x
ad
Fri, 7 August 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ല​ഹ​രി കേ​സി​ല്‍ ജാ​മ്യ​ത്തി​ല്‍ വി​ട്ട​യാ​ളെ എം​ഡി​എം​എ​യു​മാ​യി പി​ടി​കൂ​ടി

വെബ് ഡെസ്ക്
Published: August 7, 2026 12:35 AM IST | Updated: August 7, 2026 12:35 AM IST

പ്രതീകാത്മക ചിത്രം

ചെ​റാ​യി: 0.26ഗ്രാം ​എം​ഡി​എം​എ​യു​മാ​യി നാ​ലു ദി​വ​സം മു​ന്‍​പ് ചെ​റാ​യി ഒ​എ​ല്‍​എ​ച്ച് കോ​ള​നി ഭാ​ഗ​ത്തു​നി​ന്ന് മു​ന​മ്പം പോ​ലീ​സ് പി​ടി​കൂ​ടി ജാ​മ്യ​ത്തി​ല്‍​വി​ട്ട യു​വാ​വ് 2.7 ഗ്രാം ​എം​ഡി​എം​എ​യു​മാ​യി വീ​ണ്ടും പി​ടി​യി​ലാ​യി. കൊ​ടു​ങ്ങ​ല്ലൂ​ര്‍ എ​റി​യാ​ട് കൊ​ച്ചാ​ല്‍ വീ​ട്ടി​ല്‍ മി​ഥു​ന്‍(38) ആ​ണ് വീ​ണ്ടും പി​ടി​യി​ലാ​യ​ത്.

ഇ​ന്ന​ലെ രാ​വി​ലെ 11ന് ​പ​ള്ളി​പ്പു​റം മാ​ണി ബ​സാ​ര്‍ ഭാ​ഗ​ത്ത് ഓ​ട്ടോ​റി​ക്ഷ​യി​ല്‍ പോ​കു​ന്ന​താ​യി ക​ണ്ട് സം​ശ​യം തോ​ന്നി​യ മു​ന​മ്പം എ​സ്‌​ഐ എം.​എ​സ്. ഷെ​റി​യു​ടെ നേ​തൃ​ത്വ​ത്തി​ലു​ള്ള പോ​ലീ​സ് സം​ഘം ത​ട​ഞ്ഞു​നി​ര്‍​ത്തി പ​രി​ശോ​ധി​ച്ച​പ്പോ​ഴാ​ണ് ല​ഹ​രി വ​സ്തു ക​ണ്ടെ​ടു​ത്ത​ത്. കേ​സ് എ​ടു​ത്ത് പ്ര​തി​യെ കോ​ട​തി​യി​ല്‍ ഹാ​ജ​രാ​ക്കി.

Tags : Nattuvishesham DistrictNews DeepikaNews drug case

Recent News

Corehub Up