x
ad
Sat, 12 September 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

തൂ​ക്കി​യെ​ടാ മ​ക്ക​ളേ; ‘വാ​ഴ’​യെ വെ​ട്ടി​വീ​ഴ്ത്തി ‘ബെ​ത്‌​ല​ഹേം’; മ​ല​യാ​ള​ത്തി​ൽ പു​തി​യ ഇ​ൻ​ഡ​സ്ട്രി ഹി​റ്റ്  

എന്‍റർടൈൻമെന്‍റ് ഡെസ്ക്
Published: September 12, 2026 12:56 PM IST | Updated: September 12, 2026 12:57 PM IST

ചിത്രത്തിന്‍റെ പോസ്റ്റർ

കേ​ര​ള ബോ​ക്സ്ഓ​ഫി​സി​ൽ ഏ​റ്റ​വു​മ​ധി​കം ക​ല​ക്‌​ഷ​ൻ നേ​ടു​ന്ന ചി​ത്ര​മാ​യി മാ​റി നി​വി​ൻ പോ​ളി​യു​ടെ ‘ബെ​ത്‌​ല​ഹേം കു​ടും​ബ യൂ​ണി​റ്റ്’. ഏ​ക​ദേ​ശം 130 കോ​ടി​യാ​ണ് ചി​ത്രം കേ​ര​ള​ത്തി​ൽ നി​ന്നു മാ​ത്രം വാ​രി​യ​ത്.

ഈ ​വ​ര്‍​ഷം ത​ന്നെ പു​റ​ത്തി​റ​ങ്ങി​യ ‘വാ​ഴ 2’വി​നെ ത​ക​ർ​ത്താ​ണ് ‘ബെ​ത്‌​ല​ഹേം’ ഇ​ന്‍​ഡ​സ്ട്രി ഹി​റ്റെ​ന്ന നേ​ട്ടം സ്വ​ന്ത​മാ​ക്കി​യി​രി​ക്കു​ന്ന​ത്.123 കോ​ടി​യാ​യി​രു​ന്നു വാ​ഴ 2വി​ന്‍റെ കേ​ര​ള ബോ​ക്‌​സ് ഓ​ഫി​സ് ക​ല​ക്‌​ഷ​ന്‍.

സി​നി​മ മൂ​ന്നാം വാ​ര​ത്തി​ലെ​ത്തു​മ്പോ​ൾ ആ​ഗോ​ള ബോ​ക്സ്ഓ​ഫി​സ് ക​ല​ക്‌​ഷ​ൻ 288 കോ​ടി​യാ​ണ്. അ​തേ​സ​മ​യം ആ​ഗോ​ള ക​ല​ക്‌​ഷ​നി​ൽ (300 കോ​ടി) ഇ​പ്പോ​ഴും മു​ന്നി​ൽ ലോ​ക​യാ​ണ്.

ക​ഴി​ഞ്ഞ ഒ​ന്ന​ര വ​ർ​ഷ​ത്തി​നു​ള്ളി​ൽ അ​ഞ്ച് ഇ​ൻ​ഡ​സ്ട്രി ഹി​റ്റു​ക​ളാ​ണ് മ​ല​യാ​ള​ത്തി​നു​ണ്ടാ​യ​ത്.

എ​മ്പു​രാ​ൻ, തു​ട​രും, ലോ​ക, വാ​ഴ 2, ഇ​പ്പോ​ൾ ബെ​ത്‌​ല​ഹേം. ഈ ​വ​ർ​ഷം ത​ന്നെ ര​ണ്ട് ഇ​ൻ​ഡ​സ്ട്രി ഹി​റ്റു​ക​ൾ ആ​ണ് സം​ഭ​വി​ച്ച​ത്.

മ​ഞ്ഞു​മ്മ​ൽ ബോ​യ്സി​ന്‍റെ റെ​ക്കോ​ർ​ഡ് ത​ക​ർ​ത്ത് ഇ​ൻ​ഡ​സ്ട്രി ഹി​റ്റാ​യി മാ​റി​യ എ​മ്പു​രാ​ന്‍റെ റി​ക്കാ​ർ​ഡ് മാ​സ​ങ്ങ​ളു​ടെ ഇ​ട​വേ​ള​ക​ളി​ലാ​യി​രു​ന്നു ക​ഴി​ഞ്ഞ വ​ർ​ഷം ലോ​ക ത​ക​ർ​ത്തെ​റി​ഞ്ഞ​ത്.

തെ​ലു​ങ്കി​ലും ത​മി​ഴി​ലും ക​ല​ക്‌​ഷ​ൻ കു​തി​ക്കു​ക​യാ​ണെ​ങ്കി​ൽ ‘ലോ​ക’ നേ​ടി​യ ആ​ഗോ​ള ക​ല​ക്‌​ഷ​ൻ റി​ക്കാ​ർ​ഡും ബ​ത്‌​ല​ഹേം ഉ​ട​ൻ മ​റി​ക​ട​ക്കും.

Tags : Bethlehem kudumbaunit Industry Hit Malayalam Cinema

Recent News

Corehub Up