x
ad
Thu, 29 October 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

റേ​ഷ​ൻ ക​ട​ക​ളി​ൽ ഇന്ന് ശു​ചീ​ക​ര​ണം

ഡൊ​മി​നി​ക് ജോ​സ​ഫ്
Published: October 28, 2026 11:15 PM IST | Updated: October 28, 2026 11:15 PM IST

മാ​ന്നാ​ർ: റേ​ഷ​ൻ ക​ട​ക​ൾ​ക്ക് ശു​ചി​ത്വ​മി​ല്ലെ​ന്ന് കേ​ന്ദ്ര സ​ർ​ക്കാ​ർ. കേ​ര​ള​ത്തി​ലെ റേ​ഷ​ൻ ക​ട​ക​ൾ ശു​ചി​യാ​യും ഭം​ഗി​യാ​യു​മാ​ണ് സൂ​ക്ഷി​ച്ചി​രി​ക്കു​ന്ന​തെ​ന്ന് റേ​ഷ​ൻ​ക​ട വ്യാ​പാ​രി​ക​ളു​ടെ സം​ഘ​ട​ന​ക​ൾ. എ​ന്താ​യാ​ലും കേ​ന്ദ്ര സ​ർ​ക്കാ​രി​ന്‍റെ ഉ​ത്ത​ര​വി​ൽ സം​സ്ഥാ​ന​ത്തെ എ​ല്ലാ റേ​ഷ​ൻ​ക​ട​ക​ളും ഇ​ന്നു ശു​ചീ​ക​രി​ക്ക​ണ​മെ​ന്ന് എ​ല്ലാ റേ​ഷ​ൻ ക​ട ഉ​ട​മ​ക​ൾ​ക്കും ക​ർ​ശ​ന നി​ർ​ദേ​ശം ഉ​ദ്യോ​ഗ​സ്ഥ​ർ ന​ൽ​കി​യി​രി​ക്കു​ക​യാ​ണ്.

ഗു​ണ​ഭോ​ക്തൃ​കാ​ര്യാ​ല​യം ക​മ്മി​ഷ​ണ​ർ, ജി​ല്ലാ, താ​ലൂ​ക്ക് സ​പ്ലൈ ഓ​ഫി​സ​ർ​മാ​ർ​ക്കാ​ണ് നി​ർ​ദേ​ശം ന​ൽ​കി​യ​ത് . ഈ ​മാ​സം 17ന് ​പു​റ​ത്തി​റ​ക്കി​യ ഉ​ത്ത​ര​വി​ലാ​ണ് ശു​ചീ​ക​ര​ണ നി​ർ​ദേ​ശം ന​ൽ​കി​യി​രി​ക്കു​ന്ന​ത്. FCSD- B2/199/2026 ന​മ്പ​ർ ക​ത്തി​ലൂ​ടെ​യാ​ണ് ക​മ്മി​ഷ​ണ​ർ ഉ​ത്ത​ര​വ് പു​റ​പ്പെ​ടു​വി​ച്ചി​രി​ക്കു​ന്ന​ത്. ഇ​തി​നാ​യി കേ​ന്ദ്ര​സ​ർ​ക്കാ​ർ പ്രൊ​ഫോ​ർ​മ ന​ൽ​കി​യി​ട്ടു​ണ്ട്.

റേ​ഷ​ൻ ക​ട​ക​ളി​ൽ​നി​ന്നു വി​വ​ര​ങ്ങ​ൾ​ശേ​ഖ​രി​ച്ച് ഉ​റ​പ്പു​വ​രു​ത്തി​യ റി​പ്പോ​ർ​ട്ട് ത​യാ​റാ​ക്കി പ്രൊ​ഫോ​ർ​മ​യി​ലൂ​ടെ ബ​ന്ധ​പ്പെ​ട്ട ഉ​ദ്യോ​ഗ്ര​സ്ഥ​ർ ന​ൽ​ക​ണം. റേ​ഷ​ൻ​ക​ട​ക​ൾ​ക്ക് ന​ൽ​കി​യ നി​ർ​ദേ​ശം ന​ട​പ്പി​ൽ​വ​രു​ത്തു​ന്ന​തി​നാ​യി എ​ല്ലാ റേ​ഷ​ൻ ക​ട​ക​ളി​ലും ശു​ചീ​ക​ര​ണ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ ന​ട​ത്ത​ണം. റേ​ഷ​ൻ ഡി​പ്പോ​യും പ​രി​സ​ര​വും വൃ​ത്തി​യാ​ക്കു​ക, മാ​റാ​ല അ​ടി​ച്ച് വൃ​ത്തി​യാ​ക്കു​ക, പ​ഴ​യ ആ​വ​ശ്യ​ലി​ല്ലാ​ത്ത സാ​ധ​ന​ങ്ങ​ൾ, പോ​സ്റ്റ​റു​ക​ൾ എ​ല്ലാം​ത​ന്നെ ക​ട​യി​ൻ​നി​ന്നു മാ​റ്റു​ക, ര​ജി​സ്‌​റ്റു​ക​ൾ പൊ​തി​ഞ്ഞ് പ്ര​ത്യേ​ക ഫ​യ​ലി​ൽ സൂ​ക്ഷി​ക്കു​ക, വ്യ​ത്തി​യു​ള്ള പാ​ത്ര​ങ്ങ​ളി​ൽ അ​രി​യു​ടെ​യും ഗോ​ത​ന്പി​ന്‍റെ​യും സാ​മ്പി​ൾ പ്ര​ദ​ർ​ശി​പ്പി​കു​ക, പ​ര​മാ​വ​ധി വൃ​ത്തി​യാ​ക്കാ​ൻ ക​ഴി​യു​ന്ന കാ​ര്യ​ങ്ങ​ൾ ചെ​യ്യു​ക എ​ന്നി​വ​യാ​ണ് റേ​ഷ​ൻ ക​ട​ക​ൾ​ക്ക് ന​ൽ​കി​യി​രി​ക്കു​ന്ന നി​ർ​ദേ​ശം.

വൃ​ത്തി​യാ​ക്കി​യ​തി​ന്‍റെ ഫോ​ട്ടോ​യും അ​യ​ച്ചു ന​ൽ​ക​ണം. കേ​ന്ദ്ര സ​ർ​ക്കാ​ർ ഉ​ത്ത​രേ​ന്ത്യ​ൻ സം​സ്ഥാ​ന​ങ്ങ​ളി​ലെ ക​ട​ക​ളി​ലെ രീ​തി​വ​ച്ചാ​ണ് കേ​ര​ള​ത്തി​ലും ഇ​ത്ത​രം നി​ർ​ദേ​ശ​ങ്ങ​ൾ ന​ൽ​കി​യി​രി​ക്കു​ന്ന​തെ​ന്നും കേ​ര​ള​ത്തി​ലെ എ​ല്ലാ റേ​ഷ​ൻ ക​ട​ക​ളും ശു​ചി​യാ​യും വൃ​ത്തി​യാ​യു​മാ​ണ് എ​ക്കാ​ല​വും സൂ​ക്ഷി​ച്ചു​വ​രു​ന്ന​തെ​ന്നും റേ​ഷ​ൻ​ക​ട വ്യാ​പാ​രി​ക​ൾ പ​റ​യു​ന്നു.

Tags :

Recent News

Corehub Up