x
ad
Thu, 29 October 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

പു​ഞ്ചി​രി​മു​ക്ക്-​ല​ക്ഷം വീ​ട് പാ​ത​യോ​ര​ത്തെ കു​ടും​ബ​ങ്ങ​ള്‍ ദു​രി​ത​ത്തി​ല്‍

വെബ് ഡെസ്ക്
Published: October 28, 2026 11:36 PM IST | Updated: October 28, 2026 11:36 PM IST

അ​ഞ്ച​ല്‍ : പാ​ത​യി​ലെ വെ​ള്ള​ക്കെ​ട്ടും ചെ​ളി​യും മൂ​ലം ഏ​രൂ​ര്‍ പ​ഞ്ചാ​യ​ത്തി​ലെ തൃ​ക്കോ​യ്ക്ക​ല്‍ വാ​ര്‍​ഡി​ല്‍ ഉ​ള്‍​പ്പെ​ടു​ന്ന പു​ഞ്ചി​രി​മു​ക്ക്-​ല​ക്ഷം വീ​ട് പാ​ത​യോ​ര​ത്തെ നി​ര​വ​ധി കു​ടും​ബ​ങ്ങ​ള്‍ ദു​രി​ത​ത്തി​ല്‍.

പാ​ത​യി​ലെ വെ​ള്ള​ക്കെ​ട്ടും ചെ​ളി​യും മൂ​ലം യാ​ത്രാ​ദു​രി​ത​വും പ​ക​ര്‍​ച്ച​വ്യാ​ധി ഭീ​ഷ​ണി​യും നേ​രി​ടു​ക​യാ​ണ് നാ​ട്ടു​കാ​ര്‍. 35 വ​ര്‍​ഷ​മാ​യി നൂ​റോ​ളം കു​ടും​ബ​ങ്ങ​ളാ​ണ് ദു​രി​തം അ​നു​ഭ​വി​ക്കു​ന്ന​ത്. അ​ശാ​സ്ത്രീ​യ​മാ​യ റോ​ഡ് നി​ര്‍​മാ​ണ​വും ഡ്രെ​യി​നേ​ജ് സം​വി​ധാ​ന​ത്തി​ന്‍റെ അ​ഭാ​വ​വു​മാ​ണ് ക​ടു​ത്ത യാ​ത്രാ ദു​രി​ത​ത്തി​നൊ​പ്പം പ്ര​ദേ​ശ​വാ​സി​ക​ൾക്ക് ആ​രോ​ഗ്യ ഭീ​ഷ​ണി കൂ​ടി ഉ​യ​ര്‍​ത്തു​ന്ന​ത്.

ചെ​റി​യ മ​ഴ​യി​ല്‍ പോ​ലും റോ​ഡി​ല്‍ വ​ലി​യ​രീ​തി​യി​ല്‍ വെ​ള്ള​ക്കെ​ട്ട് ഉ​യ​രും. വെ​ള്ളം ദി​വ​സ​ങ്ങ​ളോ​ളം ഒ​ഴു​കി​പ്പോ​കാ​തെ ചെ​ളി​ക്ക​ള​മാ​യി മാ​റു​ന്ന ഇ​വി​ടെ, വാ​ഹ​ന​ങ്ങ​ള്‍ ക​ട​ന്നു​പോ​കു​മ്പോ​ള്‍ ദു​ര്‍​ഗ​ന്ധം വ​മി​ക്കു​ന്ന അ​ഴു​ക്കു​വെ​ള്ളം കാ​ല്‍​ന​ട​യാ​ത്ര​ക്കാ​രു​ടെ ശ​രീ​ര​ത്തി​ലേ​ക്കും സ​മീ​പ​ത്തെ വീ​ടു​ക​ളി​ലേ​ക്കും തെ​റി​ച്ചു വീ​ഴു​ക​യാ​ണ്.
ദി​വ​സ​ങ്ങ​ളോ​ളം കെ​ട്ടി​കി​ട​ക്കു​ന്ന മ​ലി​ന​ജ​ലം സ​മീ​പ​ത്തെ കി​ണ​റു​ക​ളി​ലേ​ക്ക് ഊ​ര്‍​ന്നി​റ​ങ്ങു​ക​യാ​ണ്. ഇ​ത് പ്ര​ദേ​ശ​ത്ത് വ​യ​റി​ള​ക്കം, ച​ര്‍​മ​രോ​ഗ​ങ്ങ​ള്‍ തു​ട​ങ്ങി​യ​വ പ​ട​ര്‍​ന്നു​പി​ടി​ക്കാ​നും കാ​ര​ണ​മാ​കു​ന്നു. കൂ​ടാ​തെ ദി​വ​സ​ങ്ങ​ളോ​ളം കെ​ട്ടി​ക്കി​ട​ക്കു​ന്ന വെ​ള്ള​ത്തി​ല്‍ കൊ​തു​കു​ക​ള്‍ പെ​രു​കി ഡെ​ങ്കി​പ്പ​നി ഉ​ള്‍​പ്പെ​ടെ​യു​ള്ള പ​ക​ര്‍​ച്ച​വ്യാ​ധി​ക​ള്‍ പ​ട​രാ​ന്‍ സാ​ധ്യ​ത​യേ​റെ​യാ​ണ്.

പാ​ത​യി​ലെ വെ​ള്ള​ക്കെ​ട്ട് ഒ​ഴി​വാ​ക്കു​ന്ന​തി​നും പൂ​ര്‍​ണ​മാ​യി ത​ക​ര്‍​ന്ന പാ​ത ന​വീ​ക​രി​ക്കു​ന്ന​തി​നും ന​ട​പ​ടി ആ​വ​ശ്യ​പ്പെ​ട്ട് നി​ര​വ​ധി പ​രാ​തി​ക​ള്‍ ന​ല്‍​കി​യ​താ​യി നാ​ട്ടു​കാ​ര്‍ പ​റ​യു​ന്നു.

പാ​ത​യു​ടെ ത​ക​ര്‍​ച്ച​യും വെ​ള്ള​ക്കെ​ട്ടും മൂ​ലം കു​ട്ടി​ക​ളെ സ്‌​കൂ​ളി​ലേ​ക്ക് അ​യ​ക്കു​ന്ന​തി​നും മു​തി​ര്‍​ന്ന​വ​ര്‍​ക്ക് കാ​ല്‍​ന​ട​യാ​യി പോ​കു​ന്ന​തി​നും വ​ലി​യ ബു​ദ്ധി​മു​ട്ടു​ക​ളാ​ണ് ഉ​ണ്ടാ​ക്കു​ന്ന​ത്.

പാ​ത​യി​ലെ വെ​ള്ള​ക്കെ​ട്ട് ഒ​ഴി​വാ​ക്കി പ്ര​ശ്‌​ന​ത്തി​ന് പ​രി​ഹാ​രം ക​ണ്ടി​ല്ലെ​ങ്കി​ല്‍ പ്ര​ദേ​ശ​വാ​സി​ക​ളെ അ​ണി​നി​ര​ത്തി ശ​ക്ത​മാ​യ ബ​ഹു​ജ​ന പ്ര​തി​ഷേ​ധം സം​ഘ​ടി​പ്പി​ക്കു​മെ​ന്ന് കോ​ണ്‍​ഗ്ര​സ് ബ്ലോ​ക്ക് സെ​ക്ര​ട്ട​റി ജി. ​രാ​ജേ​ഷ് പ​റ​ഞ്ഞു.

 

Tags :

Recent News

Corehub Up