x
ad
Fri, 7 August 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ഫ​യ​ൽ​ തീ​ർ​പ്പി​ന് ഇ​നി ശ​ര​വേ​ഗം ക​ള​ക്ട​റേ​റ്റ് എ​ഐ​യി​ലേ​ക്ക്

വെബ് ഡെസ്ക്
Published: August 7, 2026 01:37 AM IST | Updated: August 7, 2026 01:37 AM IST

പ്രതീകാത്മക ചിത്രം

കൊ​ച്ചി: ആ​ര്‍​ട്ടി​ഫി​ഷ്യ​ല്‍ ഇ​ന്‍റ​ലി​ജ​ന്‍​സ് (എ​ഐ) ഭ​ര​ണ​നി​ര്‍​വ​ഹ​ണ​ത്തി​ന് ക​രു​ത്താ​കു​ന്ന പു​തി​യ കാ​ല​ഘ​ട്ട​ത്തി​ലേ​ക്ക് ചു​വ​ടു​വ​ച്ച് എ​റ​ണാ​കു​ളം ജി​ല്ലാ ഭ​ര​ണ​കൂ​ടം. ജി​ല്ല​യി​ലെ നാ​ല്‍​പ്പ​തി​നാ​യി​ര​ത്തി​ല​ധി​കം സ​ര്‍​ക്കാ​ര്‍ ജീ​വ​ന​ക്കാ​ര്‍​ക്ക് എ​ഐ പ​രി​ശീ​ല​നം ന​ല്‍​കു​ന്ന എ​ഐ ഇ​റ (എ​ഐ എ​റ​ണാ​കു​ളം റ​വ​ല്യൂ​ഷ​നൈ​സിം​ഗ് അ​ഡ്മി​നി​സ്‌​ട്രേ​ഷ​ന്‍) പ​ദ്ധ​തി മ​ന്ത്രി റോ​ജി എം.​ജോ​ണ്‍ ഉ​ദ്ഘാ​ട​നം ചെ​യ്തു.

പ​ദ്ധ​തി​യു​ടെ ഭാ​ഗ​മാ​യി എ​റ​ണാ​കു​ളം ക​ള​ക്ട​റേ​റ്റി​ല്‍ ആ​ര്‍​ട്ടി​ഫി​ഷ്യ​ല്‍ ഇ​ന്‍റ​ലി​ജ​ന്‍​സ് സ്റ്റു​ഡി​യോ സ്ഥാ​പി​ക്കും. പ്രോം​പ്റ്റ് എ​ന്‍​ജി​നീ​യ​റിം​ഗ്, ഡാ​റ്റാ വി​ശ​ക​ല​നം, സൈ​ബ​ര്‍ സു​ര​ക്ഷ, ഭ​ര​ണ​ത​ല​ത്തി​ലു​ള്ള ആ​ര്‍​ട്ടി​ഫി​ഷ്യ​ല്‍ ഇ​ന്‍റ​ലി​ജ​ന്‍​സി​ന്‍റെ ഉ​പ​യോ​ഗ​ങ്ങ​ള്‍ തു​ട​ങ്ങി​യ വി​ഷ​യ​ങ്ങ​ളി​ല്‍ ജീ​വ​ന​ക്കാ​ര്‍​ക്ക് വ​ര്‍​ഷം മു​ഴു​വ​ന്‍ വി​ദ​ഗ്ധ പ​രി​ശീ​ല​നം ഉ​റ​പ്പാ​ക്കും.

ദൈ​നം​ദി​ന ഓ​ഫീ​സ് ജോ​ലി​ക​ളും ഫ​യ​ൽ എ​ഴു​ത്തു​ക​ളും എ​ഐ ഉ​പ​യോ​ഗി​ച്ച് എ​ങ്ങ​നെ എ​ളു​മാ​ക്കാം എ​ന്ന​താ​ണ് ജീ​വ​ന​ക്കാ​രെ പ​ഠി​പ്പി​ക്കു​ന്ന​ത്. പു​തി​യ സം​വി​ധാ​നം വ​രു​ന്ന​തോ​ടെ ഫ​യ​ൽ തീ​ർ​പ്പാ​ക്ക​ൽ അ​തി​വേ​ഗ​ത്തി​ലാ​കും.​ ഐ​ടി മി​ഷ​ന്‍, ഇ​ന്‍​ഫോ​പാ​ര്‍​ക്ക്, എ​ന്‍​ഐ​സി, ഐ​ഡി​ബി​ഐ ബാ​ങ്ക് എ​ന്നി​വ​യു​ടെ സ​ഹ​ക​ര​ണ​ത്തോ​ടെ​യാ​ണ് പ​ദ്ധ​തി ന​ട​പ്പാ​ക്കു​ന്ന​ത്.

കാ​ക്ക​നാ​ട് ഇ​ന്‍​ഫോ​പാ​ര്‍​ക്കി​ല്‍ ന​ട​ന്ന ച​ട​ങ്ങി​ല്‍ ക​ള​ക്ട​ര്‍ ജി.​പ്രി​യ​ങ്ക, സ​ബ് ക​ള​ക്ട​ര്‍ ഗ്ര​ന്ഥേ സാ​യി​ കൃ​ഷ്ണ, ഇ​ന്‍​ഫോ പാ​ര്‍​ക്ക് സി​ഇ​ഒ സു​ശാ​ന്ത് കു​റു​ന്തി​ല്‍, ഐ​ടി മി​ഷ​ന്‍ ജി​ല്ലാ കോ-​ഓ​ർ​ഡി​നേ​റ്റ​ര്‍ ചി​ഞ്ചു സു​നി​ല്‍ ദ​ത്ത് തു​ട​ങ്ങി​യ​വ​ര്‍ പ​ങ്കെ​ടു​ത്തു.

Tags : Nattuvishesham DistrictNews DeepikaNews AI.

Recent News

Corehub Up