പന്ത്രണ്ട്, ലോനപ്പന്റെ മാമ്മോദീസാ എന്നീ ചിത്രങ്ങളുടെ എഴുത്തുകാരനും സംവിധായകനുമായ ലിയോ തദ്ദേവൂസിന്റെ പുതിയ ചിത്രം ‘ചെവിട്ടോർമ’ ട്രെയിലർ എത്തി.
ഒക്ടോബറിൽ നടക്കുന്ന കൊറിയയിലെ ബുസാൻ ഇന്റർനാഷ്നൽ ഫിലിം ഫെസ്റ്റിവലിലേക്ക് ഔദ്യോഗികമായി ചിത്രം തിരഞ്ഞെടുക്കപ്പെട്ടിരുന്നു.
വിൻഡോ റ്റു ഏഷ്യൻ സിനിമ എന്ന വിഭാഗത്തിലാണ് ചിത്രം അവിടെ പ്രദർശിപ്പിക്കുക. ലോകത്തിലെ തന്നെ ഏറ്റവും മികച്ച ഫെസ്റ്റിവലുകളിലൊന്നാണ് ബുസാൻ ചലച്ചിത്ര മേള.
ദിലീഷ് പോത്തനും പൗളി വത്സനും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന ചിത്രം നിർമ്മിച്ചിരിക്കുന്നത് ഓസ്ട്രേലിയൻ കമ്പനിയായ സ്റ്റോപ്പ് വിഞ്ചിംഗ് ഫിലിംസ്, ലവ്ലി ഫ്രെയിംസ്, അൺകോംബ്ഡ് ബുദ്ധ, എസ് ഫോർ സിനിമാസ് എന്നീ ബാനറുകളിലാണ്.
ക്രിയേറ്റീവ് പ്രൊഡ്യൂസർ ആയ സ്റ്റീഫൻ സക്കറിയാസിന്റെ നേതൃത്വത്തിൽ ലോകൻ രവി, സാജൻ ബാലൻ എന്നിവരാണ് ചിത്രത്തിന്റെ നിർമാണം.
ദേശീയ, രാജ്യാന്തര തലങ്ങളിൽ ശ്രദ്ധ നേടിയ എഡിറ്റർ കാർലോ ഫ്രാൻസിസ്കോ മനടാഡ് (ഫ്രാൻസ്), സംഗീത സംവിധായകൻ മിലാദ് മോവഹെദി (ഇറാൻ) തുടങ്ങിയവർ ചിത്രത്തിൽ പ്രവർത്തിച്ചിട്ടുണ്ട്.