ ന​ട​ത്തി​യ സി​റ്റിം​ഗ്.

കോ​ഴി​ക്കോ​ട്: സം​സ്ഥാ​ന ബാ​ലാ​വ​കാ​ശ ക​മ്മീ​ഷ​ന്‍ കോ​ഴി​ക്കോ​ട് ക​ള​ക്ട​റേ​റ്റ് കോ​ണ്‍​ഫ​റ​ന്‍​സ് ഹാ​ളി​ല്‍ ന​ട​ത്തി​യ സി​റ്റിം​ഗി​ല്‍ 51 പ​രാ​തി​ക​ള്‍ തീ​ര്‍​പ്പാ​ക്കി. 61 പ​രാ​തി​ക​ളാ​ണ് സി​റ്റിം​ഗി​ല്‍ പ​രി​ഗ​ണി​ച്ച​ത്. പ​ത്ത് പ​രാ​തി​ക​ള്‍ തീ​ര്‍​പ്പാ​ക്കാ​നാ​യി മാ​റ്റി​വെ​ച്ചു.

ക​മീ​ഷ​ന്‍ അം​ഗ​ങ്ങ​ളാ​യ അ​ഡ്വ. പി. ​ഷാ​ജേ​ഷ് ഭാ​സ്‌​ക​ര്‍, സി​സി​ലി ജോ​സ​ഫ് എ​ന്നി​വ​രാ​ണ് പ​രാ​തി​ക​ള്‍ പ​രി​ഗ​ണി​ച്ച​ത്. തെ​റ്റാ​യ വി​വ​ര​ങ്ങ​ള്‍ അ​ട​ങ്ങി​യ ആ​ധാ​ര്‍ കാ​ര്‍​ഡ് ല​ഭി​ച്ച​ത് തി​രു​ത്തി ന​ല്‍​കാ​ന്‍ ആ​വ​ശ്യ​പ്പെ​ട്ട് വി​ദ്യാ​ര്‍​ഥി ന​ല്‍​കി​യ പ​രാ​തി​യി​ല്‍ ഒ​രു മാ​സ​ത്തി​ന​കം തി​രു​ത്തി​യ ആ​ധാ​ര്‍ കാ​ര്‍​ഡ് അ​നു​വ​ദി​ക്കാ​ന്‍ യു​ഐ​ഡി അ​ഥോ​റി​റ്റി സം​സ്ഥാ​ന ഡ​യ​റ​ക്ട​ര്‍​ക്ക് ക​മ്മീ​ഷ​ന്‍ നി​ര്‍​ദേ​ശം ന​ല്‍​കി. ഒ​രു വി​ദ്യാ​ര്‍​ഥി​യു​ടെ കു​ടും​ബ​ത്തി​നെ​തി​രേ പൊ​തു​മേ​ഖ​ല ബാ​ങ്ക് സ്വീ​ക​രി​ച്ച ജ​പ്തി ന​ട​പ​ടി​യി​ല്‍ വാ​യ്പ തി​രി​ച്ച​ട​വി​ന് സ​മ​യം ന​ല്‍​കാ​ന്‍ ബാ​ങ്കി​ന് ക​മ്മീ​ഷ​ന്‍ നി​ര്‍​ദേ​ശം ന​ല്‍​കി.

ആ​യ​ഞ്ചേ​രി പ​ഞ്ചാ​യ​ത്തി​ല്‍ പ​ഠ​നേ​ത​ര പ്ര​വ​ര്‍​ത്ത​ന​ങ്ങ​ള്‍​ക്കാ​യി സ്‌​കൂ​ള്‍ എ​ച്ച്എ​മ്മി​നെ പ​ഞ്ചാ​യ​ത്ത് നി​ര​ന്ത​രം വി​ളി​ച്ചു​വ​രു​ത്തു​ന്നു​വെ​ന്ന സ്‌​കൂ​ള്‍ പി​ടി​എ​യു​ടെ പ​രാ​തി​യി​ല്‍, പ​ഠ​ന​ത്തെ​യും സ്‌​കൂ​ള്‍ പ്ര​വ​ര്‍​ത്ത​ന​ത്തെ​യും ബാ​ധി​ക്കാ​ത്ത രീ​തി​യി​ല്‍ മാ​ത്ര​മേ പ​ഞ്ചാ​യ​ത്ത് കാ​ര്യ​ങ്ങ​ള്‍​ക്കാ​യി ഹാ​ജ​രാ​കേ​ണ്ട​തു​ള്ളൂ​വെ​ന്ന് ക​മ്മീ​ഷ​ന്‍ നി​ര്‍​ദേ​ശി​ച്ചു. ബാ​ലു​ശേ​രി പ​ഞ്ചാ​യ​ത്തി​ല്‍ അ​ന​ധി​കൃ​ത​മാ​യി പ്ര​വ​ര്‍​ത്തി​ക്കു​ന്ന ക്വാ​റി​ക​ളു​ടെ സ​മീ​പ​ത്തെ വീ​ടു​ക​ളി​ല്‍ വി​ള്ള​ല്‍ വീ​ഴു​ന്ന​തു​മാ​യി ബ​ന്ധ​പ്പെ​ട്ട് ല​ഭി​ച്ച പ​രാ​തി​യി​ല്‍ തു​ട​ര്‍​ന​ട​പ​ടി​ക​ള്‍ സ്വീ​ക​രി​ക്കാ​ന്‍ വി​വി​ധ വ​കു​പ്പു​ത​ല സു​ര​ക്ഷാ അ​ഥോ​റി​റ്റി​ക​ള്‍​ക്ക് ക​മ്മീ​ഷ​ന്‍ നി​ര്‍​ദേ​ശം ന​ല്‍​കി. ചി​കി​ത്സാ പി​ഴ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട നാ​ല് പ​രാ​തി​ക​ള്‍ വി​ശ​ദ​മാ​യ ശാ​സ്ത്രീ​യ റി​പ്പോ​ര്‍​ട്ട് ല​ഭ്യ​മാ​ക്കു​ന്ന​തി​നാ​യി മാ​റ്റി​വ​ച്ചു.

Tags : Nattuvishesham Local News Child Rights Commission 51 complaints resolved

Recent News

Corehub Up