x
ad
Thu, 29 October 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ദേ​ശീ​യ​പാ​ത​യി​ൽ പ്രതിഷേധ പൊ​ങ്കാ​ല

വെബ് ഡെസ്ക്
Published: October 28, 2026 11:13 PM IST | Updated: October 28, 2026 11:13 PM IST

പ്ര​തി​ഷേ​ധ പൊ​ങ്കാ​ല​യ്ക്ക് പു​റ​ക്കാ​ട് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് റ​ഹ്‌​മ​ത്ത് ഹാ​മി​ദ് തി​രി​തെ​ളി​ക്കു​ന്നു.

അ​മ്പ​ല​പ്പു​ഴ: സ​ഞ്ചാ​ര സ്വാ​ത​ന്ത്ര്യ​ത്തി​നാ​യി ദേ​ശീ​യ​പാ​ത​യ്ക്ക​രി​കി​ൽ ജ​ന​കീ​യ പ്ര​തി​ഷേ​ധ​ത്തി​ന്‍റെ ഭാ​ഗ​മാ​യി ന​ട​ന്ന പൊ​ങ്കാ​ല വേ​റി​ട്ട കാ​ഴ്ച​യാ​യി. അ​ടി​പ്പാ​ത ആ​വ​ശ്യ​മു​ന്ന​യി​ച്ച് അ​മ്പ​ല​പ്പു​ഴ പാ​യ​ൽ​ക്കു​ള​ങ്ങ​ര​യി​ലാ​ണ് റി​ലേ നി​രാ​ഹാ​ര​ത്തി​ന്‍റെ 700-ാം ദി​വ​സ​മാ​യ ബു​ധ​നാ​ഴ്ച ജ​ന​കീ​യ സ​മ​ര സ​മി​തി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ പ്ര​തി​ഷേ​ധ പൊ​ങ്കാ​ല സം​ഘ​ടി​പ്പി​ച്ച​ത്.

അ​ടി​പ്പാ​ത ആ​വ​ശ്യ​മു​യ​ർ​ത്തി ജ​ന​കീ​യ സ​മ​ര​സ​മി​തി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ 2024 ഫെ​ബ്രു​വ​രി 24നാ​ണ് പ്ര​ത്യ​ക്ഷ സ​മ​ര​മാ​രം​ഭി​ച്ച​ത്. പ്ര​ദേ​ശ​ത്ത് അ​ടി​പ്പാ​ത​യി​ല്ലാ​തെ വ​രു​ന്ന​തോ​ടെ കി​ഴ​ക്ക്, പ​ടി​ഞ്ഞാ​റ് ഭാ​ഗ​ത്തു​ള്ള ആ​യി​ര​ക്ക​ണ​ക്കി​ന് കു​ടും​ബ​ങ്ങ​ളാ​ണ് യാ​ത്രാ​ദു​രി​ത​ത്തി​ൽ​പ്പെ​ടു​ന്ന​ത്. അ​മ്പ​ല​പ്പു​ഴ​യ്ക്കും പു​റ​ക്കാ​ടി​നു​മി​ട​യി​ൽ മ​റ്റൊ​രി​ട​ത്തും അ​ടി​പ്പാ​ത​യി​ല്ല.

ഇ​വി​ടെ അ​ടി​പ്പാ​ത നി​ർ​മി​ക്കാ​മെ​ന്ന് ദേ​ശീ​യ​പാ​ത വി​ക​സ​ന നി​ർ​മാ​ണ​ത്തി​ന് മു​ൻ​പ് അ​ധി​കൃ​ത​ർ ഉ​റ​പ്പു ന​ൽ​കി​യി​രു​ന്നു. എ​ന്നാ​ൽ, നി​ർ​മാ​ണ​മാ​രം​ഭി​ച്ച​തോ​ടെ​യാ​ണ് അ​ടി​പ്പാ​ത​യി​ല്ലെ​ന്ന് തെ​ളി​ഞ്ഞ​ത്. സു​നാ​മി ബാ​ധി​ത മേ​ഖ​ല​യാ​യി പ്ര​ഖ്യാ​പി​ച്ചി​രി​ക്കു​ന്ന ഈ ​പ്ര​ദേ​ശ​ത്ത് ഒ​രു ദു​ര​ന്തം ന​ട​ന്നാ​ൽ ജീ​വ​ൻ ര​ക്ഷി​ക്കാ​ൻ മ​റ്റ‌ു മാ​ർ​ഗ​വു​മി​ല്ല.

