x
ad
Thu, 29 October 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ദേ​ശീ​യ​പാ​ത 66ൽ ​നി​റ​യെ കു​ഴി​ക​ൾ ‌ യാ​ത്ര​ക്കാ​ർ​ക്ക് അ​പ​ക​ട​ഭീ​ഷ​ണി

വെബ് ഡെസ്ക്
Published: October 28, 2026 11:08 PM IST | Updated: October 28, 2026 11:08 PM IST

ദേ​ശീ​യ പാ​ത​ 66​ലെ അ​പ​ക​ട​ക്കു​ഴി​ക​ൾ.

തു​റ​വൂ​ർ: ദേ​ശീ​യ​പാ​ത 66ൽ ​തു​റ​വൂ​ർ വെ​സ്റ്റ് യു​പി സ്കൂ​ളി​നു സ​മീ​പം രൂ​പ​പ്പെ​ട്ട വ​ലി​യ കു​ഴി വാ​ഹ​ന​യാ​ത്ര​ക്കാ​ർ​ക്ക് ഭീ​ഷ​ണി​യാ​കു​ന്നു.

കു​ഴി ഒ​ഴി​വാ​ക്കാ​ൻ വാ​ഹ​ന​ങ്ങ​ൾ പെ​ട്ടെ​ന്ന് ബ്രേ​ക്ക് ചെ​യ്യു​ക​യും വെ​ട്ടി​ച്ചു​മാ​റ്റു​ക​യും ചെ​യ്യു​ന്ന​ത് അ​പ​ക​ട​സാ​ധ്യ​ത വ​ർ​ധി​പ്പി​ക്കു​ക​യാ​ണ്. കു​ഴി​യി​ൽ വെ​ള്ളം കെ​ട്ടി​ക്കി​ട​ക്കു​ന്ന​തി​നാ​ൽ അ​ടു​ത്തെ​ത്തു​മ്പോ​ൾ മാ​ത്ര​മാ​ണ് പ​ല​പ്പോ​ഴും ഡ്രൈ​വ​ർ​മാ​ർ കു​ഴി ശ്ര​ദ്ധി​ക്കു​ന്ന​ത്.

ക​ഴി​ഞ്ഞ ദി​വ​സ​ങ്ങ​ളി​ൽ പെ​യ്ത ക​ന​ത്ത മ​ഴ​യെ​ത്തു​ട​ർ​ന്നാ​ണ് ദേ​ശീ​യ​പാ​ത​യു​ടെ വി​വി​ധ ഭാ​ഗ​ങ്ങ​ളി​ൽ കു​ഴി​ക​ൾ രൂ​പ​പ്പെ​ട്ട​ത്. കു​ഴി​ക​ളി​ൽ വെ​ള്ളം നി​റ​ഞ്ഞു​കി​ട​ക്കു​ന്ന​തി​നാ​ൽ ആ​ഴം തി​രി​ച്ച​റി​യാ​ൻ ക​ഴി​യാ​ത്ത​തും അ​പ​ക​ട​സാ​ധ്യ​ത വ​ർ​ധി​പ്പി​ക്കു​ന്നു.

കു​ഴി പെ​ട്ടെ​ന്ന് ശ്ര​ദ്ധ​യി​ൽ​പ്പെ​ടു​മ്പോ​ൾ വാ​ഹ​ന​ങ്ങ​ൾ ബ്രേ​ക്ക് ചെ​യ്യു​ന്ന​തോ​ടെ പി​ന്നാ​ലെ വ​രു​ന്ന വാ​ഹ​ന​ങ്ങ​ൾ പി​ന്നി​ലി​ടി​ച്ച് അ​പ​ക​ട​ങ്ങ​ൾ ഉ​ണ്ടാ​കു​ന്ന​ത് നി​ത്യ​സം​ഭ​വ​മാ​യി​രി​ക്കു​ക​യാ​ണ്.

ക​ഴി​ഞ്ഞ​ദി​വ​സം ഇ​വി​ടെ ആ​റു വാ​ഹ​ന​ങ്ങ​ൾ കൂ‌​ട്ടി​യി​ടി​ച്ച് ഒ​ന്നി​ച്ചു​ണ്ടാ​യ അ​പ​ക​ടം യാ​ത്ര​ക്കാ​രി​ൽ ആ​ശ​ങ്ക​യു​ണ്ടാ​ക്കി​യി​ട്ടു​ണ്ട്. കു​ഴി ശ്ര​ദ്ധി​ക്കാ​തെ വാ​ഹ​ന​ങ്ങ​ൾ ക​യ​റി​യി​റ​ങ്ങു​ന്ന​ത് ട​യ​റു​ക​ൾ​ക്കും മ​റ്റു ഭാ​ഗ​ങ്ങ​ൾ​ക്കും കേ​ടു​പാ​ടു​ക​ൾ സം​ഭ​വി​ക്കാ​നും കാ​ര​ണ​മാ​കു​ന്നു.

ദേ​ശീ​യ​പാ​ത നി​ർ​മാ​ണ​ത്തി​ലെ അ​പാ​ക​ത​ക​ളും നി​ർ​മാ​ണ​ക്ക​മ്പ​നി​യു​ടെ അ​നാ​സ്ഥ​യും മൂ​ലം പാ​ത​യു​ടെ വി​വി​ധ ഭാ​ഗ​ങ്ങ​ളി​ൽ കു​ഴി​ക​ൾ രൂ​പ​പ്പെ​ട്ടി​ട്ടു​ണ്ടെ​ന്നാ​ണ് യാ​ത്ര​ക്കാ​രു​ടെ പ​രാ​തി. തി​ര​ക്കേ​റി​യ ദേ​ശീ​യ​പാ​ത​യി​ൽ കു​ഴി​ക​ൾ സ​മ​യ​ബ​ന്ധി​ത​മാ​യി അ​ട​ച്ച് സു​ര​ക്ഷി​ത​മാ​യ ഗ​താ​ഗ​തം ഉ​റ​പ്പാ​ക്കാ​ൻ അ​ധി​കൃ​ത​ർ ത​യാ​റാ​ക​ണ​മെ​ന്നാ​ണ് യാ​ത്ര​ക്കാ​രു​ടെ ആ​വ​ശ്യം.

അ​പ​ക​ട​ങ്ങ​ൾ ആ​വ​ർ​ത്തി​ക്കു​ന്ന സാ​ഹ​ച​ര്യ​ത്തി​ൽ ബ​ന്ധ​പ്പെ​ട്ട അ​ധി​കൃ​ത​രും ദേ​ശീ​യ​പാ​ത നി​ർ​മാ​ണ​ക്ക​മ്പ​നി​യും അ​ടി​യ​ന്ത​ര​മാ​യി ഇ​ട​പെ​ട്ട് കു​ഴി​ക​ൾ അ​ട​യ്ക്കു​ന്ന​തി​നും അ​പ​ക​ട​സാ​ധ്യ​ത ഒ​ഴി​വാ​ക്കു​ന്ന​തി​നും ന​ട​പ​ടി സ്വീ​ക​രി​ക്ക​ണ​മെ​ന്ന ആ​വ​ശ്യം ശ​ക്ത​മാ​ണ്.

Tags :

Recent News

Corehub Up