Thu, 4 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Rahul Mamkoottathil

രാ​ഹു​ലി​നെ​തി​രാ​യ വെ​ളി​പ്പെ​ടു​ത്ത​ൽ; പാ​ർ​ട്ടി അ​ന്വേ​ഷി​ക്കു​മെ​ന്ന് കോ​ൺ​ഗ്ര​സ് പ​റ​യി​ല്ല: ഷാ​ഫി പ​റ​മ്പി​ൽ

തി​രു​വ​ന​ന്ത​പു​രം: രാ​ഹു​ൽ മാ​ങ്കൂ​ട്ട​ത്തി​ൽ എം​എ​ൽ​എ​യ്ക്കെ​തി​രെ യു​വ​തി പ​രാ​തി ന​ൽ​കി​യ​തി​ൽ പ്ര​തി​ക​ര​ണ​വു​മാ​യി ഷാ​ഫി പ​റ​മ്പി​ൽ എം​പി. പാ​ർ​ട്ടി​ക്ക് ല​ഭി​ച്ച പ​രാ​തി ഡി​ജി​പി​ക്ക് കൈ​മാ​റി. അ​ല്ലാ​തെ പാ​ർ​ട്ടി അ​ന്വേ​ഷി​ക്കു​മെ​ന്ന് പ​റ​ഞ്ഞി​ട്ടി​ല്ല.

സി​പി​എം നേ​താ​ക്ക​ൾ​ക്കെ​തി​രെ ഉ​യ​ർ​ന്നു​വ​ന്ന പ​രാ​തി​യി​ൽ പാ​ർ​ട്ടി എ​ന്ത് ന​ട​പ​ടി സ്വീ​ക​രി​ച്ചു. ശ​ബ​രി​മ​ല കൊ​ള്ള ന​ട​ത്തി​യ​വ​രെ സി​പി​എം സം​ര​ക്ഷി​ക്കു​ന്ന നി​ല​പാ​ടാ​ണ് സ്വീ​ക​രി​ക്കു​ന്ന​ത്. എ​ൻ.​വാ​സു​വി​നെ​തി​രെ​യും എ.​പ​ത്മ​കു​മാ​റി​നെ​തി​രെ​യും സി​പി​എം എ​ന്ത് ന​ട​പ​ടി​യാ​ണ് സ്വീ​ക​രി​ച്ച​തെ​ന്നും ഷാ​ഫി പ​റ​മ്പി​ൽ ചോ​ദി​ച്ചു.

ചൊ​വ്വാ​ഴ്ച ഉ​ച്ച​യ്ക്കാ​ണ് ബം​ഗ​ളൂ​രു സ്വ​ദേ​ശി​യാ​യ യു​വ​തി രാ​ഹു​ൽ മാ​ങ്കൂ​ട്ട​ത്തി​ലി​നെ​തി​രെ കെ​പി​സി​സി​ക്ക് പ​രാ​തി ന​ൽ​കി​യ​ത്. കെ​പി​സി​സി പ്ര​സി​ഡ​ന്‍റ് സ​ണ്ണി ജോ​സ​ഫ്, രാ​ഹു​ൽ ഗാ​ന്ധി, പ്രി​യ​ങ്കാ ഗാ​ന്ധി ഉ​ൾ​പ്പ​ടെ​യു​ള്ള​വ​ർ​ക്കും യു​വ​തി പ​രാ​തി ന​ൽ​കി​യി​ട്ടു​ണ്ട്. വി​വാ​ഹ വാ​ഗ്‌​ദാ​നം ന​ൽ​കി പീ​ഡി​പ്പി​ച്ചു​വെ​ന്നാ​ണ് പ​രാ​തി.

 

Kerala

രാ​ഹു​ൽ മാ​ങ്കൂ​ട്ട​ത്തി​ലി​നെ​തി​രാ​യ പ​രാ​തി; യു​വ​തി​യു​ടെ മൊ​ഴി​യെ​ടു​ക്കു​ന്നു

തി​രു​വ​ന​ന്ത​പു​രം: രാ​ഹു​ൽ മാ​ങ്കൂ​ട്ട​ത്തി​ൽ എം​എ​ൽ​എ​യ്ക്കെ​തി​രെ പ​രാ​തി ന​ൽ​കി​യ യു​വ​തി​യു​ടെ മൊ​ഴി അ​ന്വേ​ഷ​ണ സം​ഘം രേ​ഖ​പ്പെ​ടു​ത്തു​ന്നു. ര​ഹ​സ്യ​കേ​ന്ദ്ര​ത്തി​ൽ​വ​ച്ച് തി​രു​വ​ന​ന്ത​പു​രം റൂ​റ​ൽ എ​സ്പി​യാ​ണ് മൊ​ഴി​യെ​ടു​ക്കു​ന്ന​ത്.

