x
ad
Sat, 12 September 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ദി​ലീ​ഷ് പോ​ത്ത​നും പൗ​ളി വ​ത്സ​നും; ‘ചെ​വി​ട്ടോ​ർ​മ’ ട്രെ​യി​ല​ർ

എന്‍റർടൈൻമെന്‍റ് ഡെസ്ക്
Published: September 12, 2026 12:11 PM IST | Updated: September 12, 2026 12:11 PM IST

ചിത്രത്തിന്‍റെ ട്രെയിലറിൽ നിന്നും

പ​ന്ത്ര​ണ്ട്, ലോ​ന​പ്പ​ന്‍റെ മാ​മ്മോ​ദീ​സാ എ​ന്നീ ചി​ത്ര​ങ്ങ​ളു​ടെ എ​ഴു​ത്തു​കാ​ര​നും സം​വി​ധാ​യ​ക​നു​മാ​യ ലി​യോ ത​ദ്ദേ​വൂ​സി​ന്‍റെ പു​തി​യ ചി​ത്രം ‘ചെ​വി​ട്ടോ​ർ​മ’ ട്രെ​യി​ല​ർ എ​ത്തി.

ഒ​ക്ടോ​ബ​റി​ൽ ന​ട​ക്കു​ന്ന കൊ​റി​യ​യി​ലെ ബു​സാ​ൻ ഇ​ന്‍റ​ർ​നാ​ഷ്ന​ൽ ഫി​ലിം ഫെ​സ്റ്റി​വ​ലി​ലേ​ക്ക് ഔ​ദ്യോ​ഗി​ക​മാ​യി ചി​ത്രം തി​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ടി​രു​ന്നു.

വി​ൻ​ഡോ റ്റു ​ഏ​ഷ്യ​ൻ സി​നി​മ എ​ന്ന വി​ഭാ​ഗ​ത്തി​ലാ​ണ് ചി​ത്രം അ​വി​ടെ പ്ര​ദ​ർ​ശി​പ്പി​ക്കു​ക. ലോ​ക​ത്തി​ലെ ത​ന്നെ ഏ​റ്റ​വും മി​ക​ച്ച ഫെ​സ്റ്റി​വ​ലു​ക​ളി​ലൊ​ന്നാ​ണ് ബു​സാ​ൻ ച​ല​ച്ചി​ത്ര മേ​ള.

ദി​ലീ​ഷ് പോ​ത്ത​നും പൗ​ളി വ​ത്സ​നും പ്ര​ധാ​ന ക​ഥാ​പാ​ത്ര​ങ്ങ​ളെ അ​വ​ത​രി​പ്പി​ക്കു​ന്ന ചി​ത്രം നി​ർ​മ്മി​ച്ചി​രി​ക്കു​ന്ന​ത് ഓ​സ്‌​ട്രേ​ലി​യ​ൻ ക​മ്പ​നി​യാ​യ സ്റ്റോ​പ്പ് വി​ഞ്ചിം​ഗ് ഫി​ലിം​സ്, ല​വ്‌​ലി ഫ്രെ​യിം​സ്, അ​ൺ​കോം​ബ്ഡ് ബു​ദ്ധ, എ​സ് ഫോ​ർ സി​നി​മാ​സ് എ​ന്നീ ബാ​ന​റു​ക​ളി​ലാ​ണ്.

ക്രി​യേ​റ്റീ​വ് പ്രൊ​ഡ്യൂ​സ​ർ ആ​യ സ്റ്റീ​ഫ​ൻ സ​ക്ക​റി​യാ​സി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ ലോ​ക​ൻ ര​വി, സാ​ജ​ൻ ബാ​ല​ൻ എ​ന്നി​വ​രാ​ണ് ചി​ത്ര​ത്തി​ന്‍റെ നി​ർ​മാ​ണം.

