നീറിക്കാട് സെന്റ് മേരീസ് യുപി സ്കൂളിലെ ദുരിതാശ്വാസ ക്യാമ്പ്.
അയര്‍ക്കുന്നം: മഴയ്ക്ക് അൽപ്പം ശമനം ഉണ്ടായെങ്കിലും ഇന്നലെ വീണ്ടും പെയ്ത മഴ അയര്‍ക്കുന്നം മണര്‍കാടും ഉള്‍പ്പെടെയുള്ള മേഖലകളില്‍ ആശങ്ക പരത്തി. റോഡുകളില്‍ കെട്ടിക്കിടന്ന വെള്ളം ഇറങ്ങിയെങ്കിലും താഴ്ന്ന പ്രദേശങ്ങളിലെ ജനങ്ങളുടെ ദുരിതത്തിന് ഇനിയും അവസാനമായിട്ടില്ല. പല വീടുകളും വെള്ളത്തിലായതിനെത്തുടര്‍ന്ന് ദുരിതാശ്വാസ ക്യാമ്പുകളെ ആശ്രയിച്ച പലര്‍ക്കും ഇനിയും വീടുകളിലേക്ക് മടങ്ങാന്‍ ആയിട്ടില്ല.
ഇവര്‍ ഇപ്പോഴും ക്യാമ്പുകളില്‍ കഴിയുകയാണ്. മണര്‍കാട്-ഏറ്റുമാനൂര്‍ ബൈപാസ് റോഡിലെ പാലമുറി, നാലുമണിക്കാറ്റ്, പൂവത്തുംമൂട് ഭാഗങ്ങളിലെയും ആറുമാനൂര്‍, പുളിഞ്ചുവട് ഭാഗങ്ങളിലും റോഡില്‍ കയറിയ വെള്ളം ഇറങ്ങി. നീറിക്കാട് സെന്റ് മേരീസ് യുപി സ്കൂളിലെ ക്യാമ്പില്‍ ഇപ്പോഴും 35 കുടുംബങ്ങളില്‍നിന്നായി 70 പേര് കഴിയുന്നുണ്ട്.
Tags : Nattuvishesham Local News water receded