യു​വ​തി വ്യാ​ഴാ​ഴ്ച വൈ​കു​ന്നേ​രം മു​ഖ്യ​മ​ന്ത്രി​ക്ക് ന​ൽ​കി​യ പ​രാ​തി പ്ര​ത്യേ​ക കേ​സാ​യി അ​ന്വേ​ഷി​ക്കാ​നാ​ണ് നി​ല​വി​ലെ തീ​രു​മാ​നം. അ​തേ​സ​മ​യം പ​രാ​തി വ​ന്ന​തി​നു പി​ന്നാ​ലെ സ​ത്യം ജ​യി​ക്കു​മെ​ന്ന് ഫേ​സ്ബു​ക്കി​ൽ പോ​സ്റ്റ‌ി​ട്ട​തി​നു​ശേ​ഷം രാ​ഹു​ൽ ഫോ​ൺ സ്വി​ച്ച് ഓ​ഫാ​ക്കി മു​ങ്ങി.

പാ​ല​ക്കാ​ട്ടെ എം​എ​ൽ​എ ഓ​ഫീ​സും പൂ​ട്ടി​യ നി​ല​യി​ലാ​ണ്. തെ​ര​ഞ്ഞെ​ടു​പ്പി​നോ​ട് അ​നു​ബ​ന്ധി​ച്ച് സ​ജീ​വ​മാ​യ ഓ​ഫീ​സി​ൽ ജീ​വ​ന​ക്കാ​ർ ഉ​ൾ​പ്പെ​ടെ ആ​രും ഇ​പ്പോ​ഴി​ല്ല. ഡി​വൈ​എ​ഫ്ഐ എം​എ​ൽ​എ ഓ​ഫീ​സി​ലേ​ക്ക് മാ​ർ​ച്ച് ന​ട​ത്തി. തെ​ര​ഞ്ഞെ​ടു​പ്പ് പ്ര​ചാ​ര​ണ​ത്തി​ന്‍റെ ഭാ​ഗ​മാ​യി ക​ണ്ണാ​ടി പ​ഞ്ചാ​യ​ത്തി​ലാ​യി​രു​ന്നു രാ​ഹു​ൽ.

എ​ന്നാ​ൽ വൈ​കു​ന്നേ​ര​ത്തോ​ടെ പ്ര​ചാ​ര​ണ​ത്തി​ൽ​നി​ന്നും പി​ന്മാ​റി. നി​ല​വി​ൽ രാ​ഹു​ൽ എ​വി​ടെ​യാ​ണെ​ന്ന വി​വ​ര​ങ്ങ​ളൊ​ന്നു​മി​ല്ല. കേ​സി​ൽ അ​റ​സ്റ്റ​ട​ക്ക​മു​ള്ള ന​ട​പ​ടി​ക​ളി​ലേ​ക്ക് പോ​ലീ​സ് ക​ട​ക്കു​മെ​ന്ന സൂ​ച​ന​യും പു​റ​ത്തു​വ​രു​ന്നു​ണ്ട്. രാ​ഹു​ൽ മാ​ങ്കൂ​ട്ട​ത്തി​ൽ മു​ൻ​കൂ​ര്‍ ജാ​മ്യ​ത്തി​നു ശ്ര​മി​ക്കു​ന്ന​താ​യും റി​പ്പോ​ർ​ട്ടു​ക​ളു​ണ്ട്.

Kerala

പ്രി​യ​പ്പെ​ട്ട സ​ഹോ​ദ​രി ത​ള​ര​രു​ത്... കേ​ര​ളം നി​ന​ക്കൊ​പ്പം; രാ​ഹു​ലി​നെ​തി​രെ പ​രാ​തി​ ന​ൽ​കി​യ യു​വ​തി​യെ പി​ന്തു​ണ​ച്ച് വീ​ണാ ജോ​ര്‍​ജ്

തി​രു​വ​ന​ന്ത​പു​രം: രാ​ഹു​ൽ മാ​ങ്കൂ​ട്ട​ത്തി​ൽ എം​എ​ൽ​എ​യ്ക്കെ​തി​രെ പ​രാ​തി ന​ൽ​കി​യ യു​വ​തി​ക്ക് പി​ന്തു​ണ​യു​മാ​യി മ​ന്ത്രി വീ​ണാ ജോ​ര്‍​ജ്. പ്രി​യ​പ്പെ​ട്ട സ​ഹോ​ദ​രി ത​ള​ര​രു​ത്... കേ​ര​ളം നി​ന​ക്കൊ​പ്പ​മു​ണ്ടെ​ന്ന് മ​ന്ത്രി ഫേ​സ്ബു​ക്കി​ൽ കു​റി​ച്ചു. യു​വ​തി പ​രാ​തി ന​ൽ​കി​യാ​ൽ സ​ര്‍​ക്കാ​ര്‍ ആ​വ​ശ്യ​മാ​യ എ​ല്ലാ സ​ഹാ​യ​ങ്ങ​ളും ന​ൽ​കു​മെ​ന്ന് മ​ന്ത്രി നേ​ര​ത്തെ പ​റ​ഞ്ഞി​രു​ന്നു.