തു​ട​ക്ക​ത്തി​ൽ ജ​ന​പ്ര​തി​നി​ധി​ക​ൾ​ക്കും ഉ​ദ്യോ​ഗ​സ്ഥ​ർ​ക്കും ദേ​ശീ​യ​പാ​ത വി​ക​സ​ന അ​ഥോ​റി​റ്റി​ക്കും നി​വേ​ദ​ന​ങ്ങ​ൾ സ​മ​ർ​പ്പി​ച്ചി​രു​ന്നു. ഇ​തു​കൊ​ണ്ട് ഫ​ല​മി​ല്ലാ​തെ വ​ന്ന​തോ​ടെ​യാ​ണ് തു​ട​ർ​സ​മ​ര​ങ്ങ​ൾ​ക്ക് തു​ട​ക്ക​മാ​യ​ത്.

ജാ​തി, മ​ത, രാ​ഷ്ട്രീ​യ ഭേ​ദ​മി​ല്ലാ​തെ സ​മ​ര​ത്തി​ന്‍റെ 700-ാം ദി​വ​സ​മാ​യ ബു​ധ​നാ​ഴ്ച പാ​യ​ൽ​ക്കു​ള​ങ്ങ​ര സ​മ​ര​പ്പ​ന്ത​ലി​ൽ ജ​ന​കീ​യ പ്ര​തി​ഷേ​ധ പൊ​ങ്കാ​ല സം​ഘ​ടി​പ്പി​ച്ചു.

രാ​വി​ലെ മ​ത​പു​രോ​ഹി​ത​ൻ​മാ​ർ പ​ക​ർ​ന്നു ന​ൽ​കി​യ ദീ​പം പു​റ​ക്കാ​ട് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് റ​ഹ്‌​മ​ത്ത് ഹാ​മി​ദ് തെ​ളി​ച്ച​തോ​ടെ പ്ര​തി​ഷേ​ധ പൊ​ങ്കാ​ല​യ്ക്ക് തു​ട​ക്ക​മാ​യി.

വ​യോ​ധി​ക​ർ ഉ​ൾ​പ്പ​ടെ നൂ​റു​ക​ണ​ക്കി​ന് പേ​രാ​ണ് സ​ഞ്ചാ​ര​സ്വാ​ത​ന്ത്ര്യ​ത്തി​നാ​യി പാ​യ​ൽ​ക്കു​ള​ങ്ങ​ര ദേ​വി​ക്കു മു​ന്നി​ൽ മ​ൺ​ക​ല​ത്തി​ൽ പ്ര​തി​ഷേ​ധാ​ഗ്നി തീ​ർ​ത്ത​ത്. ജ​ന​കീ​യ സ​മി​തി ചെ​യ​ർ​മാ​ൻ കെ. ​ഉ​ത്ത​മ​ൻ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. അ​മ്പ​ല​പ്പു​ഴ ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് മ​നീ​ഷ് എം. ​പു​റ​ക്കാ​ട്, ജി​ല്ലാ പ​ഞ്ചാ​യ​ത്തം​ഗം എ.​ആ​ർ. ക​ണ്ണ​ൻ, പ​ഞ്ചാ​യ​ത്തം​ഗ​ങ്ങ​ളാ​യ എ​ൻ.​ഡി. ഗോ​പ​കു​മാ​ർ, യു. ​സു​നി​ത, ജ​ന​കീ​യ​സ​മി​തി ക​ൺ​വീ​ന​ർ എ​ൻ.​കെ. സ​ഞ്ജീ​വ​ൻ, വ​ർ​ക്കിം​ഗ്‌ പ്ര​സി​ഡ​ന്‍റ് ജൂ​ബി സു​കു​മാ​ര​ൻ, എ​സ്. രാ​ജീ​വ​ൻ, കെ. ​ശ്യാ​മ​ള​ൻ, ത​നൂ​ജ ബൈ​ജു, എ. ​ഗോ​പ​കു​മാ​ർ തു​ട​ങ്ങി​യ​വ​ർ സം​സാ​രി​ച്ചു.

Tags :

Recent News

Corehub Up