x
ad
Mon, 14 September 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

20ക​ളി​ലോ 30ക​ളി​ലോ ചെ​യ്യേ​ണ്ടി​യി​രു​ന്ന​ത് ഇ​പ്പോ​ഴാ​ണ് ചെ​യ്ത​ത്; എ​ഗ്ഗ് ഫ്രീ​സ് ചെ​യ്ത് സു​ര​ഭി ല​ക്ഷ്മി  

എന്‍റർടൈൻമെന്‍റ് ഡെസ്ക്
Published: September 14, 2026 12:02 PM IST | Updated: September 14, 2026 12:02 PM IST

സു​ര​ഭി ല​ക്ഷ്മി

പ്രാ​യ​മാ​കു​മ്പോ​ൾ എ​ന്നെ​ങ്കി​ലും ഒ​രു കു​ഞ്ഞി​നെ വേ​ണ​മെ​ന്ന തോ​ന്ന​ലി​ൽ നി​ന്നും എ​ഗ് ഫ്രീ​സിം​ഗ് ന​ട​ത്തി​യെ​ന്നു വെ​ളി​പ്പെ​ടു​ത്തി ന​ടി സു​ര​ഭി ല​ക്ഷ്മി.

20-ക​ളു​ടെ അ​വ​സാ​ന​ത്തി​ലോ 30-ക​ളു​ടെ തു​ട​ക്ക​ത്തി​ലോ ചെ​യ്യേ​ണ്ടി​യി​രു​ന്ന കാ​ര്യ​മാ​യി​രു​ന്നു ഇ​തെ​ന്നും ജീ​വി​ത​ത്തി​ലേ​ക്ക് ഒ​രു ശ​രി​യാ​യ പ​ങ്കാ​ളി ‘ഇ​ന്ന് വ​രും നാ​ളെ വ​രും’ എ​ന്നു വി​ചാ​രി​ച്ച് നീ​ണ്ടു​പോ​യ​താ​ണെ​ന്നും താ​രം വെ​ളി​പ്പെ​ടു​ത്തി.

സു​ര​ഭി ല​ക്ഷ്മി​യു​ടെ വാ​ക്കു​ക​ൾ

‘എ​ന്‍റെ ജീ​വി​ത​ത്തി​ൽ കു​റ​ച്ചു​കൂ​ടി നേ​ര​ത്തെ എ​ടു​ക്കേ​ണ്ടി​യി​രു​ന്ന ഒ​രു തീ​രു​മാ​ന​മാ​യി​രു​ന്നു എ​ഗ്ഗ് ഫ്രീ​സിം​ഗ്. എ​ന്‍റെ ഈ ​അ​നു​ഭ​വം പ​ങ്കു​വെ​ക്കു​ന്ന​ത് മ​റ്റൊ​രാ​ൾ​ക്കെ​ങ്കി​ലും ശ​രി​യാ​യ സ​മ​യ​ത്ത് ഒ​രു ന​ല്ല തീ​രു​മാ​ന​മെ​ടു​ക്കാ​ൻ സ​ഹാ​യി​ക്കു​മെ​ന്ന പ്ര​തീ​ക്ഷ​യി​ലാ​ണ്. 

20-ക​ളു​ടെ അ​വ​സാ​ന​ത്തി​ലോ 30-ക​ളു​ടെ തു​ട​ക്ക​ത്തി​ലോ ചെ​യ്യേ​ണ്ടി​യി​രു​ന്ന കാ​ര്യ​മാ​യി​രു​ന്നു ഇ​ത്. ജീ​വി​ത​ത്തി​ലേ​ക്ക് ഒ​രു ശ​രി​യാ​യ പ​ങ്കാ​ളി ഇ​ന്ന് വ​രും നാ​ളെ വ​രും എ​ന്ന് വി​ചാ​രി​ച്ച് നീ​ണ്ടു​പോ​യ​താ​ണ്. പ​റ​ഞ്ഞു വ​ന്ന​ത് എ​ന്തെ​ന്നു വ​ച്ചാ​ൽ ഞാ​ൻ എ​ഗ് ഫ്രീ​സ്സിം​ഗ് ചെ​യ്ത​തി​നെ​ക്കു​റി​ച്ചാ​ണ്. 