അ​തേ​സ​മ​യം നേ​രി​ട്ടെ​ത്തി തെ​ളി​വു​ക​ളു​ള്‍​പ്പെ​ടെ​യാ​ണ് യു​വ​തി മു​ഖ്യ​മ​ന്ത്രി​ക്ക് പ​രാ​തി കൈ​മാ​റി​യ​ത്. തു​ട​ർ​ന്ന് പ​രാ​തി ക്രൈം​ബ്രാ​ഞ്ചി​ന് കൈ​മാ​റി. വാ​ട്‌സ് ആപ്പ് ചാ​റ്റു​ക​ളും ഓ​ഡി​യോ സം​ഭാ​ഷ​ണ​ങ്ങ​ളും ഉ​ൾ​പ്പ​ടെ​യാ​ണ് കൈ​മാ​റി​യ​ത്. പ​രാ​തി​യു​ടെ അ​ടി​സ്ഥാ​ന​ത്തി​ൽ ര​ഹ​സ്യ​കേ​ന്ദ്ര​ത്തി​ൽ​വ​ച്ച് ക്രൈം​ബ്രാ​ഞ്ച് യു​വ​തി​യു​ടെ മൊ​ഴി രേ​ഖ​പ്പെ​ടു​ത്തു​ക​യാ​ണ്.

അ​തേ​സ​മ​യം രാ​ഹു​ൽ മു​ൻ​കൂ​ർ ജാ​മ്യ​ത്തി​നു ശ്ര​മം ആ​രം​ഭി​ച്ചു. ഹൈ​ക്കോ​ട​തി​യി​ലെ മു​തി​ർ​ന്ന അ​ഭി​ഭാ​ഷ​ക​നു​മാ​യി അ​ദ്ദേ​ഹം ച​ർ​ച്ച ന​ട​ത്തി​യ​താ​യും റി​പ്പോ​ർ​ട്ടു​ക​ളു​ണ്ട്.

Kerala

രാ​ഹു​ലി​നെ​തി​രാ​യ പ​രാ​തി; നി​യ​മം നി​യ​മ​ത്തി​ന്‍റെ വ​ഴി​ക്ക് പോ​ക​ട്ടെ: സ​ണ്ണി ജോ​സ​ഫ്

തി​രു​വ​ന​ന്ത​പു​രം: രാ​ഹു​ൽ മാ​ങ്കൂ​ട്ട​ത്തി​ലി​നെ​തി​രെ യു​വ​തി പ​രാ​തി ന​ൽ​കി​യ​തി​നു പി​ന്നാ​ലെ പ്ര​തി​ക​ര​ണ​വു​മാ​യി കെ​പി​സി​സി പ്ര​സി​ഡ​ന്‍റ് സ​ണ്ണി ജോ​സ​ഫ്. പ​രാ​തി നി​യ​മാ​നു​സൃ​ത​മാ​യ ന​ട​പ​ടി​ക​ൾ​ക്ക് വി​ധേ​യ​മാ​ക​ട്ടെ​യെ​ന്നും നി​യ​മം നി​യ​മ​ത്തി​ന്‍റെ വ​ഴി​ക്കു​ത​ന്നെ പോ​ക​ട്ടെ​യെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.

രാ​ഹു​ൽ മാ​ങ്കൂ​ട്ട​ത്തി​ൽ വി​ഷ​യം കു​റ​ച്ചു കാ​ല​മാ​യി ച​ർ​ച്ച​ചെ​യ്യ​പ്പെ​ടു​ന്ന വി​ഷ​യ​മാ​ണ്. ആ ​വി​ഷ​യം ഉ​യ​ർ​ന്ന​പ്പോ​ൾ​ത​ന്നെ രാ​ഹു​ലി​നെ പാ​ർ​ട്ടി​യി​ൽ​നി​ന്ന് സ​സ്പെ​ൻ​ഡ് ചെ​യ്തി​ട്ടു​ണ്ട്. വി​ഷ​യ​ത്തി​ൽ പോ​ലീ​സി​ന്‍റെ അ​ന്വേ​ഷ​ണം കു​റ​ച്ചു​നാ​ളാ​യി ന​ട​ക്കു​ക​യാ​ണ്. എ​ന്നാ​ൽ അ​ന്വേ​ഷ​ണം എ​വി​ടെ​യും എ​ത്തി​യി​ട്ടി​ല്ല.

