x
ad
Thu, 29 October 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

നീ​ണ്ട​ക​ര​യി​ല്‍ കൈ​ത്തോടു​ക​ള്‍​ വൃത്തിയാക്കുന്നു

വെബ് ഡെസ്ക്
Published: October 28, 2026 11:39 PM IST | Updated: October 28, 2026 11:39 PM IST

ച​വ​റ: അ​ഷ്ട​മു​ടി കാ​യ​ലി​ല്‍ നി​ന്ന് നീ​ണ്ട​ക​ര വേ​ളൂ​ര്‍ കാ​യ​ലി​ലേ​ക്ക് വേ​ലി​യേ​റ്റ​വും വേ​ലി​യി​റ​ക്ക​വും ക​ട​ന്നു​വ​രു​ന്ന പ്ര​ധാ​ന കൈ​ത്തോടു​ക​ള്‍ വൃ​ത്തി​യാ​ക്കി സം​ര​ക്ഷി​ക്കു​ന്ന​തി​നു​ള്ള അ​ടി​യ​ന്ത​ര ന​ട​പ​ടി​ക​ള്‍ ആ​രം​ഭി​ച്ചു. പ​ഞ്ചാ​യ​ത്തി​ലെ നാ​ല്, അ​ഞ്ച്, ആ​റ് വാ​ര്‍​ഡു​ക​ളി​ലൂ​ടെ​യാ​ണ് ഈ ​തോ​ടു​ക​ള്‍ ക​ട​ന്നു​പോ​കു​ന്ന​ത്.
ചെ​ളി​യും മാ​ലി​ന്യ​ങ്ങ​ളും അ​ടി​ഞ്ഞു​കൂ​ടി കാ​ടു​പി​ടി​ച്ച നി​ല​യി​ലാ​യി​രു​ന്ന തോ​ടു​ക​ളി​ല്‍ വെ​ള്ള​ക്കെ​ട്ട് രൂ​പ​പ്പെ​ടു​ക​യും കൊ​തു​കു​ക​ളു​ടെ പ്ര​ജ​ന​ന​കേ​ന്ദ്ര​മാ​യി മാ​റു​ക​യും ചെ​യ്തി​രു​ന്നു. നി​ല​വി​ല്‍ ഡ്ര​ഡ്ജിം​ഗ് രീ​തി​യി​ലാ​ണ് ശു​ചീ​ക​ര​ണ പ്ര​വ​ര്‍​ത്ത​ന​ങ്ങ​ള്‍ പു​രോ​ഗ​മി​ക്കു​ന്ന​ത്.

പ്ര​ദേ​ശ​വാ​സി​ക​ളു​ടെ നി​ര​ന്ത​ര​മാ​യ പ​രാ​തി​ക​ളെ​ത്തു​ട​ര്‍​ന്നാ​ണ് ജ​ന​പ്ര​തി​നി​ധി​ക​ള്‍ ഇ​ട​പെ​ട്ട് തോ​ട്ടി​ലെ ചെ​ളി​യും മാ​ലി​ന്യ​ങ്ങ​ളും നീ​ക്കം ചെ​യ്യാ​ന്‍ ന​ട​പ​ടി സ്വീ​ക​രി​ച്ച​ത്. പ​ഞ്ചാ​യ​ത്തി​ലെ സ്വ​കാ​ര്യ വ്യ​ക്തി​ക​ളു​ടെ സ​ഹ​ക​ര​ണ​ത്തോ​ടെ​യാ​ണ് പ​ദ്ധ​തി ന​ട​പ്പി​ലാ​ക്കു​ന്ന​ത്്. പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡന്‍റ് ശി​വ​ലാ​ല്‍, വാ​ര്‍​ഡ് മെ​മ്പ​ര്‍​മാ​രാ​യ പു​ഷ്പ​ല​താ ബാ​ബു​ലാ​ല്‍, പ്രീ​താ സു​രേ​ഷ്, ആ​ര​തി ല​ക്ഷ്മി എ​ന്നി​വ​രു​ടെ നേ​രി​ട്ടു​ള്ള നേ​തൃ​ത്വ​ത്തി​ലാ​ണ് ശു​ചീ​ക​ര​ണ പ്ര​വ​ര്‍​ത്ത​ന​ങ്ങ​ള്‍ മു​ന്നേ​റു​ന്ന​ത്.
ഒ​രു മാ​സ​ത്തോ​ളം നീ​ണ്ടു​നി​ല്‍​ക്കു​ന്ന പ്ര​വ​ര്‍​ത്ത​ന​ങ്ങ​ളി​ലൂ​ടെ തോ​ടു​ക​ള്‍ പൂ​ര്‍​ണ​മാ​യി ശു​ചീ​ക​രി​ക്കാ​ന്‍ സാ​ധി​ക്കു​മെന്നാ​ണ് ക​ണ​ക്കു​കൂ​ട്ടു​ന്ന​ത്.
പ​ദ്ധ​തി പൂ​ര്‍​ത്തി​യാ​കു​ന്ന​തോ​ടെ പ്ര​ദേ​ശ​വാ​സി​ക​ള്‍ വ​ര്‍​ഷ​ങ്ങ​ളാ​യി നേ​രി​ടു​ന്ന രൂ​ക്ഷ​മാ​യ കൊ​തു​ക് ശ​ല്യ​ത്തി​നും വെ​ള്ള​ക്കെ​ട്ടി​നും ശാ​ശ്വ​ത പ​രി​ഹാ​ര​മാ​കു​മെ​ന്ന ആ​ശ്വാ​സ​ത്തി​ലാ​ണ് നാ​ട്ടു​കാ​ര്‍.

 

പു​തു​ജീ​വ​നം

Tags :

Recent News

Corehub Up