ദേ​ശീ​യ, രാ​ജ്യാ​ന്ത​ര ത​ല​ങ്ങ​ളി​ൽ ശ്ര​ദ്ധ നേ​ടി​യ എ​ഡി​റ്റ​ർ കാ​ർ​ലോ ഫ്രാ​ൻ​സി​സ്കോ മ​ന​ടാ​ഡ് (ഫ്രാ​ൻ​സ്), സം​ഗീ​ത സം​വി​ധാ​യ​ക​ൻ മി​ലാ​ദ് മോ​വ​ഹെ​ദി (ഇ​റാ​ൻ) തു​ട​ങ്ങി​യ​വ​ർ ചി​ത്ര​ത്തി​ൽ പ്ര​വ​ർ​ത്തി​ച്ചി​ട്ടു​ണ്ട്.

 

ജീ​വി​ത​ത്തി​ന്‍റെ അ​വ​സാ​ന നി​മി​ഷ​ങ്ങ​ളി​ൽ മ​ര​ണ​കി​ട​ക്ക​യി​ൽ കി​ട​ക്കു​ന്ന​വ​ർ​ക്ക് അ​ന്ത്യ​പ്രാ​ർ​ത്ഥ​ന​ക​ൾ ചൊ​ല്ലി അ​വ​രെ എ​ല്ലാ കെ​ട്ടു​പാ​ടു​ക​ളി​ൽ നി​ന്നും വി​ടു​വി​ച്ച് ഒ​രു സ​മാ​ധാ​ന മ​ര​ണ​ത്തി​ന് സ​ഹാ​യി​ക്കു​ന്ന ത്രേ​സ്യ​യും പ്ര​മാ​ണി​യാ​യ പാ​യ​മ്മ​ൽ വ​ർ​ക്കി​ച്ച​നും ത​മ്മി​ലു​ള്ള കൂ​ടി​ക്കാ​ഴ്ച​യാ​ണ് ചി​ത്ര​ത്തി​ന്‍റെ ഇ​തി​വൃ​ത്തം.

നേ​ര​ത്തെ, എ​ൻ​എ​ഫ്ഡി​സി കോ ​പ്രൊ​ഡ​ക്ഷ​ൻ മാ​ർ​ക്ക​റ്റ്, കാ​ൻ​സ് കോ ​പ്രൊ​ഡ​ക്ഷ​ൻ ഡേ, ​എ​ൻ​എ​ഫ്ഡി​സി വ​ർ​ക്കിം​ഗ് പ്രോ​ഗ്ര​സ് ലാ​ബ് എ​ന്നി​വ​യി​ലും ചി​ത്രം പ്ര​ദ​ർ​ശി​പ്പി​ക്കു​ക​യും ശ്ര​ദ്ധ നേ​ടു​ക​യും ചെ​യ്തി​രു​ന്നു.

ഛായാ​ഗ്ര​ഹ​ണം: സ്വ​രൂ​പ് ശോ​ഭ ശ​ങ്ക​ർ, പ്രൊ​ഡ​ക്ഷ​ൻ ഡി​സൈ​ന​ർ: ജോ​സ​ഫ് നെ​ല്ലി​ക്ക​ൽ, മേ​ക്ക​പ്പ്: റൊ​ണ​ക്സ് സേ​വ്യ​ർ, സൗ​ണ്ട് ഡി​സൈ​ൻ: രാ​ജേ​ഷ് ശ​ശീ​ന്ദ്ര​ൻ, മി​ക്സിം​ഗ്: ത​പ​സ് നാ​യ​ക്, ക​ള​റി​സ്റ്റ്: റോ​ബ​ർ​ട്ട് ലാ​ങ്, ക​ലാ സം​വി​ധാ​നം: റോ​സ്മി അ​നു​മോ​ദ്, വ​സ്ത്രാ​ല​ങ്കാ​രം: ര​ഞ്ജി​നി മേ​രി റെ​ജി, എ​ക്സി​ക്യൂ​ട്ടീ​വ് പ്രൊ​ഡ്യൂ​സ​ർ: നോ​ബി​ൻ കു​ര്യ​ൻ, പി​ആ​ർ​ഒ : ശ​ബ​രി.

 

Tags : CHEVITTORMMA LEO THADDEUS I DILEESH POTHAN PAULY VALSAN

Recent News

Corehub Up