ഇ​പ്പോ​ൾ മു​ഖ്യ​മ​ന്ത്രി​ക്ക് പ​രാ​തി ന​ൽ​കി​യെ​ന്ന് വാ​ർ​ത്ത​ക​ളി​ൽ കാ​ണു​ന്നു. ആ ​പ​രാ​തി നി​യ​മാ​നു​സൃ​ത ന​ട​പ​ടി​ക​ളു​മാ​യി മു​ന്നോ​ട്ടു​പോ​ക​ട്ടെ​യെ​ന്നും സ​ണ്ണി ജോ​സ​ഫ് പ​റ​ഞ്ഞു.

Kerala

എം​എ​ൽ​എ ഓ​ഫീ​സ് പൂ​ട്ടി, ഫോ​ൺ സ്വി​ച്ച് ഓ​ഫ് ; രാ​ഹു​ൽ മാ​ങ്കൂ​ട്ട​ത്തി​ൽ മു​ങ്ങി

തി​രു​വ​ന​ന്ത​പു​രം: യു​വ​തി പീ​ഡ​ന പ​രാ​തി ന​ൽ​കി​യ​തി​നു പി​ന്നാ​ലെ രാ​ഹു​ൽ മാ​ങ്കൂ​ട്ട​ത്തി​ൽ എം​എ​ൽ​എ ഒ​ളി​വി​ൽ പോ​യ​താ​യി സൂ​ച​ന. പാ​ല​ക്കാ​ട്ട് ത​ദ്ദേ​ശ​തെ​ര​ഞ്ഞെ​ടു​പ്പ് പ്ര​ചാ​ര​ണ രം​ഗ​ത്ത് സ​ജീ​വ​മാ​യി​രു​ന്നു രാ​ഹു​ൽ. എ​ന്നാ​ൽ പ​രാ​തി വ​ന്ന​തി​നു പി​ന്നാ​ലെ രാ​ഹു​ൽ എ​വി​ടെ​യാ​ണെ​ന്ന വി​വ​ര​മൊ​ന്നു​മി​ല്ല.

അ​ദ്ദേ​ഹ​ത്തി​ന്‍റെ ഫോ​ൺ സ്വി​ച്ച് ഓ​ഫ് ചെ​യ്ത നി​ല​യി​ലാ​ണ്. ഒ​രു ഫേ​സ്ബു​ക്ക് കു​റി​പ്പ് മാ​ത്ര​മാ​ണ് പ്ര​തി​ക​ര​ണ​മാ​യി ​വ​​ന്ന​ത്. പാ​ല​ക്കാ​ട്ടെ എം​എ​ൽ​എ ഓ​ഫീ​സ് പൂ​ട്ടി​യ നി​ല​യി​ലാ​ണ്. ഇ​ന്ന് രാ​ത്രി ത​ന്നെ പ​രാ​തി​ക്കാ​രി​യു​ടെ മൊ​ഴി എ​ടു​ക്കാ​നാ​ണ് ക്രൈം​ബ്രാ​ഞ്ച് സം​ഘം ഒ​രു​ങ്ങു​ന്ന​ത്.

യുവതി പ​രാ​തി ന​ൽ​കി​യ​തി​ന് പി​ന്നാ​ലെ ക്രൈം​ബ്രാ​ഞ്ച് എ​ഡി​ജി​പി എ​ച്ച്.​വെ​ങ്കി​ടേ​ഷ് മു​ഖ്യ​മ​ന്ത്രി​യെ ക​ണ്ടി​രു​ന്നു. ഇ​തി​നി​ടെ രാ​ഹു​ൽ മു​ൻ​കൂ​ർ ജാ​മ്യ​ത്തി​ന് ശ്ര​മം ആ​രം​ഭി​ച്ചു. ഹൈ​ക്കോ​ട​തി​യി​ലെ മു​തി​ർ​ന്ന അ​ഭി​ഭാ​ഷ​ക​നു​മാ​യി അ​ദ്ദേ​ഹം ബ​ന്ധ​പ്പെ​ട്ട​താ​യും സൂ​ച​ന​യു​ണ്ട്.

ക​ഴി​ഞ്ഞ ഓ​ഗ​സ്റ്റി​ലാ​ണ് രാ​ഹു​ലി​നെ​തി​രേ ശ​ബ്‌​ദ​രേ​ഖ പു​റ​ത്തു​വ​ന്ന​ത്. പി​ന്നാ​ലെ മൂ​ന്നാം​ക​ക്ഷി​ക​ളു​ടെ പ​രാ​തി​യി​ൽ ക്രൈം​ബ്രാ​ഞ്ച് കേ​സെ​ടു​ത്തു. സ്ത്രീ​ക​ളെ ശ​ല്യം ചെ​യ്ത​തു​മാ​യി ബ​ന്ധ​പ്പെ​ട്ട വ​കു​പ്പു​ക​ളാ​യി​രു​ന്നു ചു​മ​ത്തി​യി​രു​ന്ന​ത്.

