കേരള സ്റ്റേറ്റ് ഇന്റര്‍ ഡിസ്ട്രിക്റ്റ് ക്ലബ് അത്ലറ്റിക് ചാമ്പ്യന്‍ഷിപ്പില്‍ അണ്ടര്‍ 20 ആണ്‍കുട്ടികളുടെ 1500 മീറ്റര്‍ ഓട്ടത്തില്‍ ഒന്നാം സ്ഥാനം നേടിയ മുഹമ്മദ് ജസ
കൊല്ലം: കേരള സംസ്ഥാന അത്ലറ്റിക്സ് അസോസിയേഷന്റെ ആഭിമുഖ്യത്തില്‍ കൊല്ലം ലാല്‍ ബഹദൂര്‍ ശാസ്ത്രി സ്റ്റേഡിയത്തില്‍ നടക്കുന്ന എം.കെ. ജോസഫ് മെമ്മോറിയല്‍ 19-ാമത് കേരള സംസ്ഥാന ഇന്റര്‍ ഡിസ്ട്രിക്റ്റ് ക്ലബ് അത്ലറ്റിക്സ് ചാമ്പ്യന്‍ഷിപ്പിന്റെ ആദ്യ ദിവസത്തെ മത്സരങ്ങള്‍ പൂര്‍ത്തിയായപ്പോള്‍ ഓവറോള്‍ വിഭാഗത്തില്‍ 107 പോയിന്റുമായി ചങ്ങനാശേരി അസംപ്ഷന്‍ കോളജ് മുന്നില്‍.
സംസ്ഥാനത്തെ വിവിധ ജില്ലകളില്‍നിന്നുള്ള അഫിലിയേറ്റഡ് അത്ലറ്റിക് ക്ലബ്ബുകളിലെ കായികതാരങ്ങള്‍ക്ക് തങ്ങളുടെ കഴിവ് തെളിയിക്കാനുള്ള പ്രധാന വേദിയാണിത്.
ആണ്‍കുട്ടികള്‍ക്കും പെണ്‍കുട്ടികള്‍ക്കുമായി വിവിധ പ്രായപരിധി വിഭാഗങ്ങളില്‍ (സബ് ജൂണിയര്‍, ജൂണിയര്‍, സീനിയര്‍) ട്രാക്ക് ആന്‍ഡ് ഫീല്‍ഡ് ഇനങ്ങളിലാണു മത്സരങ്ങള്‍.
97 പോയിന്റുമായി കോതമംഗലം എംഎ കോളജാണ് രണ്ടാം സ്ഥാനത്ത്. 55 പോയിന്റുമായി കൊല്ലം ടികെഎം ആര്‍ട്സ് ആന്‍ഡ് സയന്‍സ് കോളജ് മൂന്നാം സ്ഥാനത്തുമുണ്ട്.
Tags : Nattuvishesham Local News Athletics Championship