മുലയൂട്ടല്‍ വാരാചരണത്തിന്റെ ഭാഗമായി നടന്ന തെരുവ് നാടകം.
പുല്‍പ്പള്ളി: ലോക മുലയൂട്ടല്‍ വാരാചരണത്തിന്റെ ഭാഗമായി തെരുവുനാടകം സംഘടിപ്പിച്ചു. വനിതാ ശിശു വികസന വകുപ്പ് ഐസിഡിഎസ് പനമരം അഡീഷണല്‍ പ്രോജക്ടാണ് മുലയൂട്ടലിന്റെ പ്രാധാന്യം വര്‍ധിപ്പിക്കുക എന്ന ലക്ഷ്യത്തോടെ തെരുവുനാടകം സംഘടിപ്പിച്ചത്.
പുല്‍പ്പള്ളി സിഎച്ച്സിയില് നടത്തിയ പരിപാടിയില്‍ പ്രോജക്ടിനു കീഴിലെ അങ്കണവാടി വര്‍ക്കര്‍മാരാണ് പരിപാടി അവതരിപ്പിച്ചത്. ഐസിഡിഎസ് പനമരം അഡീഷണല്‍ ശിശുവികസന പദ്ധതി ഓഫീസര്‍ പി. ലീഷ്മ, സിഎച്ച്സി പുല്‍പ്പള്ളി മെഡിക്കല്‍ ഓഫീസര്‍ ഡോ. പ്രഭാകരന് എന്നിവര്‍ പ്രസംഗിച്ചു.
Tags : Nattuvishesham Local News Street play