x
ad
Thu, 29 October 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

പ​ട്ടാ​പ്പ​ക​ൽ ബു​ള്ള​റ്റ് മോ​ഷ്ടി​ച്ച​യാ​ളെ നാ​ട്ടു​കാ​ർ പി​ടി​കൂ​ടി

വെബ് ഡെസ്ക്
Published: October 28, 2026 10:54 PM IST | Updated: October 28, 2026 10:54 PM IST

പൂ​ഞ്ഞാ​ര്‍: കു​ന്നോ​ന്നി​യി​ല്‍ വീ​ടി​നു മു​ന്നി​ല്‍​വ​ച്ച ബു​ള്ള​റ്റ് പ​ട്ടാ​പ്പ​ക​ൽ മോ​ഷ്ടി​ച്ച​യാ​ളെ നാ​ട്ടു​കാ​ര്‍ പി​ടി​കൂ​ടി. പൂ​ഞ്ഞാ​ര്‍ തെ​ക്കേ​ക്ക​ര സ്വ​ദേ​ശി ടോ​മി ചെ​രി​യം​പു​റ​ത്തി​ന്‍റെ ബു​ള്ള​റ്റാ​ണ് മോ​ഷ്ടി​ക്കാ​ന്‍ ശ്ര​മി​ച്ച​ത്. ബു​ള്ള​റ്റു​മാ​യി പോ​യ ആ​ളെ വാ​ഹ​നം വി​ല​ങ്ങ​നെ​യി​ട്ടു ത​ട​ഞ്ഞാ​ണ് പി​ടി​കൂ​ടി​യ​ത്.

ഇ​ന്ന​ലെ ഉ​ച്ച​ക​ഴി​ഞ്ഞ് ര​ണ്ടി​നാ​ണ് സം​ഭ​വം. ടൗ​ണി​ല്‍​നി​ന്നു വ​ന്ന ടോ​മി ബു​ള്ള​റ്റ് വീ​ടി​ന് മു​ന്നി​ല്‍ റോ​ഡി​ല്‍ നി​ര്‍​ത്തി വീ​ട്ടി​ലേ​ക്ക് ക​യ​റി​യ​തി​നു പി​ന്നാ​ലെ​യാ​ണ് മോ​ഷ്ടി​ച്ച​ത്. താ​ക്കോ​ല്‍ വാ​ഹ​ന​ത്തി​ല്‍ ത​ന്നെ​യു​ണ്ടാ​യി​രു​ന്നു. വീ​ടി​ന​ക​ത്ത് ക​യ​റി​യ​പ്പോ​ഴേ​യ്ക്കും വാ​ഹ​നം പോ​കു​ന്ന ശ​ബ്ദം കേ​ട്ട​പ്പോ​ഴാ​ണ് മോ​ഷ​ണ​വി​വ​രം അ​റി​ഞ്ഞ​ത്. ഉ​ട​ന്‍​ത​ന്നെ പൂ​ഞ്ഞാ​ര്‍ ടൗ​ണി​ലു​ള്ള സു​ഹൃ​ത്തു​ക്ക​ളെ വി​വ​രം അ​റി​യി​ച്ചു. ടൗ​ണി​ലു​ള്ള പി​ക്ക​പ് ഡ്രൈ​വ​ര്‍​മാ​ര്‍ വാ​ഹ​നം സ്റ്റാ​ര്‍​ട്ട് ചെ​യ​ത​പ്പോ​ഴേ​യ്ക്കും ബു​ള്ള​റ്റ് ഇ​വ​രു​ടെ മു​ന്നി​ലൂ​ടെ ക​ട​ന്നു​പോ​യി. പി​ന്നാ​ലെ പോ​യ ഡ്രൈ​വ​ര്‍​മാ​ര്‍ തൊ​ട്ട​ടു​ത്തു​ള്ള പ​മ്പി​ന് സ​മീ​പ​ത്തു​വ​ച്ച് വാ​ഹ​നം ത​ട​യു​ക​യാ​യി​രു​ന്നു. തു​ട​ര്‍​ന്ന് പോ​ലീ​സി​നെ വി​വ​ര​മ​റി​യി​ച്ചു. പോ​ലീ​സെ​ത്തി ഇ​യാ​ളെ ക​സ്റ്റ​ഡി​യി​ലെ​ടു​ത്തു. ആ​ള്‍ മ​ദ്യ​ല​ഹ​രി​യി​ലാ​ണെ​ന്ന് പോ​ലീ​സ് പ​റ​ഞ്ഞു.

Tags :

Recent News

Corehub Up