വടകര: കാട്ടുപന്നി ശല്യം രൂക്ഷമായ ചോറോട് പഞ്ചായത്തില്‍ ശക്തമായ നടപടിയുമായി അധികാരികള്‍. ആറാം വാര്‍ഡ് വൈക്കിലശേരി കുറ്റിയില്‍ പള്ളിക്ക് സമീപം കാട്ടുപന്നിയെ വെടിവച്ചുകൊന്നു.
മൂന്നു പന്നികളെ വെടിവച്ചെങ്കിലും രണ്ടെണ്ണം ഓടി രക്ഷപ്പെട്ടു. ജനങ്ങളുടെ പരാതിയെ തുടര്‍ന്ന് പന്നിയുടെ ആവാസസ്ഥലം കണ്ടുപിടിച്ചാണ്, വനംവകുപ്പിന്റെ പരിശീലനം നേടിയ ഷൂട്ടര്‍ പ്രദീപന് അരൂര്‍ പന്നിയെ കൊന്നത്.
മുമ്പ് കുരിക്കിലാട്, വൈക്കിലശേരി, വള്ളിക്കാട് എന്നിവിടങ്ങളില്‍ കാട്ടുപന്നികളെ കൊന്നിരുന്നു.പഞ്ചായത്തില്‍ പൊതുവെ പന്നിശല്യം വ്യാപകമാണ്. കൃഷി നശിപ്പിക്കുന്നത് കാരണം പലര്‍ക്കും വലിയ സാമ്പത്തിക നഷ്ടം ഉണ്ടാകുന്നു. പന്നിയുടെ ആക്രമണം കാരണം നിരവധി പേര് പരിക്കേറ്റ് ചികിത്സയിലാണ്.
വാഹനങ്ങള്‍ അപകടങ്ങളില്‍പ്പെടുന്നത് പതിവാണ്. ഈ സാഹചര്യത്തിലാണ് ശക്തമായ നടപടിയുമായി പഞ്ചായത്ത് അധികൃതര്‍ രംഗത്തു വന്നത്. പഞ്ചായത്ത് പ്രസിഡന്റ് ഷൈജി പ്രമോദ്, വാര്‍ഡ് അംഗം കെ.കെ.സദാശിവന് എന്നിവരുടെ സാന്നിധ്യത്തിലാണ് കാട്ടുപന്നിയെ കൊന്നത്.