ഇ​ര​യു​ടെ പ​രാ​തി ല​ഭി​ച്ച​തോ​ടെ കേ​സി​ൽ തു​ട​ർ​ന​ട​പ​ടി​ക​ൾ വേ​ഗ​ത്തി​ലാ​കും. രാ​ഹു​ലി​ന്‍റെ അ​റ​സ്റ്റും ഉ​ട​നു​ണ്ടാ​കു​മെ​ന്നും സൂ​ച​ന​യു​ണ്ട്.

Kerala

രാ​ഹു​ൽ മാ​ങ്കൂ​ട്ട​ത്തി​ലി​നെ​തി​രാ​യ പ​രാ​തി; സ​ർ​ക്കാ​രി​ന് തീ​രു​മാ​ന​മെ​ടു​ക്കാം: കെ.​മു​ര​ളീ​ധ​ര​ൻ

തി​രു​വ​ന​ന്ത​പു​രം: രാ​ഹു​ൽ മാ​ങ്കൂ​ട്ട​ത്തി​ലി​നെ​തി​രെ യു​വ​തി പ​രാ​തി ന​ൽ​കി​യ​തി​ൽ പ്ര​തി​ക​ര​ണ​വു​മാ​യി കെ.​മു​ര​ളീ​ധ​ര​ൻ. പ​രാ​തി​ക്ക​നു​സ​രി​ച്ച് ഇ​നി സ​ർ​ക്കാ​രി​ന് ന​ട​പ​ടി​യെ​ടു​ക്കാം.

കൂ​ടു​ത​ൽ ക​ടു​ത്ത ന​ട​പ​ടി ഉ​ണ്ടാ​യാ​ൽ അ​ത​നു​സ​രി​ച്ച് പാ​ർ​ട്ടി തീ​രു​മാ​ന​മെ​ടു​ക്കു​മെ​ന്നും കെ. ​മു​ര​ളീ​ധ​ര​ൻ പ​റ​ഞ്ഞു. വാ​ട്സാ​പ്പ് ചാ​റ്റു​ക​ളും, ഓ​ഡി​യോ സം​ഭാ​ഷ​ണ​വും ഉ​ൾ​പ്പ​ടെ​യാ​ണ് യു​വ​തി പ​രാ​തി ന​ൽ​കി​യ​ത്. പ​രാ​തി ല​ഭി​ച്ച​തി​നു പി​ന്നാ​ലെ ക്രൈം​ബ്രാ​ഞ്ച് മേ​ധാ​വി എ​ച്ച്.​വെ​ങ്കി​ടേ​ഷി​നെ മു​ഖ്യ​മ​ന്ത്രി ഓ​ഫീ​സി​ലേ​ക്ക് വി​ളി​ച്ചു​വ​രു​ത്തി.

പ​രാ​തി ക്രൈം​ബ്രാ​ഞ്ചി​ന് കൈ​മാ​റു​മെ​ന്നും യു​വ​തി​യു​ടെ മൊ​ഴി ഉ​ട​ൻ രേ​ഖ​പ്പെ​ടു​ത്തു​മെ​ന്നും സൂ​ച​ന​യു​ണ്ട്. അ​തേ​സ​മ​യം രാ​ഹു​ൽ ഹൈ​ക്കോ‌​ട​തി​യി​ലെ മു​തി​ർ​ന്ന അ​ഭി​ഭാ​ഷ​ക​നു​മാ​യി ച​ർ​ച്ച ന​ട​ത്തി​യെ​ന്നും റി​പ്പോ​ർ​ട്ടു​ക​ളു​ണ്ട്.

 

Kerala

ത​ല​സ്ഥാ​ന​ത്ത് നി​ർ​ണാ​യ​ക നീ​ക്ക​ങ്ങ​ൾ; ക്രൈംബ്രാ​ഞ്ച് മേ​ധാ​വി മു​ഖ്യ​മ​ന്ത്രി​യു​ടെ ഓ​ഫീ​സി​ൽ

തി​രു​വ​ന​ന്ത​പു​രം: രാ​ഹു​ൽ മാ​ങ്കൂ​ട്ട​ത്തി​ലി​നെ​തി​രെ യു​വ​തി പ​രാ​തി ന​ൽ​കി​യ​തി​നു പി​ന്നാ​ലെ ക്രൈം​ബ്രാ​ഞ്ച് മേ​ധാ​വി എ​ച്ച്.​വെ​ങ്കി​ടേ​ഷി​നെ മു​ഖ്യ​മ​ന്ത്രി വി​ളി​ച്ചു​വ​രു​ത്തി. പ​രാ​തി ക്രൈം​ബ്രാ​ഞ്ചി​ന് കൈ​മാ​റു​മെ​ന്നും യു​വ​തി​യു​ടെ മൊ​ഴി ഉ​ട​ൻ രേ​ഖ​പ്പെ​ടു​ത്തു​മെ​ന്നും സൂ​ച​ന​യു​ണ്ട്.