ഒ​രു​പാ​ട് നാ​ളാ​യി എ​ഗ് ഫ്രീ​സ് ചെ​യ്യ​ണ​മെ​ന്ന് ആ​ഗ്ര​ഹി​ച്ചി​രു​ന്നു. ഞാ​ൻ ഇ​ത് ചെ​യ്തി​ട്ട് ആ​ളു​ക​ളോ​ട് പ​റ​യു​മ്പോ​ൾ പ്രൊ​സീ​ജി​യ​ർ എ​ങ്ങ​നെ​യാ​യി​രു​ന്നു, ആ ​സ​മ​യ​ത്ത് എ​ന്താ​ണ് തോ​ന്നി​യ​ത് എ​ന്നൊ​ക്കെ സ​ത്യ​സ​ന്ധ​മാ​യി പ​റ​യാ​ൻ ക​ഴി​യും. 

ഇ​പ്പോ​ൾ ആ ​പ്രൊ​സീ​ജി​യ​ർ ചെ​യ്തു ക​ഴി​ഞ്ഞു. സാ​ധാ​ര​ണ എ​ഗ് ഫ്രീ​സ് ചെ​യ്യു​ന്ന​ത് കാ​ന്‍​സ​ർ പോ​ലു​ള്ള മാ​ര​ക അ​സു​ഖ​ങ്ങ​ൾ വ​രു​ന്ന സ​മ​യ​ത്ത്, അ​തി​ന്‍റെ ചി​കി​ത്സ തു​ട​ങ്ങു​ന്ന​തി​ന് തൊ​ട്ടു​മു​മ്പാ​ണ്. ആ ​ചി​കി​ത്സ​യ്ക്കു ശേ​ഷം ന​മ്മു​ടെ ഓ​വ​റി​യൊ​ക്കെ ന​ശി​ച്ചു​പോ​കും. അ​തി​നു​ശേ​ഷ​മു​ള്ള ജീ​വി​ത​ത്തി​ൽ ന​മു​ക്കൊ​രു കു​ഞ്ഞ് വേ​ണ​മെ​ന്ന് തോ​ന്നി​യാ​ൽ ഇ​ത് വ​ലി​യ സാ​ധ്യ​ത​യാ​ണ്.

പ്ര​ഗ്ന​ൻ​സി താ​മ​സി​പ്പി​ക്കു​ന്ന സ​മ​യ​ത്തും ഇ​ത് ചെ​യ്യാം. നാ​ൽ​പ​ത് വ​യ​സി​ലാ​ണ് പ്ര​സ​വി​ക്കാ​ൻ ആ​ഗ്ര​ഹി​ക്കു​ന്ന​തെ​ങ്കി​ൽ 28ലോ 32 ​വ​യ​സ്സി​ലോ ഒ​ക്കെ എ​ഗ് ഫ്രീ​സ്സ് ചെ​യ്തു​കൊ​ണ്ട് ആ ​ഒ​രു ക്വാ​ളി​റ്റി​യു​ള്ള കു​ട്ടി​ക​ൾ ഉ​ണ്ടാ​കാ​നു​ള്ള സാ​ധ്യ​ത​യും ഏ​റെ​യാ​ണ്.

ഇ​പ്പോ​ൾ ആ​ലോ​ചി​ക്കു​മ്പോ​ൾ എ​ന്‍റെ ജീ​വി​ത​ത്തി​ൽ എ​ടു​ത്ത ഏ​റ്റ​വും വ​ലി​യ തീ​രു​മാ​ന​ങ്ങ​ളി​ൽ ഒ​ന്നാ​ണി​ത്. എ​നി​ക്ക് പി​ന്തു​ണ ന​ൽ​കി​യ ഡോ. ​അ​ശ്വ​തി കു​മാ​ര​നും ഹൃ​ദ​യം നി​റ​ഞ്ഞ ന​ന്ദി രേ​ഖ​പ്പെ​ടു​ത്തു​ന്നു.’

Tags : Surabhi Lakshmi egg freezing child pregnancy

Recent News

Corehub Up