പഞ്ചായത്ത് പ്രസിഡന്റ് കെ.ജി. രാജു ഏറ്റുവാങ്ങുന്നു.
കടുത്തുരുത്തി: ഒരു ദിവസം മാറിനിന്ന മഴ വീണ്ടും ശക്തമായതോടെ ദുരിതാശ്വാസ ക്യാമ്പുകളിലേക്ക് എത്തുന്നവരുടെ എണ്ണത്തിലും വര്‍ധന. കടുത്തുരുത്തി പഞ്ചായത്തിലെ രണ്ട് ക്യാമ്പുകളിലുമായി 235 പേരാണ് ഇപ്പോഴുള്ളത്.
ഇന്നലെ രാവിലെ മുതല്‍ മഴ ശക്തമായതോടെ തോടുകളിലെ ജലനിരപ്പും ഒഴുക്കും വര്‍ധിച്ചതിനാല്‍ കൂടുതല്‍ ആളുകള്‍ ക്യാമ്പുകളിലേക്ക് എത്തുമെന്നാണ് കരുതുന്നത്. വെള്ളപ്പൊക്കത്തിന് ശമനമുണ്ടായതോടെ കടുത്തുരുത്തി പഞ്ചായത്തില്‍ പ്രവര്‍ത്തിച്ചിരുന്ന ഒരു ക്യാമ്പ് ബുധനാഴ്ച അടച്ചിരുന്നു. കടുത്തുരുത്തി ഗവണ്മെന്റ് വിഎച്ച്എസ്എസ് സ്കൂളില്‍ പ്രവര്‍ത്തിച്ചിരുന്ന ക്യാമ്പാണ് അവസാനിപ്പിച്ചത്. എഴുമാന്തുരുത്ത് ഗവണ്മെന്റ് യുപി സ്കൂളിലെ ക്യാമ്പില്‍ 69 കുടുംബങ്ങളില്‍നിന്നായി 172 പേരാണ് കഴിയുന്നത്. എഴുമാന്തുരുത്ത്, പുലിത്തുരുത്ത് പ്രദേശങ്ങളില്‍ നിന്നുള്ള വീട്ടുകാരാണ് ക്യാമ്പില്‍ കഴിയുന്നത്. ഈ മേഖലയിലെ കൂടുതല്‍ വീടുകള്‍ വെള്ളത്തിലായിരിക്കുയാണ്.
ക്യാമ്പില്‍ വേണ്ട സൗകര്യങ്ങള്‍ ലഭ്യമാണെന്ന് വാര്‍ഡ് മെംബർ പി.ഡി. ബാബു പറഞ്ഞു. ആയാംകുടി ഗവണ്മെന്റ് എല്‍പി സ്കൂളില്‍ പ്രവര്‍ത്തിക്കുന്ന ക്യാമ്പില്‍ 22 കുടുംബങ്ങളില്‍നിന്നായി 62 പേരാണ് കഴിയുന്നത്.
ആപ്പുഴ, എരുമത്തുരുത്ത്, പത്തുപറ, വെള്ളാശേരി, മധുരവേലി ഭാഗങ്ങളില്‍ നിന്നുള്ള ആളുകളാണ് ഇവിടുത്തെ ക്യാമ്പില്‍ കഴിയുന്നത്. ആയാംകുടി സ്കൂളില്‍ ഉള്കൊള്ളാവുന്നതില് കൂടുതല്‍ ആളുകള്‍ എത്തിയതോടെ സമീപത്തെ അങ്കണവാടിയും ദുരിതാശ്വാസ ക്യാമ്പിനായി തുറന്നതായി പഞ്ചായത്ത് പ്രസിഡന്റ് റോയി ജോര്‍ജ് പറഞ്ഞു.
Tags : Nattuvishesham Local News Increase number relief camps