Mon, 6 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Puthukkad

Thrissur

പുതു​ക്കാ​ട് മേ​ൽ​പാ​ലം നി​ർമാ​ണം ആ​രം​ഭി​ച്ചു

പു​തു​ക്കാ​ട്: ദേ​ശീ​യ​പാ​ത​യി​ലെ പു​തു​ക്കാ​ട് ജ​ംഗ്ഷ​നി​ൽ മേ​ൽ​പാ​ലം നി​ർ​മാ​ണം ആ​രം​ഭി​ച്ചു. സ​ർ​വീ​സ് റോ​ഡി​നു​ള്ള ഭൂ​മി നി​ര​പ്പാ​ക്കു​ന്ന പ്ര​വ​ർ​ത്ത​ന​ങ്ങ​ളാ​ണ് തു​ട​ങ്ങി​യ​ത്. ആ​മ്പ​ല്ലൂ​രി​ലെ അ​ടി​പ്പാ​ത ഏ​ക​ദേ​ശം പൂ​ർ​ത്തി​യാ​വു​ക​യും പൂ​ർ​ണ​മാ​യും ഗ​താ​ഗ​ത​ത്തി​ന് തു​റ​ക്കാ​വു​ന്ന നി​ല​യാ​വു​ക​യും ചെ​യ്ത​തോ​ടെ​യാ​ണ് അ​ടു​ത്ത ജ​ംഗ്ഷ​നാ​യ പു​തു​ക്കാ​ട് മേ​ൽ​പാ​ലം പ​ണി ആ​രം​ഭി​ച്ച​ത്.

എ​ട്ട് സ്പാ​നു​ക​ളി​ലാ​യി 5.5 മീ​റ്റ​ർ ഉ​യ​ര​ത്തി​ലു​ള്ള മേ​ൽ​പാ​ല​മാ​ണ് പു​തു​ക്കാ​ട് വ​രു​ന്ന​ത്. കെ​എ​സ്​ആ​ർടിസി സ്റ്റാ​ൻ​ഡി​ന്‍റെ വ​ട​ക്കുവ​ശം മു​ത​ൽ കു​റു​മാ​ലി ക്ഷേ​ത്രം വ​രെ 1.450 കി​ലോ​മീ​റ്റ​ർ നീ​ള​ത്തി​ലാ​ണ് പാ​ലം. പു​തു​ക്കാ​ട് ജ​ംഗ്ഷ​നി​ൽ മേ​ൽ​പാ​ലം യാ​ഥാ​ർ​ത്ഥ്യ​മാ​കു​ന്ന​തോ​ടെ ദേ​ശീ​യ​പാ​ത​യി​ലെ ഗ​താ​ഗ​ത​ക്കു​രു​ക്കി​നും വാ​ഹ​നാ​പ​ക​ട​ങ്ങ​ൾ​ക്കും ശാ​ശ്വ​ത പ​രി​ഹാ​ര​മാ​കു​മെ​ന്ന് കെ.​കെ. രാ​മ​ച​ന്ദ്ര​ൻ എം​എ​ൽ​എ പ​റ​ഞ്ഞു.

പ​ല​പ്പോ​ഴാ​യി ഉ​ണ്ടാ​യ അ​പ​ക​ട​ങ്ങ​ളി​ൽ 50പേ​ർ മ​രി​ക്കു​ക​യും ആ​യി​ര​ത്തോ​ളം പേ​ർ പ​രി​ക്കേ​ൽ​ക്കു​ക​യും ചെ​യ്ത പു​തു​ക്കാ​ട് ജ​ംഗ്ഷ​ൻ ദേ​ശീ​യ​പാ​ത അ​തോ​റി​റ്റി ബ്ലാ​ക്ക് സ്പോ​ർ​ട്ടാ​യി പ്ര​ഖ്യാ​പി​ച്ചി​രു​ന്നു. പോ​ലീ​സ് റി​പ്പോ​ർ​ട്ടി​ന്‍റെ കൂ​ടി അ​ടി​സ്ഥാ​ന​ത്തി​ലാ​ണ് പാ​ലി​യേ​ക്ക​ര മാ​തൃ​ക​യി​ൽ എ​ട്ട് തൂ​ണു​ക​ളു​ള്ള മേ​ൽ​പ്പാ​ലം ദേ​ശീ​യ​പാ​ത അ​തോ​റി​റ്റി അം​ഗീ​ക​രി​ച്ച​ത്.

പു​തു​ക്കാ​ട് മേ​ൽ​പാ​ലം ആ​വ​ശ്യ​പ്പെ​ട്ട് കെ.​കെ. രാ​മ​ച​ന്ദ്ര​ൻ എം​എ​ൽഎ, മു​ൻ എം​പി ടി.​എ​ൻ. പ്ര​താ​പ​ൻ എ​ന്നി​വ​രു​ടെ നേ​തൃ​ത്വ​ത്തി​ൽ ജ​ന​പ്ര​തി​നി​ധി​ക​ളു​ടെ​യും ഉ​ദ്യോ​ഗ​സ്ഥ​രു​ടെ​യും നേ​തൃ​ത്വ​ത്തി​ൽ യോ​ഗ​ങ്ങ​ൾ ചേ​രു​ക​യും അ​ടി​യ​ന്ത​ര​മാ​യി പാ​ലംപ​ണി ആ​രം​ഭി​ക്കു​ന്ന​തി​നാ​യി എംഎ​ൽഎ നി​യ​മ​സ​ഭ​യി​ൽ സ​ബ്മി​ഷ​ൻ ഉ​ന്ന​യി​ക്കു​ക​യും ചെ​യ്തി​രു​ന്നു.തു​ട​ർ​ച്ച​യാ​യി ഉ​ണ്ടാ​യ അ​പ​ക​ട​ങ്ങ​ളെ തു​ട​ർ​ന്ന് പു​തു​ക്കാ​ട് മേ​ൽ​പ്പാ​ലം ജ​ന​കീ​യ സ​മി​തി 100 ദി​വ​സം സ​ത്യ​ഗ്ര​ഹ​വും ന​ട​ത്തി​യി​രു​ന്നു.

Latest News

Corehub Up