ചിത്രത്തിന്റെ ട്രെയിലറിൽ നിന്നും
32 വർഷങ്ങൾക്കു ശേഷം മമ്മൂട്ടിയെ നായകനാക്കി അടൂർ ഗോപാലകൃഷ്ണൻ ഒരുക്കുന്ന ‘പദയാത്ര’ എന്ന ചിത്രത്തിന്റെ ട്രെയിലർ പുറത്ത്. മമ്മൂട്ടി കമ്പനിയുടെ ബാനറിൽ നിർമിക്കുന്ന എട്ടാമത്തെ ചിത്രം കൂടിയാണ് പദയാത്ര.
സാമൂഹിക പ്രസക്തിയുള്ള വിഷയമാണ് ചിത്രം സംവദിക്കുന്നത് എന്നാണ് ട്രെയിലറിൽ നിന്നുള്ള സൂചനകൾ. മമ്മൂട്ടി ഡോക്ടറുടെ വേഷത്തിലെത്തുന്ന ചിത്രം ഒരു പീരിയഡ് ഡ്രാമയാണ്. മമ്മൂട്ടിക്കൊപ്പം ഗ്രേസ് ആന്റണി, ഇന്ദ്രൻസ്, എന്നിവരാണ് മറ്റു പ്രധാന വേഷങ്ങളിലെത്തുന്നത്.
പദയാത്രയുടെ പോസ്റ്റ് പ്രൊഡക്ഷൻ ജോലികൾ ഇപ്പോൾ പുരോഗമിക്കുകയാണ്. അടൂർ ഗോപാലകൃഷ്ണൻ, കെ വി മോഹൻകുമാർ എന്നിവർ ചേർന്നാണ് ചിത്രത്തിന്റെ കഥ, തിരക്കഥ, സംഭാഷണം എന്നിവ രചിച്ചത്. ദുൽഖർ സൽമാന്റെ വേഫെറർ ഫിലിംസ് ആണ് ചിത്രം കേരളത്തിൽ പ്രദർശനത്തിന് എത്തിക്കുക.
1993ൽ പുറത്തിറങ്ങിയ ‘വിധേയനു’ശേഷം മമ്മൂട്ടിയും അടൂർ ഗോപാലകൃഷ്ണനും ഒന്നിക്കുന്ന ചിത്രമെന്ന പ്രത്യേകതയും ‘പദയാത്ര’യ്ക്കുണ്ട്. ഷെഹ്നാദ് ജലാൽ ഛായാഗ്രഹണം നിർവഹിക്കുന്ന ചിത്രത്തിന് മുജീബ് മജീദ് സംഗീതമൊരുക്കുന്നത്. മമ്മൂട്ടിയും അടൂരും ഒന്നിക്കുന്ന നാലാമത്തെ ചിത്രമാണ് ‘പദയാത്ര’. ‘അനന്തരം’, ‘മതിലുകൾ’, ‘വിധേയൻ’ എന്നീ ചിത്രങ്ങൾക്കുശേഷമാണ് ‘പദയാത്ര’യുമായി അടൂരും മമ്മൂട്ടിയുമെത്തുന്നത്
അലിയാർ, ശ്രീഷ്മ ചന്ദ്രൻ, അലൻസിയർ ലേ ലോപ്പസ്, മധുപാൽ, നന്ദു, പി ശ്രീകുമാർ, ജഗദീഷ്, സീനത്ത് എന്നിവരാണ് ചിത്രത്തിലെ മറ്റ് താരങ്ങൾ. ഛായാഗ്രഹണം ഷെഹനാദ് ജലാൽ, സംഗീതം മുജീബ് മജീദ്, എഡിറ്റിംഗ് പ്രവീൺ പ്രഭാകർ, മുഖ്യ സംവിധാന സഹായി മീരസാഹിബ്, നിർമ്മാണ സഹകരണം ജോർജ് സെബാസ്റ്റ്യൻ, കലാസംവിധാനം ഷാജി നടുവിൽ, നിർമ്മാണ മേൽനോട്ടം സുനിൽ സിംഗ്, നിർമ്മാണ നിയന്ത്രണം ബിനു മണമ്പൂർ, ചമയം റോണക്സ്, ജോർജ് സെബാസ്റ്റ്യൻ, വസ്ത്രാലങ്കാരം എസ് ബി സതീശൻ, അഭിജിത്ത്, സിങ്ക് സൗണ്ട് വൈശാഖ് പി വി, ശബ്ദമിശ്രണം കിഷൻ മോഹൻ (സപ്ത റെക്കോർഡ്), ഫൈനൽ മിക്സ് എം ആർ രാജാകൃഷ്ണൻ, കളറിസ്റ്റ് ലിജു പ്രഭാകർ, നിശ്ചല ഛായ നവീൻ മുരളി, പരസ്യ പ്രചരണം വിഷ്ണു സുഗതൻ, പരസ്യകല ആഷിഫ് സലിം, പിആർഒ വൈശാഖ് സി വടക്കേവീട്, ജിനു അനിൽകുമാർ.
Tags : Padayaatra Adoor Gopalakrishnan Mammootty Mammootty Kampany