അ​തേ​സ​മ​യം പ​രാ​തി​ക്ക് പി​ന്നാ​ലെ രാ​ഹു​ൽ മാ​ങ്കൂ​ട്ട​ത്തി​ൽ മു​ൻ​കൂ​ർ ജാ​മ്യ​ത്തി​ന് നീ​ക്കം ആ​രം​ഭി​ച്ചു. ഹൈ​ക്കോ​ട​തി അ​ഭി​ഭാ​ഷ​ക​നു​മാ​യി ച​ർ​ച്ച ന​ട​ത്തി. പ​രാ​തി​യു​ടെ പ​ക​ർ​പ്പും കേ​സി​ന്‍റെ സ്വ​ഭാ​വ​വും പ​രി​ഗ​ണി​ച്ച​ശേ​ഷം തു​ട​ർ ന​ട​പ​ടി ആ​ലോ​ചി​ക്കു​മെ​ന്നാ​ണ് റി​പ്പോ​ർ​ട്ട്.

മു​ഖ്യ​മ​ന്ത്രി​യു​ടെ ഓ​ഫീ​സി​ൽ നേ​രി​ട്ടെ​ത്തി തെ​ളി​വു​ക​ളു​ള്‍​പ്പെ​ടെ​യാ​ണ് യു​വ​തി പ​രാ​തി കൈ​മാ​റി​യ​ത്. വാ​ട്സാ​പ്പ് ചാ​റ്റു​ക​ൾ, ഓ​ഡി​യോ സം​ഭാ​ഷ​ണം ഉ​ൾ​പ്പ​ടെ​യാ​ണ് മു​ഖ്യ​മ​ന്ത്രി​ക്ക് കൈ​മാ​റി​യ​ത്.

 

 

 

Kerala

രാ​ഹു​ൽ മാ​ങ്കൂ​ട്ട​ത്തി​ലി​ന് കു​രു​ക്ക് മു​റു​കു​ന്നു; യു​വ​തി മു​ഖ്യ​മ​ന്ത്രി​ക്ക് പ​രാ​തി ന​ൽ​കി

തി​രു​വ​ന​ന്ത​പു​രം: രാ​ഹു​ൽ മാ​ങ്കൂ​ട്ട​ത്തി​ൽ എം​എ​ൽ​എ​യ്ക്കെ​തി​രെ പീ​ഡ​ന ആ​രോ​പ​ണം ഉ​ന്ന​യി​ച്ച യു​വ​തി മു​ഖ്യ​മ​ന്ത്രി​ക്ക് പ​രാ​തി ന​ൽ​കി. വാ​ട്ട്സ​പ്പ് ചാ​റ്റു​ക​ൾ, ഓ​ഡി​യോ സം​ഭാ​ഷ​ണം ഉ​ൾ​പ്പ​ടെ കൈ​മാ​റി​യെ​ന്നാ​ണ് സൂ​ച​ന. പ​രാ​തി ക്രൈം​ബ്രാ​ഞ്ചി​ന് കൈ​മാ​റു​മെ​ന്ന് മു​ഖ്യ​മ​ന്ത്രി​യു​ടെ ഓ​ഫീ​സ് അ​റി​യി​ച്ചു.

യു​വ​തി​യെ ഗ​ർ​ഭ​ധാ​ര​ണ​ത്തി​നും ഗ​ർ​ഭഛി​ദ്ര​ത്തി​നും പ്രേ​രി​പ്പി​ക്കു​ന്ന രാ​ഹു​ലി​ന്‍റേ​തെ​ന്നു പ​റ​യ​പ്പെ​ടു​ന്ന ശ​ബ്ദ​സ​ന്ദേ​ശം ക​ഴി​ഞ്ഞ ദി​വ​സ​വും പു​റ​ത്തു​വ​ന്നി​രു​ന്നു. ഇ​തി​നു പി​ന്നാ​ലെ​യാ​ണ് യു​വ​തി മു​ഖ്യ​മ​ന്ത്രി​ക്ക് പ​രാ​തി ന​ൽ​കി​യ​ത്. ആ​ദ്യം പു​റ​ത്തു​വ​ന്ന ശ​ബ്‌​ദ​രേ​ഖ​യും വാ​ട്‌​സാ​പ്പ് ചാ​റ്റും അ​ടി​സ്ഥാ​ന​മാ​ക്കി ക്രൈം​ബ്രാ​ഞ്ച് കേ​സെ​ടു​ത്തി​രു​ന്നു.

