x
ad
Fri, 7 August 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

വ​ന്യ​ജീ​വി ശ​ല്യം: ചോ​റോ​ട് കാ​ട്ടു​പ​ന്നി​വേ​ട്ട ന​ട​ത്തി

വെബ് ഡെസ്ക്
Published: August 7, 2026 03:22 AM IST | Updated: August 7, 2026 03:22 AM IST

ചേ​റോ​ട് വൈ​ക്കി​ല​ശേ​രി കു​റ്റി​യി​ല്‍ പ​ള്ളി​ക്കു സ​മീ​പം കാ​ട്ടു​പ​ന്നി​യെ വെ​ടി​വ​ച്ചു​കൊ​ന്ന​പ്പോ​ള്‍.

വ​ട​ക​ര: കാ​ട്ടു​പ​ന്നി ശ​ല്യം രൂ​ക്ഷ​മാ​യ ചോ​റോ​ട് പ​ഞ്ചാ​യ​ത്തി​ല്‍ ശ​ക്ത​മാ​യ ന​ട​പ​ടി​യു​മാ​യി അ​ധി​കാ​രി​ക​ള്‍. ആ​റാം വാ​ര്‍​ഡ് വൈ​ക്കി​ല​ശേ​രി കു​റ്റി​യി​ല്‍ പ​ള്ളി​ക്ക് സ​മീ​പം കാ​ട്ടു​പ​ന്നി​യെ വെ​ടി​വ​ച്ചു​കൊ​ന്നു.

മൂ​ന്നു പ​ന്നി​ക​ളെ വെ​ടി​വ​ച്ചെ​ങ്കി​ലും ര​ണ്ടെ​ണ്ണം ഓ​ടി ര​ക്ഷ​പ്പെ​ട്ടു. ജ​ന​ങ്ങ​ളു​ടെ പ​രാ​തി​യെ തു​ട​ര്‍​ന്ന് പ​ന്നി​യു​ടെ ആ​വാ​സ​സ്ഥ​ലം ക​ണ്ടു​പി​ടി​ച്ചാ​ണ്, വ​നം​വ​കു​പ്പി​ന്‍റെ പ​രി​ശീ​ല​നം നേ​ടി​യ ഷൂ​ട്ട​ര്‍ പ്ര​ദീ​പ​ന്‍ അ​രൂ​ര്‍ പ​ന്നി​യെ കൊ​ന്ന​ത്.

മു​മ്പ് കു​രി​ക്കി​ലാ​ട്, വൈ​ക്കി​ല​ശേ​രി, വ​ള്ളി​ക്കാ​ട് എ​ന്നി​വി​ട​ങ്ങ​ളി​ല്‍ കാ​ട്ടു​പ​ന്നി​ക​ളെ കൊ​ന്നി​രു​ന്നു.പ​ഞ്ചാ​യ​ത്തി​ല്‍ പൊ​തു​വെ പ​ന്നി​ശ​ല്യം വ്യാ​പ​ക​മാ​ണ്. കൃ​ഷി ന​ശി​പ്പി​ക്കു​ന്ന​ത് കാ​ര​ണം പ​ല​ര്‍​ക്കും വ​ലി​യ സാ​മ്പ​ത്തി​ക ന​ഷ്ടം ഉ​ണ്ടാ​കു​ന്നു. പ​ന്നി​യു​ടെ ആ​ക്ര​മ​ണം കാ​ര​ണം നി​ര​വ​ധി പേ​ര്‍ പ​രി​ക്കേ​റ്റ് ചി​കി​ത്സ​യി​ലാ​ണ്.
വാ​ഹ​ന​ങ്ങ​ള്‍ അ​പ​ക​ട​ങ്ങ​ളി​ല്‍​പ്പെ​ടു​ന്ന​ത് പ​തി​വാ​ണ്. ഈ ​സാ​ഹ​ച​ര്യ​ത്തി​ലാ​ണ് ശ​ക്ത​മാ​യ ന​ട​പ​ടി​യു​മാ​യി പ​ഞ്ചാ​യ​ത്ത് അ​ധി​കൃ​ത​ര്‍ രം​ഗ​ത്തു വ​ന്ന​ത്. പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ഷൈ​ജി പ്ര​മോ​ദ്, വാ​ര്‍​ഡ് അം​ഗം കെ.​കെ.​സ​ദാ​ശി​വ​ന്‍ എ​ന്നി​വ​രു​ടെ സാ​ന്നി​ധ്യ​ത്തി​ലാ​ണ് കാ​ട്ടു​പ​ന്നി​യെ കൊ​ന്ന​ത്.

Tags : Nattuvishesham Local News Wildlife disturbance Chorod

Recent News

Corehub Up