x
ad
Thu, 29 October 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

എ​ന്‍.​കെ. പ്രേ​മ​ച​ന്ദ്ര​ന്‍ എം​പി​ക്ക് സ്വീ​ക​ര​ണം നൽകി

വെബ് ഡെസ്ക്
Published: October 28, 2026 11:35 PM IST | Updated: October 28, 2026 11:35 PM IST

സ്വീ​ക​ര​ണ​ച്ച​ട​ങ്ങി​ല്‍ എ​ന്‍.​കെ. പ്രേ​മ​ച​ന്ദ്ര​ന്‍ എം​പി​ പ്രസംഗിക്കുന്നു.

കൊ​ല്ലം : ചൈ​ന​യി​ല്‍ നി​ന്ന് ഇ​റ​ക്കു​മ​തി ചെ​യ്യു​ന്ന ടൈ​റ്റാ​നി​യം ഡ​യോ​ക്‌​സൈ​ഡ് പി​ഗ്മെ​ന്‍റിന് കേ​ന്ദ്ര സ​ര്‍​ക്കാ​ര്‍ ആ​ന്‍റി ഡം​പിം​ഗ് ഡ്യൂ​ട്ടി ഏ​ര്‍​പ്പെ​ടു​ത്തു​ന്ന​തി​ല്‍ നി​ര്‍​ണാ​യ​ക പ​ങ്കു​വ​ഹി​ച്ച എ​ന്‍.​കെ. പ്രേ​മ​ച​ന്ദ്ര​ന്‍ എം​പി​ക്ക് സം​യു​ക്ത യൂ​ണി​യ​നു​ക​ളു​ടെ നേ​തൃ​ത്വ​ത്തി​ല്‍ സ്വീ​ക​ര​ണം ന​ല്‍​കി.

കേ​ന്ദ്ര ഉ​ത്ത​ര​വ് നി​ല​വി​ല്‍ വ​രു​ന്ന​തോ​ടെ ചൈ​ന​യി​ല്‍ നി​ന്ന് ഇ​റ​ക്കു​മ​തി ചെ​യ്യു​ന്ന ടൈ​റ്റാ​നി​യം ഡ​യോ​ക്‌​സൈ​ഡി​ന് ട​ണ്ണി​ന് 30,000 രൂ​പ മു​ത​ല്‍ 60,000 രൂ​പ വ​രെ വി​ല വ​ര്‍​ധി​ക്കും. ല​ഭി​ച്ച ഈ ​അ​നു​കൂ​ല സാ​ഹ​ച​ര്യം പ​ര​മാ​വ​ധി പ്ര​യോ​ജ​ന​പ്പെ​ടു​ത്തി ഉ​ത്പാ​ദ​ന​ക്ഷ​മ​ത​യും വി​ല്‍​പ​ന​യും വ​ര്‍​ധി​പ്പി​ച്ച് കെ​എം​എം​എ​ല്‍ കൂ​ടു​ത​ല്‍ മി​ക​ച്ച നി​ല​യി​ലേ​ക്ക് വ​ള​ര​ണ​മെ​ന്ന് സ്വീ​ക​ര​ണ​ത്തി​ന് മ​റു​പ​ടി​യാ​യി എ​ന്‍.​കെ. പ്രേ​മ​ച​ന്ദ്ര​ന്‍ എം​പി പ​റ​ഞ്ഞു.

ക​മ്പ​നി​പ്പ​ടി​യി​ല്‍ ന​ട​ന്ന ച​ട​ങ്ങി​ല്‍ ഐ​എ​ന്‍​ടി​യു​സി യൂ​ണി​യ​ന്‍ വ​ര്‍​ക്കിം​ഗ് പ്ര​സി​ഡ​ന്‍റ് ആ​ര്‍. ജ​യ​കു​മാ​ര്‍ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ഇ.​ജെ. സു​ധീ​ഷ് കു​മാ​ര്‍, ആ​ര്‍. ശ്രീ​ജി​ത്ത്, മ​നോ​ജ് മോ​ന്‍, സ​ന്തോ​ഷ് ഇ​ട​യി​ല​മു​റി, ജെ. ​അ​നീ​ഷ്, വൈ. ​ന​ജീം, അ​നൂ​ബ്, ഷാ​ജി എ​സ്. ഷാ​ഹു​ല്‍, സാ​ലു എ​സ്. സു​രാ​ജ്, എ​സ്. സു​രേ​ഷ് ,വി​മ​ല്‍ കു​മാ​ര്‍, എ​ന്‍. ശ്രീ​രാ​ജ് എ​ന്നി​വ​ര്‍ പ്ര​സം​ഗി​ച്ചു.
സി​ഐ​ടി​യു യൂ​ണി​യ​ന്‍ ജ​ന​റ​ല്‍ സെ​ക്ര​ട്ട​റി വി.​സി. ര​തീ​ഷ് കു​മാ​ര്‍ സ്വാ​ഗ​ത​വും എ​സ്ടി​യു യൂ​ണി​യ​ന്‍ ട്ര​ഷ​റ​ര്‍ സ​ന​ല്‍ വ​ട​ക്കും​ത​ല ന​ന്ദി​യും പ​റ​ഞ്ഞു.

 

Tags :

Recent News

Corehub Up