x
ad
Mon, 14 September 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ഒ​ടി​യ​നാ​യി പൃ​ഥ്വി​രാ​ജ്, നാ​യി​ക മ​ഞ്ജു വാ​ര്യ​ർ; രാ​ഹു​ൽ സ​ദാ​ശി​വ​ൻ ചി​ത്ര​ത്തി​നു തു​ട​ക്ക​മാ​യി  

എന്‍റർടൈൻമെന്‍റ് ഡെസ്ക്
Published: September 14, 2026 03:45 PM IST | Updated: September 14, 2026 03:45 PM IST

ചിത്രത്തിന്‍റെ പൂജ വേളയിൽ നിന്നും

ധ​ർ​മ്മ പ്രൊ​ഡ​ക്ഷ​ൻ​സും പൃ​ഥ്വി​രാ​ജ് പ്രൊ​ഡ​ക്ഷ​ൻ​സും ആ​ദ്യ​മാ​യി ഒ​ന്നി​ക്കു​ന്ന ബി​ഗ് ബ​ഡ്ജ​റ്റ് ചി​ത്രം ഒ​ടി​യ​ൻ: ദി ​ഏ​ജ് ഓ​ഫ് ഇ​ല്ല്യൂ​ഷ​ന് പൂ​ജ ച​ട​ങ്ങു​ക​ളോ​ടെ തു​ട​ക്ക​മാ​യി.

ഇ​ട​പ്പ​ള്ളി അ​ഞ്ചു​മ​ന ക്ഷേ​ത്ര​ത്തി​ൽ വെ​ച്ച് ന​ട​ന്ന ച​ട​ങ്ങി​ൽ സം​വി​ധാ​യ​ക​ൻ രാ​ഹു​ൽ സ​ദാ​ശി​വ​ൻ സ്വി​ച്ച് ഓ​ൺ ക​ർ​മ്മം നി​ർ​വ്വ​ഹി​ച്ചു. പൃ​ഥ്വി​രാ​ജ് സു​കു​മാ​ര​ൻ, മ​ഞ്ജു വാ​ര്യ​ർ, നി​ർ​മാ​താ​വ് സു​പ്രി​യ മേ​നോ​ൻ എ​ന്നി​വ​ർ ചേ​ർ​ന്നാ​ണ് ആ​ദ്യ ക്ലാ​പ്പ് അ​ടി​ച്ച​ത്.

ഭൂ​ത​കാ​ലം, ഭ്ര​മ​യു​ഗം, ഡീ​യ​സ് ഈ​റ എ​ന്നീ ചി​ത്ര​ങ്ങ​ളി​ലൂ​ടെ മ​ല​യാ​ള സി​നി​മ​യി​ൽ ഏ​റേ ശ്ര​ദ്ധേ​യ​നാ​യ രാ​ഹു​ൽ സ​ദാ​ശി​വ​നാ​ണ് ഈ ​ചി​ത്രം സം​വി​ധാ​നം ചെ​യ്യു​ന്ന​ത്. ക​ഴി​ഞ്ഞ ദി​വ​സം പു​റ​ത്തു​വ​ന്ന ചി​ത്ര​ത്തി​ന്‍റെ ടൈ​റ്റി​ൽ പോ​സ്റ്റ​ർ സോ​ഷ്യ​ൽ മീ​ഡി​യ​യി​ൽ വ​ലി​യ ത​രം​ഗ​മാ​യി​രു​ന്നു. സ​ത്യ​വും മി​ഥ്യ​യും ത​മ്മി​ലു​ള്ള പോ​രാ​ട്ട​ത്തി​ന്‍റെ ക​ഥ പ​റ​യു​ന്ന ചി​ത്രം ഒ​രു മി​സ്റ്റ​റി ത്രി​ല്ല​റാ​യാ​ണ് അ​ണി​യ​റ​യി​ൽ ഒ​രു​ങ്ങു​ന്ന​ത്.

ക​ര​ൺ ജോ​ഹ​ർ, അ​ദാ​ർ പൂ​ന​വാ​ല, അ​പൂ​ർ​വ്വ മേ​ത്ത, സു​പ്രി​യ മേ​നോ​ൻ എ​ന്നി​വ​ർ ചേ​ർ​ന്നാ​ണ് ഈ ​ഹൊ​റ​ർ ചി​ത്രം നി​ർ​മി​ക്കു​ന്ന​ത്. മ​ല​യാ​ളം, ത​മി​ഴ്, തെ​ലു​ങ്ക്, ക​ന്ന​ഡ, ഹി​ന്ദി എ​ന്നീ അ​ഞ്ച് ഭാ​ഷ​ക​ളി​ലാ​യി പാ​ൻ ഇ​ൻ​ഡ്യ​ൻ ത​ല​ത്തി​ലാ​ണ് ചി​ത്രം പ്രേ​ക്ഷ​ക​രി​ലേ​ക്ക് എ​ത്തു​ന്ന​ത്. ചി​ത്ര​ത്തി​ന്‍റെ ചി​ത്രീ​ക​ര​ണം ഉ​ട​ൻ ആ​രം​ഭി​ക്കും.​എ​ക്സി​ക്യൂ​ട്ടീ​വ് പ്രൊ​ഡ്യൂ​സ​ർ-​ഹാ​രീ​സ് ദേ​ശം, പി ​ആ​ർ ഒ-​എ.​എ​സ്. ദി​നേ​ശ്.

Tags : Prithviraj Manju Warrier Rahul Sadasivan

Recent News

Corehub Up