x
ad
Thu, 29 October 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ഇ​ല​ക്‌​ട്രി​ക് സ്കൂ​ട്ട​ർ മോ​ഷ്ടാ​വ് അരൂരിൽ പി​ടി​യി​ൽ

വെബ് ഡെസ്ക്
Published: October 28, 2026 11:35 PM IST | Updated: October 28, 2026 11:35 PM IST

തു​റ​വൂ​ർ: ഇ​ല​ക്‌​ട്രി​ക് സ്കൂ​ട്ട​ർ മോ​ഷ്ടി​ച്ച് പാ​ർ​ട്സു​ക​ളാ​ക്കി വി​ൽ​ക്കു​ന്ന രാ​ജ​സ്ഥാ​ൻ സ്വ​ദേ​ശി ക​ബീ​ർ ഹു​സൈ​നെ (25) അ​രൂ​ർ പൊ​ലി​സ് അ​റ​സ്റ്റ് ചെ​യ്തു.​ ച​ന്തി​രൂ​ർ പാ​ല​ത്തി​നു സ​മീ​പം റോ​ഡു​വ​ക്കി​ൽ പാ​ർ​ക്ക് ചെ​യ്തി​രു​ന്ന എ​ര​മ​ല്ലൂ​ർ സ്വ​ദേ​ശി​യു​ടെ ഇ​ല​ക്‌​ട്രി​ക് സ്കൂ​ട്ട​ർ മോ​ഷ്ടി​ച്ച് വി​വി​ധ ഭാ​ഗ​ങ്ങ​ളാ​ക്കി വി​ൽ​പന ന​ട​ത്തി​യ കേ​സി​ലാ​ണ് ഇ​യാ​ൾ അ​രൂ​ർ പൊ​ലി​സി​ന്‍റെ പി​ടി​യി​ലാ​യ​ത്.

പ​ക​ൽ മൂ​ന്നു​വീ​ല​ർ സൈ​ക്കി​ളി​ൽ ആ​ക്രി പെ​റു​ക്കി​ന​ട​ന്ന് മോ​ഷ​ണ​സ്ഥ​ല​ങ്ങ​ൾ ക​ണ്ടെ​ത്തു​ക​യാ​ണ് ഇ​യാ​ളു​ടെ രീ​തി​യെ​ന്ന് പോ​ലീ​സ് പ​റ​ഞ്ഞു. മോ​ഷ്ടി​ച്ച സ്കൂ​ട്ട​റി​ന്‍റെ ഭാ​ഗ​ങ്ങ​ളും പോ​ലീ​സ് പ്ര​തി​യു​ടെ താ​മ​സ സ്ഥ​ല​ത്തു​നി​ന്നു ക​ണ്ടെ​ടു​ത്തു.
അ​രൂ​ർ എ​സ്എ​ച്ച്ഒ വി.​എ. അ​ബീ​ഷി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ എ​സ്ഐ ന​ന്ദു നാ​രാ​യ​ണ​ൻ, എ​എ​സ്ഐ​മാ​രാ​യ സാ​ജ​ൻ, സു​ധീ​ഷ് ച​ന്ദ്ര​ബോ​സ്, സി​പി​ഒ മാ​രാ​യ പ്ര​ശാ​ന്ത്, ബി​ജോ​യ്, റി​യാ​സ്, അ​മ​ൽ എ​ന്നി​വ​ര​ട​ങ്ങി​യ പൊ​ലി​സ് സം​ഘ​മാ​ണ് പ്ര​തി​യെ പി​ടി​കൂ​ടി​യ​ത്.

​കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കി​യ പ്ര​തി​യെ റി​മാ​ൻ​ഡ് ചെ​യ്തു.​ അ​യ​ൽ സം​സ്ഥാ​ന​ങ്ങ​ളി​ൽ​നി​ന്നെ​ത്തി​യ മോ​ഷ​ണ​സം​ഘ​ങ്ങ​ൾ അ​രൂ​ർ മേ​ഖ​ല​യി​ലും ഉ​ണ്ടെ​ന്ന് പൊ​ലി​സി​ന് വി​വ​രം ല​ഭി​ച്ചി​ട്ടു​ണ്ട്. പൊ​ലി​സ് ഇ​തു​സം​ബ​ന്ധി​ച്ച് അ​ന്വേ​ഷ​ണം ഊ​ർ​ജി​ത​മാ​ക്കി.

Tags :

Recent News

Corehub Up