സംയുക്ത ട്രേഡ് യൂണിയന്റ നേതൃത്വത്തിൽ നടത്തിയ സൂചന പണിമുടക്ക്
തലയോലപ്പറമ്പ്: കേരള റബർ ലിമിറ്റഡിലെ കരാർ തൊഴിലാളികളുടെ ആനുകൂല്യങ്ങൾ സംബന്ധിച്ച് സർക്കാർതലത്തിൽ നടന്നുവരുന്ന ചർച്ചകളിൽ പങ്കെടുക്കാത്ത കെആർഎൽ മാനേജ്മെന്റിന്റെയും കോൺട്രാക്ടറുടേയും നടപടിയിൽ പ്രതിഷേധിച്ച് സംയുക്ത ട്രേഡ് യൂണിയന്റെ നേതൃത്വത്തിൽ കമ്പനി കവാടത്തിൽ പ്രതിഷേധയോഗവും സൂചന പണിമുടക്കും നടത്തി.
സമരപരിപാടി ഐഎൻടിയുസി സംസ്ഥാന ജനറൽ സെക്രട്ടറി പി .വി. പ്രസാദ് ഉദ്ഘാടനം ചെയ്തു. എ.കെ.രജീഷ് അധ്യക്ഷത വഹിച്ചു. എം .ആർ .ഷാജി, കുര്യാക്കോസ് തോട്ടത്തിൽ , പി.പി. ഷാജി , ആർ. നികിതകുമാർ, സി.എ.കേശവൻ , പി.റ്റി. വിദ്യാധരൻ , വി.ജയരാജ് , പി.പി പ്രസാദ് , വി.കെ. ഷാജി , വി.സി. ബിജു, വർഗീസ്, ഇ.ഡി. സുരേന്ദ്രൻ തുടങ്ങിയവർ പ്രസംഗിച്ചു.
Tags :