അ​ഞ്ചു​പേ​ർ ഇ ​മെ​യി​ൽ വ​ഴി പോ​ലീ​സ് ആ​സ്ഥാ​ന​ത്തേ​ക്ക് അ​യ​ച്ച പ​രാ​തി​യു​ടെ അ​ടി​സ്ഥാ​ന​ത്തി​ലാ​ണ് കേ​സെ​ടു​ത്ത​ത്. പ​രാ​തി ന​ൽ​കി​യ​വ​രെ​ല്ലാം മൂ​ന്നാം ക​ക്ഷി​ക​ളാ​യി​രു​ന്നു. അ​തി​നാ​ൽ അ​ന്വേ​ഷ​ണം മു​ന്നോ​ട്ട് പോ​യി​രു​ന്നി​ല്ല. യു​വ​തി ഇ​തു​വ​രെ മൊ​ഴി ന​ൽ​കു​ക​യോ പ​രാ​തി ന​ൽ​കു​ക​യോ ചെ​യ്‌​തി​രു​ന്നി​ല്ല.

എ​ന്നാ​ൽ ഇ​പ്പോ​ൾ യു​വ​തി​ത​ന്നെ നേ​രി​ട്ട് പ​രാ​തി ന​ൽ​കി​യി​രി​ക്കു​ക​യാ​ണ്. രാ​ഹു​ൽ മാ​ങ്കൂ​ട്ട​ത്തി​ലി​നെ​തി​രെ എ​ഐ​സി​സി​ക്കും പ്രി​യ​ങ്ക ഗാ​ന്ധി​യ്ക്കും യൂ​ത്ത് കോ​ൺ​ഗ്ര​സ്‌ സം​സ്ഥാ​ന ജ​ന​റ​ൽ സെ​ക്ര​ട്ട​റി സ​ജ​ന ബി. ​സ​ജ​ൻ പ​രാ​തി ന​ൽ​കി​യി​രു​ന്നു.

വ​നി​താ നേ​താ​ക്ക​ളെ ഉ​ൾ​പ്പെ​ടു​ത്തി അ​ന്വേ​ഷ​ണ ക​മ്മീ​ഷ​നെ നി​യോ​ഗി​ച്ച് ഇ​ര​യാ​ക്ക​പ്പെ​ട്ട പെ​ൺ​കു​ട്ടി​ക​ളെ നേ​രി​ൽ ക​ണ്ട് വി​ഷ​യം ഗൗ​ര​വ​ത്തോ​ടെ ച​ർ​ച്ച ചെ​യ്യ​ണം എ​ന്നാ​ണ് സ​ജ്ന​യു​ടെ ആ​വ​ശ്യം.

 

 

Kerala

"എ​ന്നെ മോ​ശ​ക്കാ​രി​യാ​ക്കാ​ൻ ശ്ര​മം, സൈ​ബ​ര്‍ പോ​രാ​ളി​ക​ള്‍ സൈ​ബ​ര്‍ കോ​മാ​ളി​ക​ളാ​യി മാ​റി': റി​നി ആ​ന്‍

കൊ​ച്ചി: ത​ന്നെ മോ​ശ​ക്കാ​രി​യാ​ക്കാ​ൻ ശ്ര​മം ന​ട​ക്കു​ന്നു​വെ​ന്ന് ന​ടി റി​നി ആ​ന്‍ ജോ​ര്‍​ജ്. സൈ​ബ​ര്‍ പോ​രാ​ളി​ക​ള്‍ സൈ​ബ​ര്‍ കോ​മാ​ളി​ക​ളാ​യി മാ​റി​യെ​ന്നും രാ​ഹു​ല്‍ മാ​ങ്കൂ​ട്ട​ത്തി​ലി​നെ പു​റ​ത്താ​ക്കി​യ​തി​ന് പി​ന്നി​ല്‍ ത​ന്‍റെ ഗൂ​ഢാ​ലോ​ച​ന എ​ന്ന് പ​റ​യു​ന്ന​വ​രെ സ​മ്മ​തി​ക്ക​ണ​മെ​ന്നും റി​നി പ​റ​ഞ്ഞു.

എ​തി​ര്‍​ക്കു​ന്ന​വ​രെ സി​പി​എ​മ്മു​കാ​രാ​ക്കും. പു​റ​ത്തു​വ​ന്ന ഓ​ഡി​യോ രാ​ഹു​ല്‍ മാ​ങ്കൂ​ട്ട​ത്തി​ല്‍ നി​ഷേ​ധി​ച്ചി​ട്ടി​ല്ല. മാ​ന​ന​ഷ്ട​ക്കേ​സ് കൊ​ടു​ക്കാ​ന്‍ പോ​ലും ക​ഴി​ഞ്ഞി​ട്ടി​ല്ലെ​ന്നും റി​നി കൂ​ട്ടി​ച്ചേ​ര്‍​ത്തു.

