x
ad
Fri, 7 August 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

കിളിയന്തറ പുനരധിവാസ കോളനിയിലെ ഭൂമിയിൽ വിള്ളൽ

വെബ് ഡെസ്ക്
Published: August 7, 2026 02:29 AM IST | Updated: August 7, 2026 02:29 AM IST

കി​ളി​യ​ന്ത​റ പു​ന​ര​ധി​വാ​സ കോ​ള​നി​യി​ൽ ഭൂ​മി​യി​ൽ വി​ള്ള​ൽ സം​ഭ​വി​ച്ച സ്ഥ​ല​ത്ത് ഹി​ന്ദു​സ്ഥാ​ൻ യൂ​ണി​ലി​വ​ർ എ​ൻ​ജി​നി​യ​ർ​മാ​ർ പ​രി​ശോ​ധ​ന​യ്ക്ക് എ​ത്തി​യ​പ്പോ​ൾ.

വിദഗ്ധർ പരിശോധന നടത്തി

ഇ​രി​ട്ടി: കി​ളി​യ​ന്ത​റ പു​ന​ര​ധി​വാ​സ കോ​ള​നി​യി​ലെ വീ​ടു​ക​ൾ​ക്കു മു​ന്നി​ൽ രൂ​പ​പ്പെ​ട്ട ഭൂ​വി​ള്ള​ൽ ഹി​ന്ദു​സ്ഥാ​ൻ യൂ​ണി​ലി​വ​ർ ക​മ്പ​നി​യു​ടെ എ​ൻ​ജി​നി​യ​ർ​മാ​ർ സ​ന്ദ​ർ​ശി​ച്ച് പ​രി​ശോ​ധ​ന ന​ട​ത്തി. ഒ​രാ​ഴ്ച മു​മ്പ് ക​ന​ത്ത മ​ഴ​യെ തു​ട​ർ​ന്നാ​ണു വീ​ടു​ക​ൾ​ക്ക് മു​ന്നി​ലെ റോ​ഡി​ലും സ​മീ​പ​ഭാ​ഗ​ങ്ങ​ളി​ലും വി​ള്ള​ൽ രൂ​പ​പ്പെ​ട്ട​ത്.

2018 ലെ ​പ്ര​ള​യ​ത്തി​ൽ കൂ​ട്ടു​പു​ഴ പു​ഴ​യോ​ര​ത്ത് താ​മ​സി​ച്ചി​രു​ന്ന 15 കു​ടും​ബ​ങ്ങ​ളു​ടെ വീ​ടു​ക​ൾ ത​ക​ർ​ന്ന​തി​നെ തു​ട​ർ​ന്ന് ഇ​വ​രെ കി​ളി​യ​ന്ത​റ​യി​ൽ നി​ർ​മി​ച്ച പു​തി​യ വീ​ടു​ക​ളി​ലേ​ക്ക് പു​ന​ര​ധി​വ​സി​പ്പി​ക്കു​ക​യാ​യി​രു​ന്നു. ഹി​ന്ദു​സ്ഥാ​ൻ യൂ​ണി​ലി​വ​ർ ക​മ്പ​നി​യു​ടെ കോ​ർ​പ​റേ​റ്റ് സാ​മൂ​ഹി​ക ഉ​ത്ത​ര​വാ​ദി​ത്ത (സി​എ​സ്ആ​ർ) ഫ​ണ്ട് ഉ​പ​യോ​ഗി​ച്ചാ​ണു കു​ടും​ബ​ങ്ങ​ൾ​ക്കാ​യി വീ​ടു​ക​ൾ നി​ർ​മി​ച്ചു​ന​ൽ​കി​യ​ത്.

ത​ട്ടു​ക​ളാ​യി ക്ര​മീ​ക​രി​ച്ച് നി​ർ​മി​ച്ച വീ​ടു​ക​ളി​ലേ​ക്കു​ള്ള റോ​ഡി​ലാ​ണ് വ​ലി​യ വി​ള്ള​ൽ രൂ​പ​പ്പെ​ട്ട​ത്. ഇ​തേ​ത്തു​ട​ർ​ന്ന് പ​ഞ്ചാ​യ​ത്തി​ന്‍റെ​യും ബ​ന്ധ​പ്പെ​ട്ട വ​കു​പ്പു​ക​ളു​ടെ​യും നി​ർ​ദേ​ശ​പ്ര​കാ​ര​മാ​ണ് ഹി​ന്ദു​സ്ഥാ​ൻ യൂ​ണി​ലി​വ​ർ എ​ൻ​ജി​നി​യ​ർ വി​ന​യ​ന്‍റെ​യും ഓ​വ​ർ​സി​യ​ർ നി​കേ​ഷി​ന്‍റെ​യും നേ​തൃ​ത്വ​ത്തി​ലു​ള്ള സം​ഘം സ്ഥ​ല​ത്തെ​ത്തി പ​രി​ശോ​ധ​ന ന​ട​ത്തി​യ​ത്.

പാ​യം ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് എം. ​വി​നോ​ദ് കു​മാ​ർ, വൈ​സ് പ്ര​സി​ഡ​ന്‍റ് പി.​എ​ൻ. ജെ​സി, പ​ഞ്ചാ​യ​ത്തം​ഗം ഡെ​ന്നി​സ് മാ​ണി എ​ന്നി​വ​രും പ​രി​ശോ​ധ​ന സം​ഘ​ത്തോ​ടൊ​പ്പ​മു​ണ്ടാ​യി​രു​ന്നു. വി​ള്ള​ലി​നെ തു​ട​ർ​ന്ന് ആ​ശ​ങ്ക​പ്പെ​ടേ​ണ്ട സാ​ഹ​ച​ര്യ​മി​ല്ലെ​ന്നും മ​ഴ ശ​മി​ച്ച​ശേ​ഷം വി​ള്ള​ൽ രൂ​പ​പ്പെ​ട്ട ഭാ​ഗ​ത്ത് ആ​വ​ശ്യ​മാ​യ ബ​ല​പ്പെ​ടു​ത്ത​ൽ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ ന​ട​ത്തു​മെ​ന്നും ക​മ്പ​നി അ​ധി​കൃ​ത​ർ അ​റി​യി​ച്ചു.

Tags : Nattuvishesham DistrictNews DeepikaNews Cracks

Recent News

Corehub Up