തിരുവഞ്ചൂർ രാധാകൃഷ്ണൻ
കൊച്ചി: മാധ്യമങ്ങള്ക്കൊപ്പം ഭരണഘടനയുടെ അഞ്ചാം ശക്തിയായി നിലകൊള്ളുന്ന അടിസ്ഥാന വിഭാഗത്തെയും നേതാക്കളെയും അവഗണിക്കരുതെന്ന് നിയമസഭാ സ്പീക്കര് തിരുവഞ്ചൂര് രാധാകൃഷ്ണന്.
എറണാകുളം പ്രസ് ക്ലബ് ഏര്പ്പെടുത്തിയ സി.വി. പാപ്പച്ചന് സ്മാരക അവാര്ഡുദാന ചടങ്ങില് സംസാരിക്കുകയായിരുന്നു അദ്ദേഹം. സ്വാതന്ത്ര്യസമര കാലഘട്ടത്തിന്റെ പിന്തുടര്ച്ച അവകാശപ്പെട്ട മികച്ച പത്രപ്രവര്ത്തകനായിരുന്നു സി.വി. പാപ്പച്ചന് എന്ന് സ്പീക്കര് പറഞ്ഞു. പ്രസ് ക്ലബ് പ്രസിഡന്റ് ആര്. ഗോപകുമാര് അധ്യക്ഷത വഹിച്ചു.