Fri, 11 September 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Python Found

Malappuram

മ​ഞ്ചേ​രി ടെ​ക്നി​ക്ക​ൽ ഹൈ​സ്കൂ​ൾ പ​രി​സ​ര​ത്ത് പെ​രു​ന്പാ​ന്പ്

മ​ഞ്ചേ​രി : ക​രു​വ​ന്പ്രം വെ​സ്റ്റി​ൽ പ്ര​വ​ർ​ത്തി​ക്കു​ന്ന മ​ഞ്ചേ​രി ടെ​ക്നി​ക്ക​ൽ ഹൈ​സ്കൂ​ൾ പ​രി​സ​ര​ത്ത് നി​ന്ന് പെ​രു​ന്പാ​ന്പി​നെ പി​ടി​കൂ​ടി. ബു​ധ​നാ​ഴ്ച രാ​ത്രി ഒ​ന്പ​തു​മ​ണി​യോ​ടെ തൊ​ട്ട​ടു​ത്ത വീ​ടി​ന്‍റെ ചു​റ്റു​മ​തി​ലി​ന് മു​ക​ളി​ലാ​ണ് പാ​ന്പി​നെ ക​ണ്ട​ത്.

വീ​ടി​ന്‍റെ വ​രാ​ന്ത​യി​ൽ പ​ഠി​ച്ചു​കൊ​ണ്ടി​രി​ക്കു​ക​യാ​യി​രു​ന്ന ബാ​ലി​ക പാ​ന്പി​നെ ക​ണ്ട​തോ​ടെ ര​ക്ഷി​താ​ക്ക​ളെ അ​റി​യി​ക്കു​ക​യാ​യി​രു​ന്നു. തു​ട​ർ​ന്ന് നാ​ട്ടു​കാ​ർ ആ​ർ​ആ​ർ​ടി​യെ അ​റി​യി​ക്കു​ക​യും സ​ന്ന​ദ്ധ പ്ര​വ​ർ​ത്ത​ക​രെ​ത്തി പെ​രു​ന്പാ​ന്പി​നെ പി​ടി​കൂ​ടി വ​നം വ​കു​പ്പി​ന് കൈ​മാ​റി. സ്കൂ​ൾ പ​രി​സ​ര​ത്ത് കാ​ല​ങ്ങ​ളാ​യി കാ​ടു​കെ​ട്ടി കി​ട​ക്കു​ക​യാ​ണ്. മൂ​ർ​ഖ​ൻ അ​ട​ക്ക​മു​ള്ള വി​ഷ സ​ർ​പ്പ​ങ്ങ​ളെ പ്ര​ദേ​ശ​ത്ത് കാ​ണു​ന്ന​ത് പ​തി​വാ​ണ്.

18 ഏ​ക്ക​റി​ല​ധി​കം വ​രു​ന്ന കാ​ന്പ​സി​ന​ക​ത്ത് ഹൈ​സ്കൂ​ളി​ന് പു​റ​മെ ഗ​വ​ണ്‍​മെ​ന്‍റ് പോ​ളി​ടെ​ക്നി​ക്, വൊ​ക്കേ​ഷ​ണ​ൽ ഹ​യ​ർ സെ​ക്ക​ൻ​ഡ​റി സ്കൂ​ൾ, ഗ​വ​ണ്‍​മെ​ന്‍റ് കൊ​മേ​ഴ്സ്യ​ൽ ഇ​ൻ​സ്റ്റി​റ്റ്യൂ​ട്ട്, ഗ​വ​ണ്‍​മെ​ന്‍റ് ഫാ​ഷ​ൻ ഡി​സൈ​നിം​ഗ് ഇ​ൻ​സ്റ്റി​റ്റ്യൂ​ട്ട് എ​ന്നീ വി​ദ്യാ​ഭ്യാ​സ സ്ഥാ​പ​ന​ങ്ങ​ളും പ്ര​വ​ർ​ത്തി​ക്കു​ന്നു​ണ്ട്. ആ​യി​ര​ത്തി അ​ഞ്ഞൂ​റോ​ളം വി​ദ്യാ​ർ​ഥി​ക​ൾ​ക്ക് പു​റ​മെ അ​ധ്യാ​പ​ക​രും ജീ​വ​ന​ക്കാ​രു​മ​ട​ക്കം ര​ണ്ടാ​യി​ര​ത്തോ​ളം പേ​ർ എ​ത്തു​ന്ന കോ​ള​ജ് കെ​ട്ടി​ട​ത്തി​ന്‍റെ ചു​റ്റു​ഭാ​ഗ​വും കാ​ട് നി​റ​ഞ്ഞ അ​വ​സ്ഥ​യി​ലാ​ണ്. കാ​ന്പ​സി​ന്‍റെ ചു​റ്റു​മ​തി​ൽ പ​ല​യി​ട​ങ്ങ​ളി​ലും ത​ക​ർ​ന്നി​ട്ടു​ണ്ട്. ഇ​തു​വ​ഴി​യാ​ണ് സ​ർ​പ്പ​ങ്ങ​ൾ കാ​ന്പ​സി​ന​ക​ത്തേ​ക്കും പു​റ​ത്തേ​ക്കും പോ​കു​ന്ന​തെ​ന്ന് നാ​ട്ടു​കാ​ർ പ​റ​യു​ന്നു. നി​ര​വ​ധി പേ​രു​ടെ ജീ​വ​ന് ഭീ​ഷ​ണി​യാ​യ ക്ഷു​ദ്ര​ജീ​വി​ക​ളെ നി​യ​ന്ത്രി​ക്കു​ന്ന​തി​നാ​യി കാ​ട് വെ​ട്ടി വൃ​ത്തി​യാ​ക്ക​ണ​മെ​ന്നും ചു​റ്റു​മ​തി​ൽ പു​ന​ർ​നി​ർ​മാ​ണം ന​ട​ത്ത​ണ​മെ​ന്നു​മാ​ണ് ഇ​വ​രു​ടെ ആ​വ​ശ്യം.

Latest News

Corehub Up