എസ്. അനസിന് കെഎംജെ പ്രസിഡന്റ് ജാഫർ ഉപഹാരം കൈമാറുന്നു.
കുളത്തൂപ്പുഴ: കെഎംജെ ഇംഗ്ലീഷ് മീഡിയം സ്കൂളിലെവാർഷിക കായികമേളയായ ‘ഒളിന്പ്യ 2026’ ഗതാഗത നിയമബോധവത്കരണം പ്രമേയമായി തെരഞ്ഞെടുത്തു. “പ്ലേ സേഫ്, റൈഡ് സേഫ്, ലിവ് സേഫ്” എന്നതാണ് മേളയുടെ സന്ദേശം . കായികക്ഷമത വളർത്തുന്നതിനൊപ്പം റോഡ് സുരക്ഷയെക്കുറിച്ചുള്ള അവബോധം വിദ്യാർഥികളിൽ വളർത്താനും മേള ലക്ഷ്യമിടുന്നു.
കൊട്ടാരക്കര മോട്ടോർ വെഹിക്കിൾസ് ഇൻസ്പെക്ടർ എസ്. അനസ് ഒളിമ്പ്യ 2026-ന്റെ ഉദ്ഘാടനം നിർവഹിച്ചു. മാനേജിംഗ് ഡയറക്ടർ എം. റനീസ് അധ്യക്ഷത വഹിച്ച ഈ പരിപാടിയിൽ വിദ്യാർഥികൾ ഗതാഗത നിയമബോധവത്കരണ നാടകം അവതരിപ്പിച്ചു.
സ്കൂൾ പ്രിൻസിപ്പൽ ഡോ. എ. അജേഷ് കുമാർ സ്വാഗതവും സ്കൂൾ വൈസ് പ്രിൻസിപ്പൽ കെ. നജീം നന്ദിയും പറഞ്ഞു.
തുടർന്ന് സ്പോർട്സ് ക്യാപ്റ്റൻ എസ്. അബ്ദുൽ ബാസിത് കായിക പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. കെ എം ജെ പ്രസിഡന്റ് ജാഫർ, ജനറൽ സെക്രട്ടറി ഷറഫുദീൻ, ട്രഷറർ ഷരീഫുദീൻ, വൈസ് ചെയർമാൻ സുധീർ ബിസ്മില്ല എന്നിവർ പ്രസംഗിച്ചു.
Tags :