ത​ന്നെ പ്ര​കോ​പി​പ്പി​ച്ചാ​ല്‍ ഇ​തു​വ​രെ പ​റ​യാ​ത്ത പ​ല കാ​ര്യ​ങ്ങ​ളും പ​റ​യേ​ണ്ടി വ​രു​മെ​ന്ന് റി​നി ക​ഴി​ഞ്ഞ ദി​വ​സം പ​റ​ഞ്ഞി​രു​ന്നു. ത​നി​ക്ക് അ​റി​യാ​വു​ന്ന​തും നേ​രി​ട്ട് അ​നു​ഭ​വ​മു​ള്ള​തു​മാ​യ കാ​ര്യ​ങ്ങ​ളു​ണ്ട്. അ​ത് പ​റ​യേ​ണ്ടി​വ​രും. അ​ത്ത​രം കാ​ര്യ​ങ്ങ​ള്‍ ഇ​തു​വ​രെ പ​റ​യാ​ത്ത​തി​ന് കാ​ര​ണം കാ​ര​ണം ആ ​പ്ര​സ്ഥാ​ന​ത്തി​ലെ പ​ല ആ​ളു​ക​ളേ​യും സ്‌​നേ​ഹി​ക്കു​ന്നു​ണ്ട് എ​ന്ന​തു​കൊ​ണ്ടാ​ണെ​ന്നും റി​നി മാ​ധ്യ​മ​ങ്ങ​ളോ​ട് പ​റ​ഞ്ഞു.

Kerala

രാ​ഹു​ൽ മാ​ങ്കൂ​ട്ട​ത്തി​ലി​നെ​തി​രാ​യ കേ​സ്: പ​രാ​തി​ക്കാ​രു​ടെ മൊ​ഴി​യെ​ടു​ത്ത് അ​ന്വേ​ഷ​ണ സം​ഘം

തി​രു​വ​ന​ന്ത​പു​രം: രാ​ഹു​ൽ മാ​ങ്കൂ​ട്ട​ത്തി​ൽ എം​എ​ൽ​എ​ക്കെ​തി​രാ​യ കേ​സി​ൽ പ​രാ​തി​ക്കാ​രു​ടെ മൊ​ഴി​യെ​ടു​പ്പ് ആ​രം​ഭി​ച്ച് അ​ന്വേ​ഷ​ണ സം​ഘം. പ​രാ​തി​ക്കാ​രി​ൽ ഒ​രാ​ളാ​യ അ​ഡ്വ. ഷി​ന്‍റോ​യു​ടെ മൊ​ഴി​യാ​ണ് ക്രൈം​ബ്രാ​ഞ്ച് രേ​ഖ​പ്പെ​ടു​ത്തു​ന്ന​ത്.

ആ​റു പ​രാ​തി​ക​ളാ​ണ് രാ​ഹു​ൽ മാ​ങ്കൂ​ട്ട​ത്തി​ലി​നെ​തി​രെ ല​ഭി​ച്ചി​രി​ക്കു​ന്ന​ത്. രാ​ഹു​ലി​നെ​തി​രാ​യ വെ​ളി​പ്പെ​ടു​ത്ത​ലു​ക​ളു​ടേ​യും ആ​രോ​പ​ണ​ങ്ങ​ളു​ടേ​യും പ​ശ്ചാ​ത്ത​ല​ത്തി​ൽ വി​വി​ധ സ്റ്റേ​ഷ​നു​ക​ളി​ൽ എ​ത്തി​യ പ​രാ​തി​ക​ളി​ലാ​ണ് അ​ന്വേ​ഷ​ണം ന​ട​ക്കു​ന്ന​ത്.

അ​തേ​സ​മ​യം, ലൈം​ഗി​ക ആ​രോ​പ​ണ കേ​സു​ക​ളി​ൽ യു​വ​തി​ക​ളി​ൽ നി​ന്ന് നേ​രി​ട്ട് പ​രാ​തി ല​ഭി​ച്ചി​ട്ടി​ല്ലാ​ത്ത​തി​നാ​ൽ ശ​ബ്ദ​രേ​ഖ​ക​ളു​ടെ ആ​ധി​കാ​രി​ക​ത പ​രി​ശോ​ധി​ച്ച് അ​വ​രെ സ​മീ​പി​ച്ച് മൊ​ഴി​യെ​ടു​ക്കാ​നും തീ​രു​മാ​ന​മു​ണ്ട്.

Latest News

Corehub Up