ധർമ്മ പ്രൊഡക്ഷൻസും പൃഥ്വിരാജ് പ്രൊഡക്ഷൻസും ആദ്യമായി ഒന്നിക്കുന്ന ബിഗ് ബഡ്ജറ്റ് ചിത്രം ഒടിയൻ: ദി ഏജ് ഓഫ് ഇല്ല്യൂഷന് പൂജ ചടങ്ങുകളോടെ തുടക്കമായി.
ഇടപ്പള്ളി അഞ്ചുമന ക്ഷേത്രത്തിൽ വെച്ച് നടന്ന ചടങ്ങിൽ സംവിധായകൻ രാഹുൽ സദാശിവൻ സ്വിച്ച് ഓൺ കർമ്മം നിർവ്വഹിച്ചു. പൃഥ്വിരാജ് സുകുമാരൻ, മഞ്ജു വാര്യർ, നിർമാതാവ് സുപ്രിയ മേനോൻ എന്നിവർ ചേർന്നാണ് ആദ്യ ക്ലാപ്പ് അടിച്ചത്.
ഭൂതകാലം, ഭ്രമയുഗം, ഡീയസ് ഈറ എന്നീ ചിത്രങ്ങളിലൂടെ മലയാള സിനിമയിൽ ഏറേ ശ്രദ്ധേയനായ രാഹുൽ സദാശിവനാണ് ഈ ചിത്രം സംവിധാനം ചെയ്യുന്നത്. കഴിഞ്ഞ ദിവസം പുറത്തുവന്ന ചിത്രത്തിന്റെ ടൈറ്റിൽ പോസ്റ്റർ സോഷ്യൽ മീഡിയയിൽ വലിയ തരംഗമായിരുന്നു. സത്യവും മിഥ്യയും തമ്മിലുള്ള പോരാട്ടത്തിന്റെ കഥ പറയുന്ന ചിത്രം ഒരു മിസ്റ്ററി ത്രില്ലറായാണ് അണിയറയിൽ ഒരുങ്ങുന്നത്.
കരൺ ജോഹർ, അദാർ പൂനവാല, അപൂർവ്വ മേത്ത, സുപ്രിയ മേനോൻ എന്നിവർ ചേർന്നാണ് ഈ ഹൊറർ ചിത്രം നിർമിക്കുന്നത്. മലയാളം, തമിഴ്, തെലുങ്ക്, കന്നഡ, ഹിന്ദി എന്നീ അഞ്ച് ഭാഷകളിലായി പാൻ ഇൻഡ്യൻ തലത്തിലാണ് ചിത്രം പ്രേക്ഷകരിലേക്ക് എത്തുന്നത്. ചിത്രത്തിന്റെ ചിത്രീകരണം ഉടൻ ആരംഭിക്കും.എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ-ഹാരീസ് ദേശം, പി ആർ ഒ-എ.എസ്. ദിനേശ്.